Mamta Mohandas, Ranju Ranjimar ഇന്‍സ്റ്റഗ്രാം
Entertainment

മരണത്തില്‍ നിന്നും കൈ പിടിച്ചു കയറ്റിയ മംമ്ത മോഹന്‍ദാസ്; അവളുടെ അസുഖം എനിക്ക് തരണേ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്: രഞ്ജു രഞ്ജിമാര്‍

ആ വേദന ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. കൂടെ കരഞ്ഞിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത മോഹന്‍ദാസ് ആണെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. മംമ്ത മോഹന്‍ദാസ് ഇല്ലെങ്കില്‍ രഞ്ജു രഞ്ജിമാര്‍ ഇല്ലെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. സമകാലിക മലയാളത്തിന്റെ മലയാളം ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു രഞ്ജു രഞ്ജിമാര്‍.

''മംമ്ത മോഹന്‍ദാസ് ഇല്ലെങ്കില്‍ രഞ്ജു രഞ്ജിമാര്‍ ഇല്ല. എന്നെ മരണത്തില്‍ നിന്നും കൈ പിടിച്ചു കയറ്റിയത് മംമ്ത മോഹന്‍ദാസ് ആണ്. എനിക്ക് എങ്ങനെ അവരെ കയ്യൊഴിയാന്‍ സാധിക്കും. അവര്‍ക്ക് വന്ന രോഗത്തെക്കുറിച്ച് പറയേണ്ട ആവശ്യമില്ല. അത്രത്തോളം വേദന സഹിച്ചിട്ടുള്ള നടിയാണ് അവര്‍. ആ വേദന ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. കൂടെ കരഞ്ഞിട്ടുണ്ട്. ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്, എനിക്ക് ആ അസുഖം തന്നിട്ട് അവളെ രക്ഷപ്പെടുത്തൂവെന്ന്. അത്രത്തോളം എന്റെ ജീവിതത്തോട് ചേര്‍ത്തുപിടിക്കുന്ന ആളാണ്'' എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ തന്നെ ഇപ്പോഴും മാറ്റി നിര്‍ത്തുന്നുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. എന്നാല്‍ താന്‍ അതൊന്നും വക വെക്കുന്നില്ലെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. ''പല രാത്രികളിലും അവള്‍ക്ക് ചെല്ലുന്ന അവസാനത്തെ കോള്‍ എന്റേതാണ്. പല സമയത്തും ആത്മഹത്യയുടെ തുമ്പത്തു നിന്നും അവളെ വലിച്ചിട്ടിട്ടുണ്ട്. നിനക്ക് നീതി കിട്ടുമോ കിട്ടത്തില്ലയോ എന്നുള്ളതല്ല വിഷയം, നിനക്ക് നീതി കിട്ടിക്കഴിഞ്ഞു എന്നാണ് അവളോട് പറയാറ്. ജനങ്ങളുടെ മനസില്‍, ദൈവത്തിന്റെ നീതിന്യായ കോടതിയില്‍ അവള്‍ക്ക് നീതി കിട്ടിക്കഴിഞ്ഞു'' എന്നാണ് അവര്‍ പറയുന്നത്.

ഡിസംബര്‍ എട്ടാം തിയതി വിധി വരുന്നത് വെയിറ്റ് ചെയ്യുകയാണെന്നും അവര്‍ പറയുന്നു.''എന്ത് വന്നാലും അതിന്റേതായ അര്‍ഥത്തില്‍ സ്വീകരിക്കുക എന്നുള്ളതാണ്. കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും അവളോട് പറഞ്ഞതിങ്ങനെയാണ്, നിനക്ക് നീതി കിട്ടുമോ ഇല്ലയോ എന്ന് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. നീ എന്താണെന്ന് നിനക്ക് നൂറ് ശതമാനം അറിയാം. നീ ഒരു സര്‍ട്ടിഫിക്കറ്റും സ്വീകരിക്കാനായി നില്‍ക്കണ്ട. നിന്റെ ജീവിതം നീ തെരഞ്ഞെടുത്തതാണ്. നിന്റെ ജീവിതം നീ ജിവിക്കൂ എന്നാണ് അവളോട് പറഞ്ഞത്'' എന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.

Ranju Ranjimar says Mamta Mohandas saved her. She prayed for Mamta.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 കിലോമീറ്റര്‍ വരെ പരമാവധി 7500, 1500 മുകളില്‍ 18,000 രൂപ; വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

ദക്ഷിണാഫ്രിക്കയിലെ മദ്യശാലയില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ മൂന്ന് കുട്ടികളും

ഒമ്പത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, 17 കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ്

പ്രവാസി കമ്മീഷൻ അദാലത്ത് തിരുവനന്തപുരത്ത്

'തെറ്റായ സന്ദേശം നല്‍കും', രാഹുല്‍ ഈശ്വറിന് ഇന്നും ജാമ്യമില്ല

SCROLL FOR NEXT