Suhasini, Maniratnam, Mohanlal ഫയല്‍
Entertainment

സിനിമ കോണ്‍ക്ലേവ് തിയ്യതിയായി; മോഹന്‍ലാലും സുഹാസിനിയും മണിരത്‌നവും പങ്കെടുക്കും

ആറ് മാസനത്തിനകം സിനിമാ നയം പ്രഖ്യാപിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റ് രണ്ട്, മൂന്ന് തിയ്യതികളില്‍. തിരുവനന്തപുരത്ത് വച്ചു നടക്കുന്ന കോണ്‍ക്ലേവില്‍ മോഹന്‍ലാല്‍, സുഹാസിനി, മണിരത്‌നം എന്നിവര്‍ പങ്കെടുക്കും. കോണ്‍ക്ലേവില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങളുടേയും മറ്റും അടിസ്ഥാനത്തില്‍ ആറ് മാസനത്തിനകം സിനിമാ നയം പ്രഖ്യാപിക്കും.

സംസ്ഥാനത്ത് സിനിമാ നയം രൂപീകരിക്കാനും സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റേയും ഭാഗമാണ് സിനിമ കോണ്‍ക്ലേവ്. സിനിമാ രംഗത്ത് നിലനില്‍ക്കുന്ന വേതന അസമത്വം, സുരക്ഷിതത്വം തുടങ്ങി നിരവധി വിഷയങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് സിനിമാ നയം രൂപീകരിക്കുന്നത്. ഓഗസ്റ്റ് രണ്ട് മൂന്ന് തിയ്യതികളില്‍ നിയമസഭാ സമുച്ഛയത്തിലെ ശങ്കര നാരായണന്‍ തമ്പി ഹാളിലാണ് കോണ്‍ക്ലേവ് നടക്കുക.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാനും രൂപീകരിച്ചതായിരുന്നു ഹേമ കമ്മിറ്റി. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കോണ്‍ക്ലേവ് സംഘടിപ്പിക്കണം എന്നുള്ളത്. അതേസമയം മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നു.

Cinema Conclave to be held on August 1 and 2. Mohanlal, Suhasini and Maniratnam will take part.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും