സിനിമാ ലോകത്തിന് നല്‍കിയ സംഭാവനകള്‍ക്ക് നടന്‍ മോഹന്‍ലാലിന് രാജ്യം ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുകയാണ്. പുരസ്‌കാരം ഏറ്റുവാങ്ങുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മോഹന്‍ലാലിനെ മന്ത്രി ലാലേട്ടന്‍ എന്നും ഒ.ജി എന്നുമൊക്കെ വിളിച്ചതും വൈറലായി മാറുന്നുണ്ട്.
പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ മോഹന്‍ലാല്‍ നടത്തിയ പ്രസംഗവും കയ്യടി നേടുന്നുണ്ട്. എന്നാല്‍ പ്രസംഗത്തില്‍ മോഹന്‍ലാല്‍ നടത്തിയൊരു പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തന്റെ പ്രസംഗത്തിനിടെ മോഹന്‍ലാല്‍ കവി കുമാരാശന്റെ വരികള്‍ പരാമര്‍ശിക്കുകയുണ്ടായി. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ലാലേട്ടന്‍ പരാമര്‍ശിച്ച വരികള്‍ കുമാരാനാശാന്റേത് അല്ലെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
'ഇത് എനിക്കൊരു സ്വപ്ന സാക്ഷാത്കാരമല്ല. മാന്ത്രികമായ ഒരു നിമിഷമാണ്. ഈ പുരസ്‌കാരം എന്റെ ഉത്തരവാദിത്തം കൂട്ടുന്നു. മലയാള സിനിമയിലെ മഹാരഥന്മാര്‍ക്കും സിനിമാലോകത്തിനും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു. കുമരനാശാന്റെ വീണപൂവിലെ 'ചിതയിലാഴ്ന്നു പോയതുമല്ലോ, ചിതമനോഹരമായ പൂവിത്' എന്ന വരികള്‍ ഇവിടെ പറയാനാഗ്രഹിക്കുന്നു. കൂടുതല്‍ ഉത്തരവാദത്തോടെ, അഭിനിവേശത്തോടെ ഞാന്‍ സിനിമാപ്രവര്‍ത്തനം തുടരും. ഇന്ത്യന്‍ സര്‍ക്കാറിനോടും ജൂറിയോടും നന്ദി അറിയിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ' എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രസംഗത്തിലെ പരാമര്‍ശം.
എന്നാല്‍ താരം കുമാരാനാശന്റേത് എന്ന് പറഞ്ഞ് ഉദ്ധരിച്ച വരികള്‍ അദ്ദേഹത്തിന്റേതല്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. 'ഫാല്‍ക്കെ അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് മോഹന്‍ലാല്‍ നടത്തിയ പ്രസംഗം മനോഹരമായിരുന്നു.പക്ഷേ ഒരു സംശയം .അറിവുള്ളര്‍ കൃത്യമാക്കണം . അദ്ദേഹം ഉദ്ധരിച്ച ''ചിതയിലാഴ്ന്നു പോയതുമല്ലോ, ചിതമനോഹരമായ പൂവിത്'' എന്ന വരികള്‍ കുമാരനാശാന്റെ വീണപൂവിലേതോ?' എന്നാണ് സുജന്‍ സൂസന്‍ ജോര്‍ജ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദിക്കുന്നത്.
പിന്നാലെ നിരവധി പേരാണ് മറുപടിയുമായെത്തിയത്. വരികള്‍ കുമാരനാശാന്റേത് അല്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. വീണപൂവില്‍ ഇങ്ങനൊരു വരിയില്ലെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റ് ചിലര്‍ പി ഭാസ്‌കരന്റെ ഓര്‍ക്കുക വല്ലപ്പോഴും എന്ന കവിതയിലേതാകാമെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ആ കവിതയിലും ഇങ്ങനൊരു വരിയില്ല. ചങ്ങമ്പുഴ കവിതകളില്‍ ഏതിലേലുമാകാമെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കവിതകളിലൊന്നിലും ഇത്തരത്തിലൊരു വരിയില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കുമാരാനാശാന്‍ എഴുതിയ വീണപൂവ് എന്ന കവിതയിലേതല്ല മോഹന്‍ലാല്‍ ഉദ്ധരിച്ച വരികള്‍ എന്നത് വ്യക്തമാണ്. എന്നാല്‍ ഏത് കവിതയില്‍ നിന്നുള്ളതാണ് യഥാര്‍ത്ഥത്തില്‍ ഈ വരികള്‍ എന്ന സോഷ്യല്‍ മീഡിയയുടെ അന്വേഷണവും ഉത്തരമില്ലാതെ തുടരുകയാണ്. ഇതിനിടെ മോഹന്‍ലാലിന് സംഭവിച്ച അബദ്ധത്തിന് പിന്നില്‍ ചാറ്റ് ജിപിടിയിയാകാം എന്നൊരു സംശയവും സോഷ്യല്‍ മീഡിയ പങ്കുവെക്കുന്നുണ്ട്.
മോഹന്‍ലാല്‍ ചാറ്റ് ജിപിടിയുടെ സഹായം തേടിയിട്ടുണ്ടാകാം. കുമാരാനാശാന്‍ എഴുതിയതെന്ന് പറഞ്ഞ് എഐ സ്വന്തമായി എഴുതിയ വരിയാകാം നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം. എന്തായാലും സംഗതി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. കവിതയുടെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കുമോ എന്ന് കണ്ടറിയണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates