Radhika Apte, Legend  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അമ്മാവന്റെ പ്രായമുള്ള നടനുമായി റൊമാൻസ്, സിനിമയിൽ പകുതിക്ക് വെച്ച് എന്റെ കഥാപാത്രം മരിക്കും; വെല്ലുവിളി നിറഞ്ഞ കഥാപാത്രം അത്'

'ആ സിനിമയുടെ പകുതിക്ക് വെച്ച് എന്റെ കഥാപാത്രം മരിക്കും'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

രാധിക ആപ്തെ പ്രധാന വേഷത്തിലെത്തുന്ന പുതിയ വെബ് സീരീസാണ് 'അക്ക'. നെറ്റ്ഫ്ലിക്സിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. 'അക്ക'യുടെ പ്രൊമോഷനിടെ രാധിക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. കരിയറിന്റെ തുടക്കകാലത്ത് ചെയ്ത പല സിനിമകളിലും അണ്‍കംഫര്‍ട്ടബിളായിട്ടുള്ള രംഗങ്ങളുണ്ടായിരുന്നെന്ന് രാധിക ആപ്‌തെ പറഞ്ഞു.

തെലുങ്കിലായിരുന്നു ഇത്തരം അനുഭവങ്ങള്‍ കൂടുതലായും ഉണ്ടായതെന്നും ചില സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ തന്നെ അസ്വസ്ഥത തോന്നിയിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. സൂം ചാനലിനോട് സംസാരിക്കുകയായിരുന്നു രാധിക. "ഒരു തെലു​ഗു സിനിമയുടെ അനുഭവം ഇപ്പോഴും മറക്കാനാകില്ല. കീര്‍ത്തിക്ക് അവരുടെ കസിനുമായി റൊമാന്‍സ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞല്ലോ.

എനിക്ക് ആ സിനിമയില്‍ അമ്മാവന്റെ പ്രായമുള്ള ഒരു നടനുമൊത്ത് റൊമാന്‍സ് ചെയ്യേണ്ടി വന്നിരുന്നു. അതിൽ എനിക്ക് എന്റെ മാമനെ (അമ്മയുടെ സഹോദരൻ) കല്യാണം കഴിക്കേണ്ടി വന്നു. അതാണ് എനിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായി തോന്നിയിട്ടുള്ളത്. ആ സിനിമയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളോടും എനിക്ക് ദേഷ്യമാണ്.

എന്നേക്കാള്‍ ഒരുപാട് പ്രായമുള്ള നടനൊപ്പം റൊമാന്‍സ് ചെയ്യേണ്ടി വരിക എന്ന് പറയുന്നത് തന്നെ പുരുഷാധിപത്യപരമായ സാഹചര്യമാണ്. എന്നെ സംബന്ധിച്ച് അത് ടഫ് ആയ കാര്യമായിരുന്നു. ആ സിനിമയുടെ പകുതിക്ക് വെച്ച് എന്റെ കഥാപാത്രം മരിക്കും. എന്നെ തോളിലിട്ടിട്ടാണ് ആ നടന്‍ പിന്നീട് ഫൈറ്റ് ചെയ്യുന്നത്. ദൈവമേ, ഞാൻ ശരിക്കും മരിച്ചു പോകുമോ എന്ന് പോലും ഞാൻ പേടിച്ചു പോയി.

ഇതുവരെ ചെയ്തതില്‍ വെച്ച് പ്രയാസമുള്ള വേഷം അതായിരുന്നു".- രാധിക ആപ്‌തെ പറഞ്ഞു. വെളിപ്പെടുത്തലിന് പിന്നാലെ, നന്ദമൂരി ബാലകൃഷ്ണ നായകനായി 2014 ൽ റിലീസ് ചെയ്ത ‘ലെജൻഡ്’ എന്ന സിനിമയെക്കുറിച്ചാണ് നടി പറഞ്ഞത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.

ഇതാദ്യമായല്ല, ഈ സിനിമയെക്കുറിച്ചും നന്ദമൂരി ബാലകൃഷ്ണയെക്കുറിച്ചും നടി തുറന്നു സംസാരിക്കുന്നത്. ചിത്രത്തിന്റെ കഥയോ പ്രായകൂടുതലുള്ള നായകനൊപ്പമുള്ള അഭിനയമോ പ്രശ്നമാണെങ്കിൽ, സിനിമ ചെയ്യുന്നതിന് മുൻപ് തന്നെ രാധികയ്ക്ക് ഇക്കാര്യങ്ങൾ അറിയാമായിരുന്നില്ലേ എന്ന ചോദ്യവും ഇതിനിടയിൽ ഉയരുന്നുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Radhika Apte against her telugu movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചില കാലിടര്‍ച്ചകള്‍ പറ്റി, എന്നുവച്ച് രാഹുലിനെ ആയുഷ്‌കാലം മുഴുവന്‍ മാറ്റി നിര്‍ത്താനാവില്ല: കെ ബാബു

നായികയായുള്ള ക്ഷണം നസ്രിയ മൂന്ന് തവണ നിരസിച്ചു; നാലാമത്തെ ശ്രമത്തിൽ സമ്മതം, വെളിപ്പെടുത്തി സൂര്യ

'34,000' സീറ്റ്; ഇന്ത്യ- പാക് ലോകകപ്പ് 'ബ്ലോക്ക്ബസ്റ്റര്‍' ടിക്കറ്റ് കാത്ത് '84 ലക്ഷം' ആരാധകര്‍!

'സ്വന്തം വകുപ്പില്‍ എന്ത് നടക്കുന്നു എന്ന് അറിയാവുന്ന ഏതേലും മന്ത്രി കേരളത്തിലുണ്ടോ?'; ട്രോളി ശിവന്‍കുട്ടി

ചൈനീസ് വ്യവസായി 'ഔട്ട്'; മുകേഷ് അംബാനി ഏഷ്യയിലെ നമ്പര്‍ വണ്‍ ധനികന്‍