Parvathy Thiruvothu 
Entertainment

'ജിടിഎ 6 ഫെമിനിസ്റ്റ് പ്രൊപ്പഗാണ്ട'; വിമര്‍ശനങ്ങള്‍ ഇരട്ടത്താപ്പ്, ഇനിയും സഹിക്കില്ലെന്ന് പാര്‍വതി

ചര്‍ച്ചകളോട് പ്രതികരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് ജിടിഎ 6 വിഡിയോ ഗെയിം പുറത്തിറങ്ങിയത്. ലോകം മുഴുവനുമുള്ള ഗെയ്മിങ് ആരാധകര്‍ മറ്റ് ജോലികളെല്ലാം മാറ്റിവച്ച് ജിടിഎ 6 കളിക്കുന്ന തിരക്കിലാണ്. ഇതിനിടെ ഗെയ്മിലെ സ്ത്രീകഥാപാത്രത്തെ ചൊല്ലി വലിയൊരു തര്‍ക്കവും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. ഈ ചര്‍ച്ചകളോട് പ്രതികരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്.

ജിടിഎ 6 ലെ സ്ത്രീകഥാപാത്രത്തെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ടുള്ള ഫിറ്റ്‌നസ് കണ്ടന്റ് ക്രിയേറ്റര്‍ നാദിയ കാര്‍ലിയുടെ പോസ്റ്റ് പങ്കുവെക്കുകയായിരുന്നു പാര്‍വതി. വിനോദ മാധ്യമങ്ങളിലും വിഡിയോ ഗെയ്മുകളിലും സ്ത്രീകളെ ചിത്രീകരിക്കുന്നതിലെ ഇരട്ടത്താപ്പിനെക്കുറിച്ചാണ് പോസ്റ്റ്.

''ജിടിഎ 6 നെതിരായ വിമര്‍ശനങ്ങള്‍ എല്ലാം പറയുന്നുണ്ട്. നമ്മുടെ വിനോദമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അതേക്കുറിച്ച് ചോദ്യം ചെയ്യല്‍ പോലും നടക്കുന്നില്ല. പക്ഷെ, സ്ത്രീയെ ആദരിക്കുന്ന, സംരക്ഷിക്കുന്ന, തുല്യയായി പരിഗണിക്കുന്ന ഒരു വിഡിയോ ഗെയിം വന്നതോടെ എല്ലാവരും 'ഫെമിനിസ്റ്റ് പ്രൊപ്പഗാണ്ട' എന്ന് ബഹളം വെക്കുകയാണ്. ഇത് വല്ലാത്തൊരു ഇരട്ടത്താപ്പ് തന്നെ'' എന്നായിരുന്നു നാദിയയുടെ കുറിപ്പ്.

നാദിയയുടെ കുറിപ്പ് തന്റെ സ്‌റ്റോറിയായി പങ്കുവെക്കുകയായിരുന്നു. പിന്നാലെ കൊറിയോഗ്രാഫര്‍ ഹരിണി നീലകണ്ഠനുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും പാര്‍വതി പങ്കുവച്ചിട്ടുണ്ട്. ''ഏറ്റവും മോശം എന്താണെന്നോ? മറ്റ് ജിടിഎ ഗെയ്മുകളില്‍ സ്ത്രീകള്‍ക്കെതിരായ ഭീകരമായ അക്രമങ്ങള്‍ അവര്‍ക്ക് ശീലമായിരിക്കുന്നു. എന്നാല്‍ ഈ ഗെയിം അവരെ അതിന് അനുവദിക്കുന്നില്ല. അതിനാല്‍ ആണത്വം നഷ്ടമാകുന്നത് പോലെയാണ് അവര്‍ക്ക് തോന്നുന്നത്'' എന്നായിരുന്നു ഹരിണി പറഞ്ഞത്.

''ഈ മെസേജ് ഞാന്‍ എന്റെ സ്‌റ്റോറിയില്‍ ഉപയോഗിച്ചോട്ടെ, നിങ്ങളുടെ പേര് പറയാതെ? ഇതാണ് ആണത്വത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടെങ്കില്‍ ഇനിയും വിട്ടു കൊടുക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ലെന്ന് പറയാന്‍. മതിയായി'' എന്നായിരുന്നു പാര്‍വതിയുടെ മറുപടി. തന്റെ മെസേജ് സ്റ്റോറിയാക്കാമെന്നും പേര് പറയാമെന്നുമായിരുന്നു ഹരിണിയുടെ മറുപടി. എല്ലാം സഹിച്ച് മതിയായെന്നും ഹരിണി പറയുന്നുണ്ട്. നമ്മള്‍ വല്ലാതെ മടുത്തു പോയിരിക്കുന്നുവെന്ന് പാര്‍വതിയും പറയുന്നുണ്ട്.

Parvathy Thiruvothu on feminist propaganda criticism against GTA 6.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധനരാജ് വധക്കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; മറ്റുള്ളവരെ വെറുതെ വിട്ടു

യു കെയിൽ സൗജന്യമായി മാസ്റ്റേഴ്സ് പഠിക്കാം; വിമാനടിക്കറ്റും സ്റ്റൈപ്പൻഡും ലഭിക്കും, ഡിസംബർ 8 വരെ അപേക്ഷിക്കാം

കാസർകോട്ടെ ഗവ പ്ലീഡർ, പ്രോസിക്യൂട്ടർ നിയമനങ്ങൾ; കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും പൊട്ടിത്തെറി

കാൻസറിന് കാരണമാകുമോ ഈ രാസവസ്തുക്കൾ? ബിസ്‌ലേരി കുപ്പിവെള്ളത്തിൽ കണ്ടെത്തിയത് എന്ത്?

'ജീവിതത്തിൽ തോറ്റാലും ആർഎസ്എസിനോട് തോൽക്കില്ല'; സമരം അവസാനിപ്പിച്ച് കാലടി സർവകലാശാല വിദ്യാർഥികൾ