priyanshu kshatriya എക്സ്
Entertainment

ബച്ചനൊപ്പം കയ്യടി നേടിയ നടനെ കഴുത്തറുത്ത് കൊന്നു; മുഖം പാറക്കല്ല് കൊണ്ട് ഇടിച്ച് വികൃതമാക്കി; അരുംകൊല ചെയ്തത് സുഹൃത്ത്

ആറ് മണിക്കൂറിനകം തന്നെ പ്രതിയായ ധ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

നടന്‍ പ്രിയാംശുവിന്റെ കൊലപാതക വാര്‍ത്തയില്‍ ഞെട്ടി ബോളിവുഡ്. അമിതാഭ് ബച്ചനൊപ്പം ഝുണ്ഡ് എന്ന ചിത്രത്തില്‍ അഭിനയിച്ച് കയ്യടി നേടിയ നടനാണ് പ്രിയാംശു എന്ന ബാബു രവി ഛേത്രി. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുഹൃത്ത് ധ്രുവ് ലാല്‍ ബഹദൂര്‍ സാഹു ആണ് പ്രിയാംശുവിനെ കൊലപ്പെടുത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം. 21 വയസായിരുന്നു പ്രിയാംശുവിന്.

പ്രിയാംശുവും ധ്രുവും കാലങ്ങളായി സുഹൃത്തുക്കളാണ്. ഒരുമിച്ച് പതിവായി മദ്യപിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ''ചൊവ്വാഴ്ച അര്‍ധരാത്രിയ്ക്ക് ശേഷം പ്രിയാംശുവും ധ്രുവും ജരിപത്ക ഭാഗത്തെ ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്ക് മദ്യപിക്കാനെത്തി. ധ്രുവിന്റെ ബൈക്കിലാണ് ഇരുവരും സ്ഥലത്ത് എത്തിയത്. പിറ്റേന്ന് രാവിലെ പ്രിയാംശുവിനെ പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു'' എന്നാണ് പൊലീസ് പറയുന്നത്.

ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച വൈകുന്നേരും ധ്രുവും പ്രിയാംശുവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ പ്രിയാംശു ഉറങ്ങി. ''ആക്രമിക്കപ്പെടുമെന്ന ഭയന്ന് ധ്രുവ് പ്രിയാംശുവിനെ വയറുകള്‍ ഉപയോഗിച്ച് കെട്ടിയിടുകയും കൂര്‍ത്ത ആയുധമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു'' എന്നാണ് പൊലീസ് പറയുന്നത്.

സമീപവാസികളാണ് പ്രിയാംശുവിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്. അര്‍ധ നഗ്നനായി, പ്ലാസ്റ്റിക് വയറുകളാല്‍ ബന്ദിക്കപ്പെട്ട നിലയിലാണ് പ്രിയാംശുവിനെ കണ്ടെത്തുന്നത്. ഉടനെ തന്നെ താരത്തെ മായോ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കിടെയാണ് പ്രിയാംശു മരിച്ചത്. കഴുത്തറുത്താണ് പ്രിയാംശുവിനെ കൊലപ്പെടുത്തിയത്. മുഖം പാറക്കല്ലുകളൊണ്ട് അടിച്ച് വികൃതമാക്കിയിരുന്നു. സംഭവമുണ്ടായി ആറ് മണിക്കൂറിനകം തന്നെ പ്രതിയായ ധ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നിരവധി കേസുകൡലെ പ്രതിയാണ് ധ്രുവ്. പ്രിയാംശുവിനെതിരേയും കേസുകളുണ്ട്. ഇരുവരും സുഹൃത്തുക്കളാണെങ്കിലും ഇരുവര്‍ക്കുമിടയില്‍ നിരന്തരം വഴക്കുകളുണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ അന്നല്ലൊം സുഹൃത്തുക്കള്‍ ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കുകയായിരുന്നു.

അമിതാഭ് ബച്ചന്‍ നായകനായ ഝുണ്ഡിലൂടെയാണ് പ്രിയാംശു ശ്രദ്ധിക്കപ്പെടുന്നത്. നാഗ്‌രാജ് മഞ്ജുള സംവിധാനം ചെയ്ത ചിത്രമാണ് ഝുണ്ഡ്. ഇന്ത്യയില്‍ സ്ലം സോക്കര്‍ ആരംഭിച്ച വിജയ് ബര്‍സെയുടെ കഥയാണ് സിനിമ പറഞ്ഞത്.

Priyanshu Kshatriya acted along Amitabh Bachchan in Jhund gets murdered by friend

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓ്‌ട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

'നല്ല ഇടി ഇടിച്ച് നാട്ടുകാരെ കൊണ്ട് കയ്യടിപ്പിക്കണ്ടേ'; 'ചത്ത പച്ച' ടീസർ

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

SCROLL FOR NEXT