Pranav Mohanlal, Mohanlal  
Entertainment

'അയാള്‍ക്ക് തന്നെ ഇതെന്താന്ന് അറിഞ്ഞൂടാ, പിന്നെന്ത് ടിപ്പ് കൊടുക്കാനാണ്'; പ്രണവിനെ ട്രോളി മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ കൗണ്ടര്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആദ്യ സിനിമയ്ക്ക് തയ്യാറെടുക്കുന്ന മകള്‍ വിസ്മയയ്‌ക്കൊപ്പം കട്ടയ്ക്ക് തന്നെ മോഹന്‍ലാലുമുണ്ട്, സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ നല്‍കിയ രസകരമായൊരു മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വിസ്മയയ്ക്കും സുചിത്രയ്ക്കുമൊപ്പം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് വൈറലാകുന്നത്.

വിസ്മയയുടെ ആദ്യ സിനിമയാണ് തുടക്കം. ആദ്യമായി കാമറയ്ക്ക് മുമ്പിലെത്തുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നുവോ എന്നായിരുന്നു ചോദ്യം. ഫസ്റ്റ് ഷോട്ട് എടുക്കുമ്പോള്‍ തീര്‍ച്ചയായും നെര്‍വസ് ആയിരുന്നു. പക്ഷെ ആക്ഷന്‍ പറയുമ്പോള്‍ ചെയ്‌തേ പറ്റൂ. അമ്മ കൂടെയുണ്ടായിരുന്നു. അച്ഛനോട് ഷോട്ട് തുടങ്ങും മുമ്പ് ഫോണില്‍ സംസാരിച്ച് അനുഗ്രഹം വാങ്ങിയിരുന്നുവെന്നും വിസ്മയ പറഞ്ഞു.

പിന്നാലെ സഹോദരന്‍ പ്രണവ് മോഹന്‍ലാലിനെക്കുറിച്ചായി ചോദ്യം. അപ്പു ടിപ്‌സ് എന്തെങ്കിലും പറഞ്ഞ് തന്നിരുന്നുവോ? എന്നായിരുന്നു ചോദ്യം. ടിപ്‌സ് ആരും ഒന്നും തന്നിട്ടില്ലെന്ന് വിസ്മയ മറുപടി. ഇതിനിടെ മോഹന്‍ലാല്‍ കൗണ്ടറുമായെത്തുകയായിരുന്നു. 'അയാള്‍ക്ക് തന്നെ ഇതെന്തണെന്ന് അറിഞ്ഞൂട, പിന്നെ എന്ത് ടിപ് പറയാനാണ്' എന്നായിരുന്നു മോഹന്‍ലാലിന്റെ കൗണ്ടര്‍. ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

മോഹന്‍ലാലിന്റെ പാതയിലൂടെ സിനിമയിലെത്തി പ്രണവിന്റെ ആദ്യ ചിത്രം ആദിയായിരുന്നു. ഡിയസ് ഈറെ ആണ് പ്രണവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രവും പ്രണവിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ഡിയസ് ഈറെയെ വിലയിരുത്തുന്നത്. അതേസമയം, മകളടക്കമുള്ള തുടക്കക്കാര്‍ക്ക് ഉപദേശവും മോഹന്‍ലാല്‍ നല്‍കുന്നുണ്ട്.

''പലപ്പോഴും ഒരുപാട് പേര്‍ക്ക് പറ്റുന്നതാണ്, പെട്ടെന്ന് ഡയലോഗ് പറഞ്ഞ് തീര്‍ക്കാന്‍ നോക്കും. അതോടെ നമ്മുടെ ജോലി അങ്ങ് തീര്‍ന്നല്ലോ. അങ്ങനെയല്ല. അഭിനയിക്കുകയെന്നത് രണ്ട് ഡയലോഗുകള്‍ക്കിടയിലെ നിമിഷങ്ങളിലാണ്. ആ പോസ് ആണ് നമുക്ക് അഭിനയിക്കാന്‍ പറ്റിയ സമയം. ആ ഡയലോഗ് ഡെലിവറി സ്പ്ഡില്‍ ആയാല്‍ നമുക്ക് അതിനുള്ള സമയം കിട്ടില്ല. തെറ്റാതെ പറയുക എന്നതല്ല, ആ പറയുന്നതിന് ഇടയ്ക്കുള്ള സ്‌പേസുകള്‍ കൃത്യമായി ഉപയോഗിക്കുകയാണ് വേണ്ടത്. അതുപോലെ ചില സംഭവങ്ങളൊക്കെ പെട്ടെന്ന് പറയാന്‍ നോക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട്. തെറ്റിക്കഴിഞ്ഞാല്‍ ഒന്നു കൂടെ എടുക്കാന്‍ പറ്റുന്നതാണല്ലോ സിനിമ. അത് മനസിലാക്കി ചെയ്യണം. പിന്നെ ഇത് പ്രാക്ടീസാണ്. ഫുട്‌ബോള്‍ പോലുള്ള ഗെയിം കളിക്കുന്നത് പോലെയാണ്. ചെയ്ത് ചെയ്താണ് ശരിയാകുന്നത്'' എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

Mohanlal trolls Pranav Mohanlal during an interview with Vismaya for her first movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃഷയ്ക്കെതിരായ വിവാദ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ കസ്റ്റഡിയിൽ

ത്യാഗസുരഭില സ്മരണകളുമായി കൗമുദി ടീച്ചർ സ്‌മൃതി ദിനാചരണം

മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സൂപ്പർ ബൈക്കിൽ പറന്ന് എംഎസ് ധോനി (വിഡിയോ)

ഫ്രിഡ്ജിന്റെ ഡോറിലാണോ മുട്ട സൂക്ഷിക്കുന്നത്? അത് ശരിയായ രീതിയല്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥ

കേന്ദ്ര സേനയിൽ 282 മെഡിക്കൽ ഓഫീസർ ഒഴിവുകൾ; എംബിബിഎസ് യോഗ്യത, മികച്ച ശമ്പളം !