ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഒരാഴ്ചയായി മെസേജുകളുടെ ബഹളം, അത് നിമ്മിയുടെ നമ്പർ അല്ലെന്ന് രഞ്ജിത്ത് ശങ്കർ

ഇതുകാരണം പുലിവാലു പിടിച്ചിരിക്കുന്നത് രഞ്ജിത്ത് ശങ്കറിന്റെ ഒരു അസിസ്റ്റന്റാണ്

Author : സമകാലിക മലയാളം ഡെസ്ക്

രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിച്ച സണ്ണി ദിവസങ്ങൾക്ക് മുൻപാണ് പ്രേക്ഷകരിലേക്ക് എത്തിയത്. വിദേശത്തു നിന്നെത്തി ക്വാറന്റീനിൽ കഴിയുന്ന സണ്ണി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ജയസൂര്യ മാത്രം സ്ക്രീനിൽ എത്തുന്ന ചിത്രത്തിൽ മറ്റു കഥാപാത്രങ്ങൾ ശബ്ദസാന്നിധ്യമായാണ് എത്തുന്നത്. ചിത്രത്തിലെ നായികാ കഥാപാത്രമായ 'നിമ്മി'യെ അവതരിപ്പിച്ചിരിക്കുന്നത് ശിവദയാണ്. നിമ്മിയുടെ ഫോൺ നമ്പറായി ഒരു നമ്പറും ചിത്രത്തിൽ കാണിക്കുന്നുണ്ട്. എന്നാൽ ഇതുകാരണം പുലിവാലു പിടിച്ചിരിക്കുന്നത് രഞ്ജിത്ത് ശങ്കറിന്റെ ഒരു അസിസ്റ്റന്റാണ്. 

സിനിമ റി‌ലീസായതിന് പിന്നാലെ നിമ്മി എന്ന പേരിൽ സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് മെസേജുകളുടെ ബഹളമാണ്. സംവിധായക സഹായിയായ സുധീഷ് ഭരതന്‍റേതാണ് ഈ നമ്പർ. ഒരാഴ്ചയായി വന്നുകൊണ്ടിരിക്കുന്ന മെസേജ് ബഹളത്തിൽ കഷ്ടപ്പെടുന്ന തന്റെ സഹായിയെക്കുറിച്ച് രഞ്ജിത്ത് ശങ്കർ തന്നെയാണ് കുറിപ്പ് വങ്കുവെച്ചത്. 

"സണ്ണിയിൽ നിമ്മിയുടെ നമ്പർ ആയി കാണിച്ചിരിക്കുന്നത് എന്‍റെ അസിസ്റ്റന്‍റ് ആയ സുധീഷ് ഭരതന്‍റേതാണ്. ഒരാഴ്ചയായി അതിൽ മെസേജുകളുടെ ബഹളം ആണ്. ഇനി അയക്കുന്നവർ ശ്രദ്ധിക്കുക" - രഞ്ജിത്ത് ശങ്കർ കുറിച്ചു. ആമസോൺ പ്രൈമിലൂടെ റിലീസായ ചിത്രത്തിന് ഇതിനോടകം വിവിധ അം​ഗീകാരങ്ങളാണ് തേടിയെത്തിയിരിക്കുന്നത്. ധാക്ക ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സ്പെയിനിലെ കല്ലേല ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലെ മത്സരവിഭാഗത്തിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT