Vrusshabha  ഫെയ്സ്ബുക്ക്
Entertainment

'ബറോസിനേക്കൾ മോശം', 'ലാലേട്ടൻ ഇതോടു കൂടി ഇങ്ങനെയുള്ള സിനിമകൾ നിർത്തണം'; വൃഷഭ എക്സ് പ്രതികരണം

സമ്മിശ്ര പ്രതികരണമാണ് ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ ചിത്രം വൃഷഭ ക്രിസ്തുമസ് റിലീസായി തിയറ്ററുകളിലെത്തിയിരിക്കുകയാണ്. നന്ദ കിഷോർ സംവിധാനം ചെയ്ത ചിത്രം ഒരു പാൻ-ഇന്ത്യൻ ബിഗ് ബജറ്റ് ആക്ഷൻ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. വൃഷഭയുടെ ആദ്യ പ്രതികരണങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രത്തിന്‍റെ ടൈറ്റില്‍ കാര്‍ഡിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 'ബറോസിനേക്കൾ മോശം, എന്തിനാ ലാലേട്ടാ ഇങ്ങനെയുള്ള സിനിമകൾ ചെയ്യുന്നത്. കൂടുതൽ ഒന്നും പറയുന്നില്ല, കണ്ട് അനുഭവിക്കുക. പ്രതീക്ഷ കൈവിട്ടില്ല... അസൽ ഗർഭംക്കലക്കി'- എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

'ഏത് രീതിയിൽ നോക്കിയാലും ദുരന്തം. ചരിത്ര സീനികളിലെ വിഎഫ്എക്സ് ഒക്കെ വൻ ഫ്ലോപ്പ്'. 'ഡബ്ബിങും ഡയലോ​ഗുകളും ടെറിബിൾ. മോഹൻലാൽ ഇത്തരം സിനിമകൾ ചെയ്യുന്നത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല'.- വേറൊരാൾ കുറിച്ചു.

'ഈ അടുത്ത കാലത്തൊന്നും ഇന്ത്യൻ സിനിമയിൽ ഇതുപോലെയൊരു ക്ലൈമാക്സ് കണ്ടിട്ടില്ല'.- ഒരാൾ കുറിച്ചു. 'ലാലേട്ടൻ ഇതോടു കൂടി ഇതുപോലത്തെ ചവറുകൾ എടുക്കുന്നത് നിർത്തും എന്നു വിചാരിക്കുന്നു.. മലങ്കൾട്ട് പ്രോ മാക്സ്'- എന്നാണ് വേറൊരാളുടെ കമന്റ്.

'ആവറേജ് ഫസ്റ്റ് ഹാഫും അതിലും താഴെയുള്ള സെക്കന്റ് ഹാഫും... ഇന്റർവെൽ സീനുകൾ കൊള്ളാമായിരുന്നു. സാം സി എസിന്റെ സം​ഗീതവും കൊള്ളാം. ചിലയിടങ്ങളിൽ മോഹൻലാൽ തകർത്തു. വൺ ടൈം വാച്ച്'. - എന്നും ചിലർ കുറിച്ചിട്ടുണ്ട്.

അതേസമയം സിനിമയെ അനുകൂലിച്ച് രം​ഗത്തെത്തുന്നവരും കുറവല്ല. അതേസമയം നന്ദ കിഷോർ ആണ് വൃഷഭ സംവിധാനം ചെയ്തിരിക്കുന്നത്. ഡബിൾ റോളിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയിരിക്കുന്നത്. ആദി ദേവ വർമ്മ, രാജാ വിജയേന്ദ്ര വൃഷഭ എന്നീ കഥാപാത്രങ്ങളായാണ് മോഹൻലാൽ ചിത്രത്തിലെത്തിയിരിക്കുന്നത്.

Cinema News: Mohanlal starrer Vrusshabha X Review.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാനനിമിഷം ട്വിസ്റ്റ്; വി വി രാജേഷ് മേയര്‍ സ്ഥാനാര്‍ത്ഥി; ഡെപ്യൂട്ടി മേയര്‍ ആകാനില്ലെന്ന് ശ്രീലേഖ

ഇന്ന് 67 സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ; പ്രതികൂല കാലാവസ്ഥയെന്ന് വിശദീകരണം

20 സിക്‌സ്, 23 ഫോര്‍, 74 പന്തില്‍ 228 റണ്‍സ്! സ്‌ട്രൈക്ക് റേറ്റ് 308.11; ഒരോവറിലെ ആറ് പന്തും അതിര്‍ത്തിയും കടത്തി തന്മയ്

തൃപ്പൂണിത്തുറയില്‍ ബിജെപി ഭരണത്തിന് സാധ്യതയേറി; പി എല്‍ ബാബു ചെയര്‍മാന്‍ സ്ഥാനാര്‍ഥി

'ഈ ക്രിസ്തുമസ് പൂക്കി നിവിനും ഡെലുലുവും കൊണ്ടുപോയി'; പോസ്റ്റ് പങ്കുവച്ച് അജു വർ​ഗീസ്

SCROLL FOR NEXT