അജിത്, മോഹൻലാൽ (Ajith) ഫെയ്സ്ബുക്ക്
Entertainment

രജനിക്കൊപ്പവും വിജയ്ക്കൊപ്പവും തകർത്തു; ഇനി അജിത്തിനൊപ്പം, 'എകെ 64' ൽ മോഹൻലാലും?

ചിത്രം ഹിറ്റായതോടെ ഈ കൂട്ടുക്കെട്ടിൽ വീണ്ടും ചിത്രം വരുമെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഈ വർഷം പുറത്തിറങ്ങിയ അജിത് ചിത്രമായിരുന്നു ​ഗുഡ് ബാഡ് അ​ഗ്ലി. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സോഫീസിലും ചരിത്രം കുറിച്ചിരുന്നു. ആദിക് രവിചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം ഹിറ്റായതോടെ ഈ കൂട്ടുക്കെട്ടിൽ വീണ്ടും ചിത്രം വരുമെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

മോഹൻലാലിനോട് ആദിക് രവിചന്ദ്രൻ കഥ പറയുകയും ചെയ്തു. മോഹൻലാലിന്റെ മറുപടിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ‌ആദിക്. മുൻപ് രജനികാന്തിനും വിജയ്ക്കുമൊപ്പം മോഹൻലാൽ അഭിനയിച്ചിരുന്നു. ജയിലറിലെ മോഹൻലാലിന്റെ വേഷത്തിനും വൻ സ്വീകാര്യതയായിരുന്നു.

ഗുഡ് ബാഡ് അ​ഗ്ലിയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് എകെ 64 എന്ന് താത്‌കാലികമായി പേരിട്ട ചിത്രം നിർമിക്കുന്നത്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിൽ അജിത്തിന്റെ നായികയാവുക എന്നാണ് വിവരം. ജിവി പ്രകാശ് കുമാർ ആണ് സംഗീതം.

അതേസമയം മഹേഷ് നാരായണന്റെ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ശ്രീലങ്കൻ ഷെഡ്യൂൾ മോഹൻലാൽ പൂർത്തിയാക്കി. മോഹൻലാലും കുഞ്ചാക്കോ ബോബനും ആയിരുന്നു ഈ ഷെഡ്യൂളിൽ.

കാർ റേസിങ്ങിന്റെ തിരക്കുകളിലാണിപ്പോൾ അജിത്. ചൊവ്വാഴ്ച അജിത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രവും പുറത്തുവന്നിരുന്നു. മുടി പറ്റെ വെട്ടിയ ലുക്കിലാണ് അജിത്തിനെ ചിത്രങ്ങളിൽ കാണാനാവുക.

Mollywood Actor teaming up with Ajith upcoming movie AK 64.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT