നീരജ് മാധവ് നായകനായെത്തിയ ചിത്രമാണ് 'പ്ലൂട്ടോ'. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ആദിത്യന്‍ ചന്ദ്രശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ബിഹൈന്‍ഡ് ദ് സീന്‍ വിഡിയോ പങ്കുവച്ചിരിക്കുകയാണ് നീരജ്.
ഒരു ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വിഡിയോ ആണ് അത്. ഡ്യൂപ്പോ റോപ്പോ ഒന്നുമില്ലാതെയാണ് നീരജ് ആ ആക്ഷന്‍ രംഗം പൂര്‍ത്തിയാക്കുന്നത്. 'ക്രെയിനും റോപ്പും ഇല്ലാതെ സ്റ്റണ്ട് ചെയ്യാൻ പറ്റുവോ സക്കീർ ഭായ്ക്ക് ?'- എന്നാണ് നീരജ് വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ജോണറിലെത്തിയ പ്ലൂട്ടോ ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
അൽത്താഫ് സലിം ഏലിയനായി എത്തുന്ന ചിത്രത്തില്‍ അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates