Prithviraj 
Entertainment

'വീണ്ടും വീണ്ടും ചോദിക്കാന്‍ നിങ്ങള്‍ക്ക് മടുപ്പില്ലേ? അബദ്ധത്തില്‍ ഇന്റര്‍വ്യു കൊടുത്തു പോയതാണ്'; പ്രതികരിച്ച് പൃഥ്വിരാജ്

എനിക്ക് അതിനുള്ള ഉത്തരം എന്താണെന്ന് പോലും അറിയില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ പൃഥ്വിരാജിനോട് ചേർത്തു വച്ച് ആരാധകര്‍ തമാശയായും കാര്യമായും പലപ്പോഴും പറയുന്ന വാചകമാണ് ഇല്ലുമിനാറ്റിയെന്നത്. ലോകത്തെ നിയന്ത്രിക്കുന്നത് ഇല്ലുമിനാറ്റി എന്നൊരു നിഗൂഢ സംഘമാണെന്നത് വളരെ പ്രശസ്തമായൊരു കോണ്‍സ്പിറസി തിയറിയാണ്. യുക്തിയ്ക്ക് നിരക്കാത്തതാണെങ്കിലും ആളുകളുടെ ഭാവന വിടര്‍ത്താന്‍ പാകത്തിനുള്ളതെല്ലാം ആ തിയറിയ്ക്കുള്ളിലുണ്ട്.

പൃഥ്വിരാജും ആ സംഘത്തിലെ ആളാണെന്നാണ് ആരാധകര്‍ തമാശയായി പറയാറുള്ളത്. പൃഥ്വിരാജിന്റെ സിനിമകളില്‍ പോലും ചിലര്‍ ഇല്ലുമിനാറ്റി ബന്ധം കണ്ടു പിടിക്കാറുണ്ട്. ഇതിനെല്ലാം തുടക്കം വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയൊരു അഭിമുഖമാണ്. അന്ന് താന്‍ ഭാവിയില്‍ നേടുമെന്ന് പറഞ്ഞ കാര്യങ്ങളും, മലയാള സിനിമയില്‍ സംഭവിക്കുമെന്ന മാറ്റങ്ങളും അതേപടി സംഭവിച്ചതോടെയാണ് ആരാധകര്‍ പൃഥ്വിരാജിനേയും ഇല്ലുമിനാറ്റിയാക്കിയത്.

അതുകാരണം ഇന്നും പൃഥ്വിരാജ് അഭിമുഖങ്ങളില്‍ ഇല്ലുമിനാറ്റിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടാറുണ്ട്. പുതിയ ചിത്രം ഐ, നോബഡിയുടെ പ്രൊമോഷനെത്തിയപ്പോഴും ഇല്ലുമിനാറ്റിയെക്കുറിച്ചൊരു ചോദ്യം അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ഈ ചോദ്യത്തിന് പൃഥ്വിരാജ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

'കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളൊരു അഭിമുഖത്തില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അതെല്ലാം നേടിയിട്ടുണ്ട്. എല്ലാവരും പറയുന്നു ഇല്ലുമിനാറ്റിയാണെന്ന്. ഞാനത് പറയുന്നില്ല. ജീവിതത്തിലെ ഡിസിപ്ലിന്‍ കാരണമാണമാകും. എന്താണ് അത്?' എന്നാണ് റിപ്പോര്‍ട്ടര്‍ ചോദിച്ചത്. ഇതിന് പൃഥ്വിരാജ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു;

എനിക്ക് അതിനുള്ള ഉത്തരം എന്താണെന്ന് പോലും അറിയില്ല. പത്ത് വര്‍ഷം മുമ്പുള്ള ഒരു കാര്യത്തെക്കുറിച്ച് വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ക്ക് മടുപ്പില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. കാരണം ഉത്തരം പറഞ്ഞ് എനിക്ക് മടുത്തു തുടങ്ങി. ഇല്ലുമിനാറ്റി! അബദ്ധത്തില്‍ ഒരു ഇന്റര്‍വ്യു കൊടുത്തു പോയി.

അതിന് എനിക്ക് കൃത്യമായൊരു ഉത്തരമില്ല. ഇതൊക്കെ ചെയ്തതു കൊണ്ട് ഇങ്ങനൊക്കെയായി എന്ന് പറയാന്‍. സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്. സിനിമ ഷൂട്ടിങ് ഞാന്‍ ഭയങ്കരമായി ആസ്വദിക്കുന്നു. ഇന്നും എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത് സിനിമയുണ്ടാക്കുന്ന പ്രൊസസില്‍ ഇന്‍വോള്‍ഡ് ആയിരിക്കുക എന്നതാണ്. ആ സന്തോഷം ഉള്ളിടത്തോളം കാലം ഇങ്ങനെ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ.

ആഗ്രഹങ്ങള്‍ക്ക് ലൈസന്‍സ് വേണ്ടല്ല. എത്ര വലിയ സ്വപ്‌നവും കാണാം. ഞാന്‍ വളരെ അമ്പീഷ്യസ് ആയ ആളാണ്. അതിനായി പരിശ്രമിക്കുകയും ചെയ്യും. എല്ലാ സ്വപ്‌നങ്ങളും നടക്കാറുമില്ല. അതില്‍ ഞാന്‍ ഓക്കെയാണ്. പക്ഷെ അതിന് വേണ്ടി ശ്രമിക്കാതിരിക്കില്ല.

Prithviraj reacts to still being asked about illuminati. His reply gets social media attention.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; മരണം 132 ആയി

ടിപ്പറുകള്‍ക്ക് ഓട്ടോമാറ്റിക് ലോഡ് കവര്‍ നിര്‍ബന്ധം; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

7 വയസുകാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് അടിച്ച് പരിക്കേൽപ്പിച്ചു; കണ്ണില്ലാത്ത ക്രൂരത, അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

3 ജില്ലകളിലെ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബലിതർപ്പണം നാളെ പുലർച്ചെ രണ്ടുമുതൽ വൈകീട്ട് മൂന്ന് വരെ; ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം