ഉർവശി പ്രധാനവേഷത്തിലെത്തുന്ന കോമഡി ചിത്രം 'ചാൾസ് എന്റർപ്രൈസസ്' ട്രെയിലർ എത്തി. നർമ്മം നിറഞ്ഞ ഫാമിലി മിസ്റ്ററി ഡ്രാമയായ ചിത്രത്തിൽ ഉർവശി അമ്മ വേഷത്തിലെത്തുമ്പോൾ ബാലു വർഗീസാണ് മകന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. കലയരസൻ, ഗുരു സോമസുന്ദരം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമ ഈ മാസം 19ന് പ്രദർശനത്തിനെത്തും.
അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ജോയ് മൂവി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചാൾസ് എന്റർപ്രൈസസ് നിർമ്മിക്കുന്നത്. ജോയ് മൂവീസും റിലയൻസ് എന്റർടെയ്ൻമെന്റും എപി ഇന്റർനാഷ്നലും ചേർന്ന് ചിത്രം തിയറ്ററുകളിലെത്തിക്കും.സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates