ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ചങ്ക് കൂട്ടുകാരന് പുതുപുത്തൻ കാർ സമ്മാനിച്ച് ഒമർ ലുലു, കയ്യടിച്ച് ആരാധകർ

നിരവധി പേരാണ് ഒമർ ലുലുവിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ഹാപ്പി വെഡ്ഡിങ് സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിലും ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ പ്രിയപ്പെട്ടവർക്ക് സർപ്രൈസുകൾ നൽകാനും ഒമർ മറക്കാറില്ല. ഇപ്പോൾ തന്റെ സുഹൃത്തിന് വമ്പൻ സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ് ഒമർ. ചങ്ക് കൂട്ടുകാരന് പുതിയ കാർ സമ്മാനിച്ചിരിക്കുകയാണ്. 

സോഷ്യൽ മീഡിയയിലൂടെ ഒമർ ലുലു തന്നെയാണ് പുത്തൻ കാർ സമ്മാനമായി നൽകിയ വിവരം പങ്കുവച്ചത്. 'എന്തിനും ഏതിനും നമ്മുടെ കൂടെ  നിൽക്കുന്ന എന്റെ ചങ്ക് കൂട്ടുകാരൻ സുഖിൽ സുധാകരന് എന്റെ വക ഒരു പുത്തൻ കാർ സമ്മാനം നൽകാന്‍ പറ്റി പടച്ചോന് നന്ദി',എന്നാണ് ചിത്രങ്ങൾക്കൊപ്പം സംവിധായകൻ കുറിച്ചത്.

മാരുതി സുസൂക്കി വണ്ടിയാണ് സമ്മാനമായി നൽകി. നടൻ ഇർഷാദും ഇവർക്കൊപ്പമുണ്ടായിരുന്നു. നിരവധി പേരാണ് ഒമർ ലുലുവിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. 'കൂടെ നിൽക്കുന്നവരെ ചേർത്ത് പിടിക്കുന്ന നല്ല മനസ്സ്, നിങ്ങടെ ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ' എന്നാണ് ആരാധകർ കുറിക്കുന്നത്. 

നടൻ ബാബു ആന്റണി പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന പവർ സ്റ്റാറാണ് ഒമർ ലുലുവിന്റെ പുതിയ ചിത്രം. ആക്ഷൻ ത്രില്ലറായാണ് ചിത്രം എത്തുക. ഇപ്പോൾ നല്ല സമയം സിനിമയുടെ തിരക്കിലാണ് താരം. ഇർഷാദാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT