Rajath Prakash 
Entertainment

'എന്തോന്നാടാ യേശുദാസിന് ഇല്ലല്ലോ ഇത്ര എഫര്‍ട്ട്'; പരിഹസിച്ചയാള്‍ക്ക് 'വാനില ചെടിയെ' ഗായകന്റെ മറുപടി

ഓവര്‍ കോപ്രായം കാണിക്കുന്നതല്ല, ഇതൊരു അവസ്ഥയാണ്

Author : സമകാലിക മലയാളം ഡെസ്ക്

അധിക്ഷേപ കമന്റിന് മറുപടി നല്‍കി ഗായകനും സംഗീത സംവിധായകനുമായ രജത് പ്രകാശ്. സൂപ്പര്‍ ഹിറ്റ് ചിത്രം വാഴ 2വിലെ വാനില ചെടിയെ എന്ന ഗാനത്തിന് സംഗീതമൊരുക്കിയതും പാടിയതും രജത് ആണ്. ഈ പാട്ട് പാടുന്നൊരു വിഡിയോയ്ക്ക് താഴെ വന്ന അധിക്ഷേപ കമന്റിനാണ് രജത് മറുപടി നല്‍കിയിരിക്കുന്നത്.

പാട്ട് പാടുമ്പോള്‍ മുഖത്ത് വരുന്ന ഭാവങ്ങളേയും കൈകളുടെ ചലനത്തേയും കുറിച്ചുള്ളതായിരുന്നു കമന്റ്. 'എന്തോന്നാടാ ഈ കാണിക്കുന്നേ? ക്ലാസിക്കല്‍ മ്യൂസിക് പാടുമ്പോള്‍ യേശുദാസിന് പോലും കണ്ടിട്ടില്ല ഇത്രേയും എഫേര്‍ട്ട്. മെഴുകാതെ നോര്‍മലായി പാടൂ' എന്നായിരുന്നു കമന്റ്. രജത് നല്‍കുന്ന മറുപടി ഇങ്ങനെയാണ്:

''ഇതൊരു അവസ്ഥയാണ്. നിങ്ങളില്‍ എത്ര പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുമെന്ന് അറിയില്ല. എന്തെങ്കിലും കാര്യത്തില്‍ ഫോക്കസ് ചെയ്ത് ചെയ്യുമ്പോള്‍, ഉദാഹരണത്തിന് പാട്ടു പാടുക, കീബോര്‍ഡ് വായിക്കുക, പഠിക്കുക, ബുക്ക് വായിക്കുക, അങ്ങനെ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോഴും കയ്യും കാലും പിടച്ചു കൊണ്ടിരിക്കും. ആളുകള്‍ നിയന്ത്രിക്കാനായി നമ്മുടെ കയ്യിലും കാലിലുമൊക്കെ കയറി പിടിച്ചെന്നിരിക്കും.

മറിച്ച് ശരീരം നിയന്ത്രണത്തിലാണെങ്കില്‍ മനസ് പിടയ്ക്കും. ഇങ്ങനെയുള്ളവര്‍ ന്യൂറോഡൈവേര്‍ജന്റ്‌സ് ആണ്. ഇത് മനസിലാകുന്നവര്‍ ഈ വ്യക്തിയ്ക്കും ഇതുപോലെയുള്ള ധാരാളം പേര്‍ക്കും ഈ അവസ്ഥയെക്കുറിച്ച് പറഞ്ഞു കൊടുക്കുക. ഓവര്‍ കോപ്രായം കാണിക്കുന്നതല്ല. പാട്ട് പാടുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്. പഴം എന്ന് പറയുമ്പോള്‍ ചിലപ്പോള്‍ പഴം എന്ന് കൈ കൊണ്ട് കാണിച്ചെന്നു വരാം. ഇതൊരു അവസ്ഥയാണ്. അത് അനുഭവിക്കുന്ന ആളാണ്.''

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. രജതിന്റെ അതേ അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ പിന്തുണയുമായെത്തിയിട്ടുണ്ട്. ഹാറ്റ്‌സ്മിത്ത് എന്ന പേരിലാണ് രജത് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. വാഴ 2വിലെ വാനില ചെടിയേ ഗാനം സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റാണ്. നേരത്തെ വാഴയില്‍ അതിമനോഹരം എന്ന ഗാനവും വണ്ടിനെ തേടും ഞാനൊരു പൂവിന്‍മൊട്ട് എന്ന ഗാനവും രജത്താണ് ഒരുക്കിയത്.

Rajath Prakash gives reply to a comments insulting his facial expressions while singing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിജിത് ദീപ്‌കെ ഡല്‍ഹിയില്‍, സമാധാനം പാലിക്കാന്‍ ആഹ്വാനം; സിജെപി പ്രതിഷേധത്തിന് പൊലീസിന്റെ അനുമതി

'പരപുരുഷന് ചുംബന ഇമോജി അയക്കുന്നതിനിടെ പിടിക്കപ്പെട്ടോ?' വിവാഹമോചന കേസില്‍ നിന്ന് ചോദ്യം ഒഴിവാക്കണമെന്ന ഭാര്യയുടെ ആവശ്യം തളളി

'കല്യാണം എനിക്ക് സെറ്റല്ല, പാട്ണർ വേണം; പറ്റിയ ഒരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും'

സ്‌റ്റേഡിയം ജീവനക്കാര്‍ സമരത്തിന്; ലോകകപ്പിന് മുന്നേ അമേരിക്കയ്ക്കു തലവേദന

എസ്‌ഐപി നിര്‍ത്തുന്നവരുടെ എണ്ണം കൂടുന്നു; പരിഭ്രാന്തി വേണ്ട!, ഈ അഞ്ചുകാര്യങ്ങള്‍ ഓര്‍ക്കുക...

SCROLL FOR NEXT