Mohanlal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'സെറ്റിൽ വഴക്ക് കൂടാറില്ല; സംവിധായകൻ പറയുന്നത് കേൾക്കുന്ന നടനാണ് ഞാൻ'

ചിലപ്പോൾ അവർക്കതിന് വിശദീകരണം നൽകാൻ കഴിയില്ല.

സമകാലിക മലയാളം ഡെസ്ക്

സംവിധായകരെ എതിർക്കുകയോ അവരോട് വഴക്കുണ്ടാക്കുകയോ താൻ ചെയ്യാറില്ലെന്ന് നടൻ മോഹൻലാൽ. താനൊരു ‍ഡയറക്ടേഴ്സ് ആക്ടർ ആണെന്നും മോഹൻലാൽ മൈ ജിഒവി ഇന്ത്യ പോഡ്കാസ്റ്റിൽ പറഞ്ഞു. "ഞാനൊരു ഡയറക്ടേഴ്സ് ആക്ടർ ആണ്. സംവിധായകരെ എതിർക്കുകയോ അവരോട് വഴക്കുണ്ടാക്കുകയോ ചെയ്യാറില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് തിരക്കഥാ ഘട്ടത്തിൽ തന്നെ ചർച്ച ചെയ്യണം.

സിനിമ തുടങ്ങിക്കഴിഞ്ഞാൽ ചില മാറ്റങ്ങൾ വരാം. അപ്പോൾ അതിനെക്കുറിച്ച് സംവിധായകനോട് ചോദിക്കാം. ചിലപ്പോൾ അവർക്കതിന് വിശദീകരണം നൽകാൻ കഴിയില്ല. എന്നാലും നമ്മൾ അവരുമായി മുന്നോട്ട് പോകേണ്ടി തന്നെ വരും".- മോഹൻലാൽ പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 യാണ് മോഹൻലാലിന്റേതായി സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ഏപ്രിൽ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റും മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്നുണ്ട്.

19 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പേട്രിയറ്റ്. ഏപ്രിൽ 23 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഇതുകൂടാതെ തുടരും എന്ന സൂപ്പർ ഹിറ്റിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന എൽ 366 എന്ന ചിത്രവും അണിയറയിൽ പുരോ​ഗമിക്കുകയാണ്.

ഈ വർഷം പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. വൃഷഭയാണ് മോഹൻലാലിന്റേതായി ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Cinema News: Mohanlal says he is a director's actor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിസന്ധിക്കിടെ ആശ്വാസം; ഹോര്‍മൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്റെ അനുമതി

നേമത്ത് കെ എസ് ശബരിനാഥന്‍, എല്‍ദോസ് കുന്നപ്പള്ളിയെ കൊച്ചിയിലേക്ക് മാറ്റും?; കോണ്‍ഗ്രസ് പരിഗണന ഇങ്ങനെ

ദിവസവും കട്ടൻ ചായ കുടിച്ചോളൂ.., ഹൃദയം ഹാപ്പി ആകും

'ദേശീയപതാകയെ അപമാനിച്ചു'; ഹർദിക് പാണ്ഡ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ

സേഫ്റ്റി പിന്നിലെ ദ്വാരം എന്തിന്?

SCROLL FOR NEXT