Parvathy Thiruvothu, Mohnalal and Mammootty 
Entertainment

'അവര്‍ വരുന്നതോടെ സെറ്റ് മാറും'; എന്തുകൊണ്ട് മോഹന്‍ലാലും മമ്മൂട്ടിയും ഇതിഹാസങ്ങളാകുന്നു? പാര്‍വതി പറയുന്നു

കരണത്തടിക്കുന്ന രംഗം ഉണ്ടെങ്കില്‍ അത്ഭുതത്തോടെ നോക്കി നിന്നാല്‍ എങ്ങനെ അത് സാധിക്കും?

Author : സമകാലിക മലയാളം ഡെസ്ക്

എന്തുകൊണ്ടാണ് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഇതിഹാസങ്ങളെന്ന് വിളിക്കുന്നതെന്ന് പാര്‍വതി തിരുവോത്ത്. കരിയറിന്‍റെ തുടക്കത്തിലായിരുന്നു പാര്‍വതി മോഹന്‍ലാലിനൊപ്പം ഫ്‌ളാഷ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് പുഴുവിലൂടെ മമ്മൂട്ടിയ്‌ക്കൊപ്പവും അഭിനയിച്ചു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

''ഏറെകാലം മുമ്പാണ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. എനിക്കന്ന് 19 വയസാണ്. ഇപ്പോള്‍ 38 ആയി. ഏതാണ്ട് 20 വര്‍ഷം മുമ്പായിരുന്നു. അഭിനേതാവ് എന്ന നിലയില്‍ തന്റെ പ്രസന്‍സ് ഓഫ് മൈന്റ് അദ്ദേഹം എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു. അത് എന്നെ അത്ഭുതപ്പെടുത്തിയതാമ്. അദ്ദേഹത്തിനൊപ്പം ജഗതി ശ്രീകുമാറും ഉണ്ടായിരുന്നു. എനിക്ക് ഒരു സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ'' പാര്‍വതി പറയുന്നു.

''ഒരു നടിയെന്ന നിലയില്‍ ഞാന്‍ എന്താകണമെന്നോ ഈ ക്രാഫ്റ്റ് എന്താണെന്നോ എനിക്ക് അറിയില്ലായിരുന്നു. പലതരത്തിലും ഞാനൊരു കുട്ടിയായിരുന്നു. ഒരു നടിയെന്ന നിലയില്‍ ഭാവിയില്‍ എനിക്ക് ഉണ്ടാകേണ്ട ഗുണം അതാണെന്ന് ഞാന്‍ മനസിലാക്കി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെയെത്തി എന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എനിക്ക് ഇന്ന് സ്വിച് ഇന്‍ ആകാനും ഔട്ടാകാനും സാധിക്കും. ആ ഇന്റ്യൂഷന്‍സുണ്ട്. എന്റെ കൂടെ അഭിനയിക്കുന്നവരെ സഹായിക്കാനും സാധിക്കുന്നുണ്ട്'' താരം പറയുന്നു.

''സെറ്റിലുള്ളവരെ നോക്കുന്നതില്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കാരണം ഈ ഇതിഹാസങ്ങള്‍ സെറ്റില്‍ മെച്ചപ്പെട്ട മനുഷ്യരായി പെരുമാറുന്നതിലൂടെ ഇതിഹാസങ്ങളായി മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ബോക്‌സ് ഓഫീസിനെ ഞാന്‍ കാര്യമാക്കുന്നില്ല. കാരണം നിങ്ങളൊരു മോശം മനുഷ്യനാണേല്‍ അതില്‍ കാര്യമില്ല. അതിനാലാണ് ചില താരങ്ങളെ ജനങ്ങള്‍ ഇതിഹാസങ്ങള്‍ എന്നു വിളിക്കുന്നത്. കാരണം അവര്‍ കടന്നു വരുമ്പോള്‍ സെറ്റ് മെച്ചപ്പെട്ട ഇടമാകും'' എന്നും താരം പറയുന്നു.

''മമ്മൂട്ടിയോടൊപ്പവും അങ്ങനെയായിരുന്നു. ഇവര്‍ വരുമ്പോള്‍ സെറ്റ് നിശബ്ദമാകും. അതേസമയം അവര്‍ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഇതിഹാസങ്ങളാണെന്നത് മറക്കണം. അല്ലാത്തപക്ഷം ഒരുമിച്ച് അഭിനയിക്കാനാകില്ല.

ഉദാഹരണത്തിന്, അവരുടെ കരണത്തടിക്കുന്ന ഒരു രംഗം ഉണ്ടെങ്കില്‍ ഞാന്‍ അവരെ അത്ഭുതത്തോടെ നോക്കി നിന്നാല്‍ എങ്ങനെ അത് സാധിക്കും? ഈ പറയപ്പെടുന്ന ഇതിഹാസങ്ങളും സൂപ്പര്‍താരങ്ങളും തങ്ങളുടെ കലയ്ക്കോ ചെയ്യുന്ന ജോലിക്കോ തടസ്സമായി യാതൊന്നിനെയും അനുവദിക്കാത്തത് ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ ഒരു തുടക്കക്കാരി ആയിരിക്കാം, പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ ഞങ്ങള്‍ തുല്യരാണ്'' എന്നും താരം പറയുന്നു.

Parvathy Thiruvothu about why Mohnalal and Mammootty are called legends.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇലഞ്ഞിച്ചോട്ടില്‍ മേളവിസ്മയം, പെയ്തിറങ്ങി മഠത്തില്‍വരവ് പഞ്ചവാദ്യം; പൂരത്തിലലിഞ്ഞ് പുരുഷാരം- വിഡിയോ

ഒലിച്ചുപോയത് രണ്ടു ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കനത്ത നഷ്ടം, പൊള്ളി റിലയന്‍സ്, ടിസിഎസ് ഓഹരികള്‍

വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 22 കാരന്‍ അറസ്റ്റില്‍

അഞ്ച് 'ഐസ്‌ക്രീം ബോംബു'കളും ഒരു കെട്ടുബോംബും; കണ്ണൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി

8,000mAh വലിയ ബാറ്ററി, 32 എംപി ഫ്രണ്ട് കാമറ, മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണുമായി വണ്‍പ്ലസ്; ലോഞ്ച് മെയ് ഏഴിന്

SCROLL FOR NEXT