Girish AD 
Entertainment

'മുസ്ലിം കഥാപാത്രങ്ങള്‍ എത്തി നോക്കാത്ത ഗിരീഷ് എഡി സിനിമകള്‍'; ചര്‍ച്ചയായി കുറിപ്പ്

'അങ്ങനെ ഒരു സമൂഹം തന്നെ കേരളത്തിലില്ല എന്ന നിലക്കാണ് കഥാപരിസരവും കഥാസൃഷ്ടികളും'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളത്തിലെ യുവ സംവിധായകരില്‍ മുന്‍നിരക്കാരനാണ് ഗിരീഷ് എഡി. സംവിധാനം ചെയത് സിനിമകളില്‍ മിക്കതും സൂപ്പര്‍ ഹിറ്റുകളാക്കി മാറ്റിയ സംവിധായകന്‍. മലയാള ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമകളൊരുക്കിയാണ് ഗിരീഷ് കയ്യടി നേടുന്നത്. ഒടുവില്‍ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് കേരളത്തില്‍ നിന്നും മാത്രം 150 കോടിയലധികം നേടി. 300 കോടി ക്ലബ്ബിലും നേടിയ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റാണ്.

ഇതിനിടെ ഗിരീഷ് എഡി സിനിമകളെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. ഗിരീഷ് എഡി സിനിമകളില്‍ മുസ്ലീം കഥാപാത്രങ്ങള്‍ കടന്നു വരുന്നില്ലെന്നാണ് പികെ നൗഫല്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. പിന്നാലെ കുറിപ്പിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് രംഗത്തെത്തുന്നത്. വിവാദമായി മാറിയ കുറിപ്പ് ഇങ്ങനെയാണ്:

''മുസ്ലിം കഥാപാത്രങ്ങള്‍ എത്തി നോക്കാത്ത ഗിരീഷ് സിനിമകള്‍. പ്രമുഖ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് വളരെ ചുരുക്കം സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. അതില്‍ പലതും സാമൂഹിക-കലാപരമായ അംഗീകാരങ്ങള്‍ നേടിയവയുമാണ്.

ചാവക്കാട്ടുകാരനും പ്രവാസിയുമായ അദ്ദേഹം ജീവിച്ച പരിസരത്തില്‍ നിന്ന് സ്വാഭാവികമായി ഉരുത്തിരിഞ്ഞ കഥാപാത്രങ്ങളും ജീവിതാന്തരീക്ഷവുമായിരുന്നു അദ്ദേഹത്തിന്റെ സിനിമകളില്‍ മുസ്ലിം കേന്ദ്രീകൃത പശ്ചാത്തലമുള്ളവ.

പക്ഷേ രണ്ട് സിനിമകള്‍ കഴിയുമ്പോഴേക്കും കേരളത്തിലെ 'മതേതര' പത്രക്കാര്‍ അദ്ദേഹത്തോട് ചോദിച്ചത് ഇതായിരുന്നു:

''എന്തുകൊണ്ട് നിങ്ങള്‍ മുസ്ലിംകളെ മാത്രം ചിത്രീകരിക്കുന്നു?''

അതിന് അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു:

''നായര്‍ പശ്ചാത്തലത്തില്‍ സിനിമ നിര്‍മ്മിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണനോട് നിങ്ങള്‍ എന്തുകൊണ്ട് ഇതേ ചോദ്യം ചോദിക്കുന്നില്ല?''

ഇത്രയും ഓര്‍ത്തുവെച്ചുകൊണ്ട് ഇപ്പോള്‍ ജനപ്രിയ സംവിധായകന്‍ ഗിരീഷ് എ.ഡി.യുടെ സിനിമകള്‍ നോക്കൂ. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബ യൂണിറ്റ് വരെയുള്ള അദ്ദേഹത്തിന്റെ ജനപ്രിയ സിനിമകള്‍. പ്രധാന കഥാപാത്രങ്ങളായിട്ടോ, ഉപകഥാപാത്രങ്ങളായിട്ടോ, വഴിയില്‍ യാദൃശ്ചികമായി കടന്നുപോകുന്നവരായിട്ടോ പോലും ഒരു മുസ്ലിം നാമധാരി കടന്നു വരുന്നില്ല

മുസ്ലിംകള്‍ പഠിക്കാത്ത പ്ലസ് ടു സ്‌കൂള്‍

മുസ്ലിംകളില്ലാത്ത ഹൈദരാബാദ് നഗരം

മുസ്ലിംകളില്ലാത്ത കേരള ഗ്രാമങ്ങളും തൊഴിലിടങ്ങളും

പക്ഷെ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സംവിധായകരായ ഐ.വി. ശശിയുടെയും ജോഷിയുടെയും സിനിമകളില്‍ അങ്ങനെയല്ല.

അവരുടെ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളായോ ഉപകഥാപാത്രങ്ങളായോ മുസ്ലിംകള്‍ കൃത്യമായി സന്നിവേശിപ്പിക്കപ്പെടാറുണ്ട്. അവര്‍ക്കും സ്വന്തമായ കഥകളുണ്ടാകും, കേരളത്തിലെ ഏറ്റവും പ്രശസ്തമായ പല ഗാനങ്ങളും അങ്ങനെ രൂപപ്പെട്ടതാണ്. സംഘപരിവാറുകാരനായ പ്രിയന്റെ സിനിമകളില്‍ പരിഹാസ കഥാപാത്രങ്ങളായിട്ടെങ്കിലും മുസ്ലീങ്ങള്‍ കടന്നു വരാറുണ്ട്. എന്നാല്‍ ഗിരീഷിന്റെ സിനിമകളില്‍ യാദൃശ്ചികമായി ഒരു സഹകഥാപാത്രമായിട്ട് പോലും മുസ്ലിം നാമധാരികള്‍ കടന്നുവരുന്നില്ല.

അങ്ങനെ ഒരു സമൂഹം തന്നെ കേരളത്തിലില്ല എന്ന നിലക്കാണ് കഥാപരിസരവും കഥാസൃഷ്ടികളും. ഒരുപക്ഷേ ഗിരീഷ് ജീവിക്കുന്ന കേരളത്തില്‍ 35% വരുന്ന മുസ്ലിം സമൂഹത്തിന്റെ ജീവിതം കാണാനോ കേള്‍ക്കാനോ അവസരമില്ലാത്ത പ്രശ്‌നം അദ്ദേഹത്തിനുണ്ടായിരിക്കാം. ഇതെല്ലാം യാദൃശ്ചികമായി സംഭവിച്ചതാണോ എന്നറിയില്ല. പക്ഷേ തുടര്‍ച്ചയായി നാലഞ്ച് സിനിമകളില്‍ ഇതേ അഭാവം ആവര്‍ത്തിക്കപ്പെടുന്നുവെങ്കില്‍, അത് വെറും വ്യക്തിപരമായ അനുഭവത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നില്ല. മുസ്ലിം നാമധാരികള്‍ കടന്നുവരാതിരിക്കാന്‍ ഉള്ള കൃത്യമായ സൂക്ഷ്മത അദ്ദേഹത്തിന്റെ സിനിമയിലെ അണിയറ ശില്‍പികള്‍ക്ക് ഉണ്ടെന്ന് തോന്നുന്നു''.

പിന്നാലെ നിരവധി പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചുമെത്തുന്നത്. ''ഗിരീഷ് ഇതുവരെ ചെയ്ത സിനിമകള്‍ മൊത്തം അങ്ങേരുടെ ലൊക്കാലിറ്റി ബേസ് ചെയ്ത സിനിമകള്‍ ആയിരുന്നു, അവിടെ മുസ്ലിങ്ങള്‍ നന്നേ കുറവാണ്, അറിയാത്ത കര്യങ്ങള്‍ ചെയ്തു വെച്ച് പണി വാങ്ങിച്ചു കൂട്ടണോ, അവനവന് അറിയുന്ന പരിചയമുള്ള കമ്മ്യൂണിറ്റി ആയി പടം എടുക്കുന്നു, അതില്‍ എന്താ തെറ്റ്? ഇങ്ങനെ ഊള ദൃഷ്ടി ആയി നടക്കല്ലേ'' എന്നാണ് കമന്റുകള്‍ ചോദിക്കുന്നത്.

Post about Girish AD films not having significant muslims characters gets viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ മാസപ്പടി കേസ്: എഫ്ഐആറിലെ തുടർനടപടികൾ ഡിവിഷൻ ബെഞ്ച് തടഞ്ഞു; പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

'ഔട്ട്' അല്ല 'നോട്ടൗട്ട്'; ജയിച്ച ഇംഗ്ലണ്ട് 'തോറ്റു', തോറ്റ പാകിസ്ഥാന്‍ 'ജയിച്ചു'!

മുസ്ലിം സമുദായത്തെ തീവ്രവാദികളായി മുദ്രകുത്തരുത്: മുഖ്യമന്ത്രി വിഡി സതീശനെതിരെ ആഞ്ഞടിച്ച് സിപിഎം; പിന്തുണച്ച് കെ.പി നൗഷാദ് അലി എംഎൽഎ

നിയമം നിയമത്തിന്റെ വഴിക്കെന്ന് പിണറായി; കള്ളക്കഥകള്‍ പൊളിഞ്ഞുവെന്ന് സിപിഎം

കേരള വനിതാ കമ്മീഷൻ: റിസോഴ്സ് പേഴ്സൺ പാനലിലേക്ക് അപേക്ഷിക്കാം