Nivin Pauly 
Entertainment

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

അങ്ങനെയാണെങ്കില്‍ സിനിമയില്‍ നിന്നും മാറ്റേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ മാറ്റിക്കോളൂവെന്ന് ഞാന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വള്‍ഗര്‍ രംഗങ്ങളും താന്‍ കംഫര്‍ട്ടബിള്‍ അല്ലാത്ത രംഗങ്ങളും അഭിനയിക്കില്ലെന്നത് തുടക്കത്തിലേ തീരുമാനിച്ചിരുന്നുവെന്ന് നിവിന്‍ പോളി. അത്തരം രംഗങ്ങളുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ താന്‍ ചെയ്യില്ലെന്ന് പറയുമെന്നാണ് നിവിന്‍ പറയുന്നത്. കരിയരിന്റെ തുടക്കകാലത്ത് ഒരു പാട്ട് രംഗത്തിന്റെ പേരിലുണ്ടായ ഭിന്നതയെക്കുറിച്ചും നിവിന്‍ പോളി പറയുന്നു.

ക്യു സ്റ്റുഡിയോയ്ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ അനുഭവം പങ്കിട്ടത്. ഈ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. താന്‍ കരിയര്‍ തുടങ്ങിയത് വിനീത് ശ്രീനിവാസന്റെ സിനിമകളിലൂടെയായതിനാല്‍ അത്തരം രംഗങ്ങളും ഡയലോഗുകളും ഉണ്ടായിരുന്നില്ലെന്നും നിവിന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

''വിനീതിന്റെ സിനിമകള്‍ നോക്കിക്കഴിഞ്ഞാല്‍ ക്ലീന്‍-നീറ്റ് സിനിമകളാണ്. സിനിമയില്‍ തുടങ്ങുന്നതും സെറ്റ് കാണുന്നതും വിനീതിന്റെ സിനിമയിലൂടെയാണ്. അവിടെ നിലനിര്‍ത്തുന്നൊരു ക്ലാസുണ്ട്. അനാവശ്യ ഡബിള്‍ മീനിങ് ഡയലോഗ്‌സ് ഉണ്ടാകില്ല. വള്‍ഗാരിറ്റി ഉണ്ടാകില്ല. സിനിമയ്ക്ക് അതിന്റെ ആവശ്യവുമില്ല. വ്യക്തിപരമായി എനിക്കും അത് താല്‍പര്യമില്ല. തുടക്കത്തില്‍ തന്നെ അതെല്ലാം ഒത്തുചേര്‍ന്നു വന്നു'' നിവിന്‍ പോളി പറയുന്നു.

''സീനുകള്‍ വരുമ്പോള്‍ തന്നെ ഞാന്‍ പറയും. ഈ ഡയലോഗ് പറയാന്‍ പറ്റില്ല, കുറച്ചുകൂടെ ക്ലീന്‍ ആയിട്ട് സംസാരിക്കാം എന്ന്. അനാവശ്യ സീനുകളുണ്ടെങ്കില്‍ ഞാന്‍ നോ പറയാറുണ്ട്. തുടക്ക സമയത്ത് ഒരു സിനിമയിലെ പാട്ടില്‍ പല രീതിയില്‍ അഭിനയിക്കാന്‍ സംവിധായകന്‍ പറഞ്ഞു. ഞാന്‍ ചെയ്യില്ല, അതിന്റെ ആവശ്യമില്ല, നിങ്ങള്‍ വേണമെങ്കില്‍ എന്നെ സിനിമയില്‍ നിന്നും പുറത്താക്കിക്കോ എന്ന് ഞാന്‍ പറഞ്ഞു''.

''ഷൂട്ട് തന്നെ കുറേ നേരം നിര്‍ത്തിവച്ചു. അങ്ങനെയാണെങ്കില്‍ സിനിമയില്‍ നിന്നും മാറ്റേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ മാറ്റിക്കോളൂവെന്ന് ഞാന്‍ പറഞ്ഞു. തുടക്കകാലത്താണ്. പിന്നെ എല്ലാ ഭാഗത്തു നിന്നും സമ്മര്‍ദ്ധമാണ്. പുതുമുഖമാണല്ലോ. സിനിമയിലുള്ള പലരും വന്ന് പറയുമ്പോള്‍ പേടിയാകും. കൂടെയുള്ള അഭിനേതാക്കള്‍ വന്ന് ഇത് പ്രശ്‌നമാകുമെന്ന് പറഞ്ഞു. ഞാന്‍ പൈസയൊന്നും ചോദിച്ചതല്ലല്ലോ, വള്‍ഗര്‍ സീനില്‍ അഭിനയിക്കില്ല എന്നല്ലേ പറഞ്ഞത്. ചെയ്യില്ല എന്നത് എന്റെ തീരുമാനമാണ്. ഒടുവില്‍ വളരെ ലൈറ്റ് ആയിട്ട് ആ പാട്ട് അവസാനിപ്പിക്കുകയായിരുന്നു'' എന്നും നിവിന്‍ പറയുന്നു.

Nivin Pauly about his decision to not act in vulgar scenes. Recalls a fight with director from his initial days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

എകെജി സെന്റര്‍ ഭൂമി അളക്കല്‍ നാളെ; റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം