Nithya Menen വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'സോളോ യാത്രകളാണ് എനിക്കിഷ്ടം, ഓഫ്ബീറ്റായ വളരെ ശാന്തമായ സ്ഥലങ്ങളാണ് ഞാൻ തിരഞ്ഞെടുക്കാറ്'; നിത്യ മേനോൻ പറയുന്നു

'വെറുതേ നദിക്കരയിലിരുന്ന്, ഒരു മണിക്കൂറോളം ഞാൻ പുഴ നോക്കിയിരുന്നു'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

താനെപ്പോഴും തനിച്ചാണ് യാത്രകൾ ചെയ്യാറെന്നും അതാണ് തനിക്കിഷ്ടമെന്നും നടി നിത്യ മേനോൻ. അധികം അറിയപ്പെടാത്ത ആളുകൾ കടന്നുചെല്ലാത്ത സ്ഥലങ്ങളിൽ പോകാനാണ് തനിക്ക് താല്പര്യമെന്നും നടി കൂട്ടിച്ചേർത്തു. ​ഗോപിനാഥ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നിത്യ.

"ഞാനെപ്പോഴും തനിച്ചാണ് യാത്ര ചെയ്യാറ്. എപ്പോഴും അങ്ങനെ തന്നെയാണ്. യാത്രയുടെ ആ ​ഗുണം എന്റെ ആത്മാവിലും കിട്ടണം. ഞാൻ പോകുന്ന ആ സ്ഥലത്തെ എനിക്ക് കുറച്ചു കൂടി ആസ്വദിക്കണം, എന്നിലേക്ക് എടുക്കണം അതുകൊണ്ടൊക്കെ എനിക്ക് തനിച്ച് യാത്ര ചെയ്യാനാണ് ഇഷ്ടം. ഞാൻ യാത്ര ചെയ്യുമ്പോൾ പ്ലാൻ ചെയ്യുന്നത് എങ്ങനെയാണെന്ന് വച്ചാൽ, നമ്മൾ സാധാരണ കാണുന്ന സ്ഥലങ്ങളിൽ നിന്ന് ദൂരെയുള്ള സ്ഥലങ്ങളാണ്.

ടൂറിസ്റ്റ് സ്പോട്ടുകൾ അല്ല. ഓഫ്ബീറ്റായ അധികം ആളുകളെത്താത്ത സ്ഥലങ്ങൾ. ഒരു യാത്രയ്ക്ക് വേണ്ടി ഞാനൊരുപാട് റിസർച്ച് ഒക്കെ നടത്തും. ഓഫ്ബീറ്റായ, വളരെ ശാന്തമായ സ്ഥലങ്ങൾ. അവിടെ നിന്ന് എടുക്കാൻ എന്തെങ്കിലും തരത്തിലുള്ള അനുഭവങ്ങൾ എനിക്ക് കിട്ടണം. അതായത്, അടുത്തിടെ ഞാനൊരു പുഴ കാണാൻ പോയിരുന്നു.

ഒരു രാജ്യത്ത് ഞാൻ പോയി, അവിടെയുള്ള ആ സ്ഥലത്തേക്ക് പോകണമെങ്കിൽ കുറച്ചേറെ യാത്ര ചെയ്യണം. പക്ഷേ ആ ഒരു പുഴ കാണാൻ വേണ്ടി മാത്രമാണ് ഞാൻ അവിടേക്ക് പോയത്. വെറുതേ നദിക്കരയിലിരുന്ന് ഒരു മണിക്കൂറോളം ഞാൻ പുഴ നോക്കിയിരുന്നു. എന്നിട്ട് തിരിച്ചുവന്നു. അത് എനിക്കൊരു അനുഭവഭേദ്യമായ ഒന്നായിരുന്നു.

ഇപ്പോൾ നമ്മളൊരു സ്റ്റാച്യു കാണാൻ പോയി, കുറേ ഫോട്ടോ എടുത്തു. അതുപോലെ അല്ല ഇത്. മറിച്ച്, അനുഭവഭേദ്യമാണിത്, ആ നദിക്കൊപ്പം തുടരുകയാണ് നമ്മളവിടെ. ആ പുഴയുടെ എനർജിയിൽ അലിഞ്ഞ് അങ്ങനെ ഇരിക്കും. അതിനൊരു ചരിത്രമുണ്ടായിരുന്നു, അതാണ് ഞാൻ അവിടം തിരഞ്ഞെടുക്കാൻ കാരണം.

അങ്ങനെ ഇതെല്ലാം അനുഭവിച്ച് ഞാൻ തിരിച്ചു വരുന്നു. യാത്രയ്ക്കിടയിൽ ഞാനങ്ങനെ ഫ്ലൈറ്റ് ഒന്നും എടുക്കാറില്ല. ചിലപ്പോൾ ഞാൻ ബൈ റോഡായിരിക്കും പോവുക, അല്ലെങ്കിൽ ട്രെയിനായിരിക്കും അതുമല്ലെങ്കിൽ പബ്ലിക് ട്രാൻസ്പോർട്ട് ആയിരിക്കും ഉപയോ​ഗിക്കുക. ഇവിടെ എനിക്ക് പബ്ലിക് ട്രാൻസ്പോർട്ട് ഉപയോ​ഗിക്കാറില്ല, പക്ഷേ ഞാനൊരുപാട് പബ്ലിക് ട്രാൻസ്പോർട്ട് ഉപയോ​ഗിക്കാറുണ്ട്.

ഒരുപാട് യാത്ര ചെയ്യാറുണ്ട്. എനിക്കൊരു സ്ഥലത്ത് പോയാൽ അവിടെ കുറച്ചുനേരം ഇരിക്കണം, അവിടം മൊത്തം എനിക്ക് ഉൾക്കൊള്ളണം. എന്നെ സംബന്ധിച്ചിടത്തോളം ലോകത്തെ കൂടുതൽ വിശാലമായി കാണാനും മനസ്സിലാക്കാനുമുള്ള ഒരു അവസരമാണത്". - നിത്യ മേനോൻ പറഞ്ഞു.

Actress Nithya Menen says she enjoys solo trips.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മജയ്ക്ക് 'കൈ' കൊടുക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനോ...?; സൈബറിടത്തില്‍ രാഹുലിനായി മുറവിളി

രാത്രിയില്‍ ഒറ്റയ്ക്ക് ധൈര്യമായി ഇറങ്ങി നടക്കാം; ലോകത്ത് ഈ രാജ്യങ്ങള്‍ സുരക്ഷിതം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി അന്തരിച്ചു

അലാറം അടിക്കുന്നതിന് മുൻപേ ഉറക്കമുണരും, ശരീരം എങ്ങനെ സമയം തിരിച്ചറിയുന്നു? പിന്നിലെ ശാസ്ത്രം ഇതാണ്

വധശ്രമക്കേസ് പ്രതികളായ സിപിഎം പ്രവർത്തകർക്കൊപ്പം പൊലീസുകാരന്റെ ഉല്ലാസയാത്ര; പരാതി നൽകി യൂത്ത് കോൺഗ്രസ്