കുരുതി പോസ്റ്റർ 
Entertainment

പൃഥ്വിരാജിന്റെ കുരുതിയുടെ റിലീസ് ആമസോൺ പ്രൈമിൽ, ഓണത്തിന് എത്തും

ആമസോൺ പ്രൈമിലൂടെ ഓണം റിലീസായാണ് ചിത്രം എത്തുക

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് മുഖ്യവേഷത്തിൽ എത്തുന്ന കുരുതി ഒടിടി റിലീസിന്. മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം ആമസോൺ പ്രൈമിലൂടെ ഓണം റിലീസായാണ് ചിത്രം എത്തുക. ആ​ഗസ്റ്റ് 11 നാണ് കുരുതിയുടെ റിലീസ് ഡേറ്റ്. പൃഥ്വിരാജ് തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. ഒടിടി റിലീസിനെത്തുന്ന പൃഥ്വിരാജിന്റെ രണ്ടാമത്തെ ചിത്രമാണ് കുരുതി. 

പുതിയ പോസ്റ്ററിനൊപ്പമാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്. പൊലീസ് ജീപ്പിനടത്തു ചോരയൊലിപ്പിച്ചു നിൽക്കുന്ന പൃഥ്വിരാജ്, മാമുക്കോയ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെയാണ് പോസ്റ്ററിൽ കാണുന്നത്. വലിയ താരനിരയിൽ ഒരുങ്ങുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലുള്ളത്. റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മുരളി ​ഗോപി, മാമുക്കോയ, സാ​ഗർ സൂര്യ, ശ്രിന്ദ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. 

മെയ് 13ന് തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു ചിത്രം. എന്നാൽ കോവിഡ് സാഹചര്യത്തെ തുടർന്നാണ് റിലീസ് തിയറ്ററിലേക്ക് മാറ്റിയത്. അനീഷ് പള്ളയൽ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിർമിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ്. സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിക്കുന്നത് ജേക്ക്സ് ബിജോയ്.  അഭിനന്ദൻ രാമാനുജമാണ് കാമറ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT