രണ്‍ബീര്‍ കപൂര്‍-സായ് പല്ലവി ചിത്രം രാമായണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ നിതീഷ് ഭരദ്വാജ്. ചിത്രത്തെ പ്രശംസിച്ചു കൊണ്ടുള്ള തന്റെ മുന്‍ പ്രസ്താവന പിന്‍വലിക്കുന്നതായാണ് നിതീഷ് പറയുന്നത്. നേരത്തെ രാമായണ ഓസ്‌കാര്‍ നേടുമെന്ന് നിതീഷ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടതിന് പിന്നാലെയായിരുന്നു ഈ പ്രതികരണം.
രാമയാണ തന്നെ ആഴത്തില്‍ വേദനിപ്പിച്ചുവെന്നാണ് നിതീഷിന്റെ പുതിയ നിലപാട്. ''ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളതാണ് രാമായണ. രാമയാണ വെറുമൊരു കഥയല്ല. സാനതന ഭാരതത്തിന്റെ നാഗരികതയും ആത്മീയവുമായ ബോധമണ്ഡലത്തില്‍ ആത് ആഴത്തില്‍ വേരൂന്നിയിരിക്കുന്നു. അതിലെ നായകന്മാരും നായികമാരും വില്ലന്മാരും ഈ മഹാകാവ്യത്തിന്റെ മൂല്യങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്. ആ കഥാപാത്രങ്ങളേയും അവരുടെ പ്രാധാന്യത്തേയും വെറുതെ മാറ്റിയെഴുതാനാകില്ല'' എന്നാണ് നടന്‍ പറയുന്നത്.
''ധര്‍മയും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കാനും മര്യാദ സ്ഥാപിക്കാനുമാണ് മഹാവിഷ്ണു രാമാവതാരമെടുത്തത്. രാവണനെ വളരെ ലിബറലായ, സാമൂഹ്യനീതി പുലര്‍ത്തുന്നവനും നിഷ്പക്ഷനുമായി അവതരിപ്പിക്കുമ്പോള്‍, രാമായണയുടെ ധാര്‍മിക ചട്ടക്കൂടില്‍ നിന്നും വ്യതിചലിക്കുന്നതായും അവതാരത്തിന്റെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുകയാണെന്നുമാണ് എനിക്ക് തോന്നുന്നത്'' എന്നും നിതീഷ് പറയുന്നു.
''ഞാന്‍ എന്റെ മുന്‍ പ്രശംസ പിന്‍വലിക്കുന്നു. സിനിമ എന്നെ ആഴത്തില്‍ അസ്വസ്ഥനും നിരാശനുമാക്കിയിരിക്കുന്നു. ഇതേക്കുറിച്ചുള്ള എന്റെ മുന്‍ പോസ്റ്റ് പിന്‍വലിക്കുകയാണ്. നല്ല ഒരു വാക്ക് പോലും പറയാനില്ല. വിഎഫ്എക്‌സിന്റെ ദൃശ്യ വിസ്മയങ്ങള്‍ക്കൊന്നും ഒരിക്കലും മഹാകാവ്യത്തിന്റെ കാതലായ മൂല്യങ്ങള്‍ക്കും ധാര്‍മിക ആഴത്തിനും ആത്മീയ സത്തയ്‌ക്കോ പകരമാകാനാകില്ല'' എന്നും അദ്ദേഹം പറയുന്നു.
''ഈ സിനിമ, എന്റെ അഭിപ്രായത്തില്‍, രാജാന്തര തലത്തില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീക്കരിക്കാന്‍ അര്‍ഹതയുള്ളതല്ല. ഭാരതത്തിന്റെ ചരിത്രത്തേയും പാരമ്പര്യത്തേയും ആത്മീയ മൂല്യങ്ങളേയും തെറ്റായി അവതരിപ്പിക്കുകയാണ്'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates