Nadiya Moidu, Nicole Kidman വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം‌
Entertainment

'എന്നേക്കാൾ നല്ല പൊക്കമുണ്ടായിട്ടും എന്റെ ഒപ്പമെത്താൻ അവർ കുനിഞ്ഞു'; ഫാൻ ഗേൾ മൊമെന്റ് പങ്കുവച്ച് നാദിയ മൊയ്തു

ഓസ്ട്രേലിയയിൽ വച്ച് എന്റെ ഇഷ്ട നടിയായ നിക്കോള്‍ കിഡ്മാനെ കണ്ടുമുട്ടി.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് നാദിയ മൊയ്തു. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നാദിയ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി. ഓസ്ട്രേലിയയിൽ വച്ച് തന്റെ പ്രിയതാരം നിക്കോള്‍ കിഡ്മാനെ കണ്ടുമുട്ടിയതിന്റെ സന്തോഷമാണ് നാദിയ പങ്കുവച്ചിരിക്കുന്നത്.

"ഫാൻ ഗേൾ മൊമന്റ്’ എന്ന് പറഞ്ഞാണ് നാദിയ, നിക്കോൾ കിഡ്മാനൊപ്പമുള്ള വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഫാൻ ഗേൾ മൊമെന്റ്. ഓസ്ട്രേലിയയിൽ വച്ച് എന്റെ ഇഷ്ട നടിയായ നിക്കോള്‍ കിഡ്മാനെ കണ്ടുമുട്ടി. സ്നേഹവും സൗമ്യതയുമുള്ള വ്യക്തി. എന്നേക്കാൾ നല്ല പൊക്കമുണ്ടായിട്ടും എന്റെ ഉയരത്തിനൊപ്പമെത്താനായി അവർ കുനിഞ്ഞു. കൃത്യമായി പറഞ്ഞാൽ ഒരു ആറിഞ്ച് വ്യത്യാസം". - നാദിയ മൊയ്തു കുറിച്ചു.

നാദിയയ്ക്കൊപ്പം ചിത്രങ്ങളെടുക്കുന്ന നിക്കോൾ കിഡ്മാനാണ് വിഡിയോയിലുള്ളത്. നാദിയയെ ചേർത്തുപിടിക്കുകയും ഫോട്ടോ എടുക്കാനായി മുട്ടുമടക്കി ഉയരം നദിയ​യ്ക്കൊപ്പം എത്തിക്കാൻ ശ്രമിക്കുന്ന നിക്കോളിനെയും വിഡിയോയില്‍ കാണാം. ‘ആരെങ്കിലും നിക്കോള്‍ കിഡ്മനോട് പറയൂ ഇന്ത്യയിലെ അറിയപ്പെടുന്ന നടിമാരിലൊരാളാണ് നാദിയ’ എന്നാണ് വിജയ് യേശുദാസ് കമന്റ് ചെയ്തിരിക്കുന്നത്.

‘പ്രിയപ്പെട്ട രണ്ട് താരങ്ങൾ ഒരേ ഫ്രെയിമിൽ’ എന്നും നിക്കോൾ കിഡ്മാനോടുള്ള സ്നേഹവുമെല്ലാം ആരാധകർ കമന്റായി അറിയിക്കുന്നുണ്ട്. ഓസ്ട്രേലിയൻ– അമേരിക്കൻ നടിയായ നിക്കോൾ കിഡ്മാൻ ഒരു അക്കാദമി അവാർഡും അഞ്ച് ഗോൾഡൻ ഗ്ലോബും നേടിയ അഭിനേത്രിയാണ്.

‘ഡെഡ് കാം’, ‘ടു ഡൈ ഫോർ’, ‘ദ് അദേഴ്സ്’, ‘ദ് ഹവേഴ്സ്’ തുടങ്ങി നിരവധി ഹിറ്റുകള്‍ കിഡ്മാനുണ്ട്. ഹോളിവുഡ് നടൻ ടോം ക്രൂസിനെ വിവാഹം കഴിച്ച താരം പിന്നീട് കീത്ത് ആർബനെ വിവാഹം കഴിച്ചു. ഹോളിവുഡ് പവർ കപ്പിളെന്ന് അറിയപ്പെട്ടിരുന്ന ഇരുവരും പിന്നീട് വിവാഹബന്ധം വേർപെടുത്തിയിരുന്നു.

Cinema News: Actress Nadiya Moidu share a cute video with Nicole Kidman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 2700 പോയിന്റ് മുന്നേറി; രൂപയ്ക്ക് 50 പൈസ നേട്ടം

ചെലവ് കൂടി; കാറുകളുടെ വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി, മെയ് മാസത്തില്‍ പ്രാബല്യത്തില്‍

സ്പില്‍വേയിലെ മണ്ണൊലിച്ചുപോയാല്‍ ജലവകുപ്പിന് വെപ്രാളമെന്തിന്?; നാടു പ്രളയത്തില്‍ മുങ്ങിയാലും അവരുടെ കണ്ണ് കരിമണലില്‍; ആരോപണം ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍

ടൊവിനോ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ല; 'പള്ളിച്ചട്ടമ്പി' റിലീസ് മാറ്റി, പുതിയ തീയതി

'സിപിഎമ്മിനെ കൊണ്ട് അന്ന് കഴിഞ്ഞിട്ടില്ല, തരത്തില്‍ പോയി കളിക്ക് നികേഷേ...'; 'പരിപ്പ് എടുക്കും' പരാമര്‍ശത്തില്‍ ദീപ്തി മേരി വര്‍ഗീസ്

SCROLL FOR NEXT