Mohanlal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആ പ്രിവിലേജ് എനിക്കും ദാസേട്ടനും മാത്രമേ ലഭിച്ചിട്ടുള്ളൂ'; 'ലാലേട്ടാ' എന്ന വിളിക്ക് പിന്നിലെ കാരണം പറഞ്ഞ് മോഹൻലാൽ

പ്രായത്തിന് അതീതമായി കേരളത്തിലെ കൂടുതൽപ്പേരും എന്നെ ലാലേട്ടൻ എന്നാണ് വിളിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

'വിസ്മയം എന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്

ഇന്നോളം തന്നതിന്

എന്നുമീ മലയാളം കൈകൂപ്പുന്നേ

ലാലേട്ടാ...'

അതേ ലാലേട്ടൻ പ്രായഭേദമന്യേ മലയാളികൾ മോഹൻലാലിനെ വിളിക്കുന്നത് ഇങ്ങനെയാണ്. കേരളത്തിൽ അങ്ങനെയൊരു പരി​ഗണന തനിക്കും ​ഗായകൻ കെ ജെ യേശുദാസിനും മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് പറയുകയാണ് മോഹൻലാലിപ്പോൾ. മൈ ജിഒവി ഇന്ത്യ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പ്രായത്തിന് അതീതമായി കേരളത്തിലെ കൂടുതൽപ്പേരും എന്നെ ലാലേട്ടൻ എന്നാണ് വിളിക്കുന്നത്. ഞങ്ങളുടെ ആളുകളിൽ നിന്ന് അങ്ങനെയൊരു പ്രിവിലേജ് എനിക്കും ദാസേട്ടനും മാത്രമേ ലഭിച്ചിട്ടുള്ളൂ. സിനിമയിൽ എന്റെ 48-ാം വർഷമാണ്. ഇന്നും പുതിയ ചിത്രത്തിൻ്റെ ആദ്യ ഷോട്ടിന് മുൻപ് എനിക്ക് ചെറിയ പരിഭ്രമമുണ്ടാവും".- മോഹൻലാൽ പറഞ്ഞു.

അതേസമയം മോഹൻലാലിന്റെ ഈ അഭിമുഖം ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. ദൃശ്യം 3 ആണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഏപ്രിൽ രണ്ടിനാണ് ചിത്രമെത്തുക. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത്, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം പേട്രിയറ്റിലും മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയവരും പേട്രിയറ്റിൽ അണിനിരക്കുന്നുണ്ട്.

ഭഭബ ആണ് മോഹൻലാലിന്റേതായി ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ മലയാള ചിത്രം. വൃഷഭ ആണ് ഏറ്റവുമൊടുവിലെത്തിയ മോഹൻലാൽ ചിത്രം. രണ്ട് സിനിമകളും കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് റിലീസായാണ് തിയറ്ററുകളിലെത്തിയത്.

Cinema News: Mohanlal opens up about his nickname Lalettan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു