Suriya & Nazriya Special Arrangement
Entertainment

നായികയായുള്ള ക്ഷണം നസ്രിയ മൂന്ന് തവണ നിരസിച്ചു; നാലാമത്തെ ശ്രമത്തിൽ സമ്മതം, വെളിപ്പെടുത്തി സൂര്യ

Author : സമകാലിക മലയാളം ഡെസ്ക്

നസ്രിയയ്ക്കൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി മൂന്ന് തവണ സമീപിച്ചിട്ടും താരം സമ്മതിച്ചില്ലെന്ന് നടൻ സൂര്യ. നാലാമത്തെ ശ്രമത്തിലാണ് നസ്രിയ തന്റെ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നും സൂര്യ വെളിപ്പെടുത്തി. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സീനി'ന്റെ പ്രീ-റിലീസ് ചടങ്ങിലായിരുന്നു വെളിപ്പെടുത്തൽ.

ഹൈദരാബാദിൽ നടന്ന ചടങ്ങിൽ നസ്രിയ വേദിയിലിരിക്കെയായിരുന്നു സൂര്യയുടെ പരാമർശം. നസ്രിയയ്ക്കൊപ്പം അഭിനയിക്കാൻ തനിക്ക് ഏറെക്കാലമായി ആഗ്രഹമുണ്ടായിരുന്നുവെന്നും ഇതിനായി മൂന്ന് തവണ സമീപിച്ചിരുന്നെങ്കിലും താരം ഓരോ തവണയും ക്ഷണം നിരസിക്കുകയായിരുന്നുവെന്നും സൂര്യ പറഞ്ഞു.

'എനിക്ക് എപ്പോഴും നസ്രിയയ്ക്കൊപ്പം ജോലി ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. മൂന്ന് തവണ ഞങ്ങൾ സിനിമയ്ക്കായി സമീപിച്ചു. മൂന്നുതവണയും അവർ നിരസിച്ചു. നാലാം തവണയും ക്ഷണിച്ചപ്പോൾ നസ്രിയ സമ്മതിച്ചു. എന്റെ സിനിമയ്ക്ക് യെസ് പറഞ്ഞതിന് നന്ദി' എന്നായിരുന്നു സൂര്യയുടെ വാക്കുകൾ.

നസ്രിയയുടെ അഭിനയശേഷിയെയും ആത്മവിശ്വാസത്തെയും സൂര്യ വേദിയിൽ പ്രശംസിച്ചു. ഒരു രംഗത്തിനായി തയ്യാറെടുക്കുന്ന രീതിയും കൃത്യതയും ഏറെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവികമായ അഭിനയശൈലിയാണ് നസ്രിയയുടെ പ്രത്യേകതയെന്നും 'സീനി'ലെ മായ എന്ന കഥാപാത്രത്തെ താരം മനോഹരമാക്കിയിട്ടുണ്ടെന്നും സൂര്യ കൂട്ടിച്ചേർത്തു.

ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്കായി നസ്രിയ നടത്തിയ അധ്വാനത്തെയും സൂര്യ പ്രത്യേകം പരാമർശിച്ചു. ഇത്രയും വർഷത്തെ ഇടവേളയ്ക്കുശേഷവും ഓരോ രംഗത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ആവേശവും ഊർജവും നസ്രിയയിൽ കാണാനായെന്നും അദ്ദേഹം പറഞ്ഞു.

'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങൾക്കുശേഷം ജിത്തു മാധവൻ ഒരുക്കുന്ന ചിത്രത്തിൽ സൂര്യയാണ് നായകൻ. നസ്‌ലനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആക്ഷൻ, കോമഡി, ത്രില്ലർ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ചിത്രം നവംബർ ആറിന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. സൂര്യയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Nazriya turned down the offer to play the female lead three times; she agreed on the fourth attempt, reveals Suriya

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചില കാലിടര്‍ച്ചകള്‍ പറ്റി, എന്നുവച്ച് രാഹുലിനെ ആയുഷ്‌കാലം മുഴുവന്‍ മാറ്റി നിര്‍ത്താനാവില്ല: കെ ബാബു

'34,000' സീറ്റ്; ഇന്ത്യ- പാക് ലോകകപ്പ് 'ബ്ലോക്ക്ബസ്റ്റര്‍' ടിക്കറ്റ് കാത്ത് '84 ലക്ഷം' ആരാധകര്‍!

'അമ്മാവന്റെ പ്രായമുള്ള നടനുമായി റൊമാൻസ്, സിനിമയിൽ പകുതിക്ക് വെച്ച് എന്റെ കഥാപാത്രം മരിക്കും; വെല്ലുവിളി നിറഞ്ഞ കഥാപാത്രം അത്'

'സ്വന്തം വകുപ്പില്‍ എന്ത് നടക്കുന്നു എന്ന് അറിയാവുന്ന ഏതേലും മന്ത്രി കേരളത്തിലുണ്ടോ?'; ട്രോളി ശിവന്‍കുട്ടി

ചൈനീസ് വ്യവസായി 'ഔട്ട്'; മുകേഷ് അംബാനി ഏഷ്യയിലെ നമ്പര്‍ വണ്‍ ധനികന്‍