Khalifa ഇൻസ്റ്റ​ഗ്രാം
Entertainment

'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീ​ഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം

ആകെ പോരായ്മ ആയി തോന്നിയത് മോഹൻലാലിന് ഉപ്പൂപ്പ റോൾ കൊടുത്തത് ആണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പൃഥ്വിരാജ് ചിത്രം 'ഖലീഫ' ഒടിടിയിലെത്തിയിരിക്കുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ നടൻ മോഹൻലാലും അതിഥി വേഷത്തിലെത്തിയിരുന്നു. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് 'ഖലീ'ഫയിൽ പൃഥ്വിരാജ് എത്തിയത്. മനോരമ മാക്സ്, ആമസോൺ പ്രൈം വിഡിയോ ഉൾപ്പെടെ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ഖലീഫ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

ഒടിടിയിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇത്രയ്ക്ക് കുറ്റം പറയാൻ വേണ്ടി ഒന്നും തന്നെ ആ സിനിമയിൽ ഇല്ല. കണ്ടിരിക്കാൻ പറ്റിയ സിനിമ തന്നെയാണ് ഖലീഫ. അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരിൽ, സത്യം തുറന്ന് കാട്ടി സിനിമ സംവിധാനം ചെയ്തതിന്റെ പേരിൽ, പൃഥ്വിരാജ് സംഘ പരിവാറിന്റെ വലിയ ഡീ ഗ്രേഡിങ് ആണ് മലയാള സിനിമയിൽ നേരിട്ട് കൊണ്ട് ഇരിക്കുന്നതെന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

ആകെ പോരായ്മ ആയി തോന്നിയത് മോഹൻലാലിന് ഉപ്പൂപ്പ റോൾ കൊടുത്തത് ആണ്. രൺജി പണിക്കരുടെ നിർഗുണ കാരക്ടർ ഒഴിവാക്കി അച്ഛനായി മോഹൻലാൽ അവസാനം വരണമെന്നും ചിലർ അഭിപ്രായപ്പെടുന്നു. മോഹൻലാലിനെ അച്ഛൻ ആക്കിയാൽ അത്യാവശ്യം നന്നായേനേ. അദ്ദേഹം അപ്പൂപ്പൻ ആയത് ഒട്ടും കൺവിൻസിങ് അല്ല എന്ന് കുറിക്കുന്നവരുമുണ്ട്.

തുടക്കത്തിൽ ഉള്ള റിവ്യൂ ബോംബിങ് സിനിമയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇതിനിടെ ബെത്‌ലഹേം കുടുംബ യൂണിറ്റ് കയറി പോയെന്നും ചിലർ കുറിച്ചു. അതേസമയം ഖലീഫയുടെ മേക്കിങ്ങിനെ പ്രശംസിച്ചും നിരവധി പേർ രം​​ഗത്തെത്തുന്നുണ്ട്. ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങളും ഒടിടിയിൽ കയ്യടി നേടുന്നുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം ചിത്രത്തിലെ ചില രം​ഗങ്ങൾക്കെതിരെ വലിയതോതിൽ വിമർശനങ്ങളുമുയരുന്നുണ്ട്. പ്രധാനമായും ചിത്രത്തിലെ കാമിയോകൾ ഒന്നും ഇഷ്ടമായില്ല എന്നാണ് പലരും കുറിച്ചിരിക്കുന്നത്. ഇത്രയും ഡീ​ഗ്രേഡിങ് ഖലീഫ അർഹിക്കുന്നില്ല എന്നാണ് ഒടിടി പ്രേക്ഷകർ പറയുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തെക്കുറിച്ചുള്ള ബാക്കി പ്രതികരണങ്ങളറിയാം.

Prithviraj starrer Khalifa OTT Response.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ

'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ '​അവസ്ഥ'!!!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result