Reneesha Rahiman വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'15 ദിവസത്തിൽ കൂടുതൽ ഞാനത് ഉപയോ​ഗിച്ചു, നല്ല റിസൽറ്റും കിട്ടി; വാർത്ത കണ്ടപ്പോൾ ശരിക്കും ഞെട്ടി', ഫെയ്സ് ക്രീം പ്രൊമോട്ട് ചെയ്തതിൽ നടി റെനീഷ

'പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ശവംതീനി'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഫെയര്‍നെസ് ക്രീം തുടര്‍ച്ചയായി ഉപയോഗിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന വാർത്ത മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ പരസ്യം കണ്ട് ഓണ്‍ലൈനായി ക്രീം വാങ്ങിയ അരീക്കോട് സ്വദേശിനിയാണ് വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സ തേടിയത്. ഒരു വര്‍ഷത്തോളമായി തുടര്‍ച്ചയായി ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്നാണ് ഇവരുടെ ആരോ​ഗ്യാവസ്ഥ തകരാറിലായത്.

സീരിയൽ നടി റെനീഷ റഹ്മാനും ഈ ഫെയ്സ് ക്രീമിനെ പ്രൊമോട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ വിഡിയോകൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, താൻ ഈ വാർത്ത കേട്ട് ഞെട്ടിപ്പോയെന്നും താനും ഇത് ഉപയോ​ഗിച്ചിരുന്നുവെന്നും പറയുകയാണ് റെനീഷ ഇപ്പോൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു റെനീഷയുടെ തുറന്നുപറച്ചിൽ. "വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്.

കാര്യമെന്താണെന്ന് ഏകദേശം എല്ലാവർക്കും മനസിലായിട്ടുണ്ടാകും. ഞാൻ ഒരു വർഷം മുൻപ് ഒരു ഫെയ്സ് ക്രീമിന്റെ പ്രൊമോഷൻ ചെയ്തിട്ടുണ്ടായിരുന്നു. അതേ ഫെയ്സ് ക്രീം ഉപയോ​ഗിച്ച ഒരു വ്യക്തി ഇപ്പോൾ ഒന്ന് രണ്ട് ദിവസം മുൻപ് ആശുപത്രിയിലായി. അവരുടെ ആരോ​ഗ്യസ്ഥിതി കുറച്ചു മോശമായി. അവർക്ക് എന്തോ ഒരു അസുഖം വന്നുവെന്ന് വാർത്തയിൽ കണ്ടിരുന്നു. വാർത്ത വന്നപ്പോൾ, നിങ്ങളേക്കാൾ ഞെട്ടിപ്പോയത് ഞാനാണ്.

കാരണം അത് ഉപയോ​ഗിച്ചിരുന്ന ഒരു വ്യക്തിയെന്ന നിലയ്ക്കും അത് പ്രൊമോട്ട് ചെയ്തിരുന്ന ഒരു വ്യക്തിയെന്ന നിലയ്ക്കും ഞാൻ ഭയങ്കരമായി ഞെട്ടിപ്പോയി. ഞാൻ ശരിക്കും ഞെട്ടിപ്പോയി. ആദ്യം തന്നെ എനിക്ക് പറയാനുള്ളത്, ആ കുട്ടിക്ക് തിരികെ ജീവിതത്തിലേക്ക് വരാൻ കഴിയട്ടേ. ആരോ​ഗ്യപരമായി മെച്ചപ്പെടട്ടേ. ഒരു കുഴപ്പവുമില്ലാതെ തിരിച്ചുവരാൻ പറ്റട്ടേ എന്നാണ് ഞാൻ ആത്മാർഥമായി ആ​ഗ്രഹിക്കുന്നതും പ്രാർഥിക്കുന്നതും.

എല്ലാവരുടെയും മെസേജുകളും റിയാക്ഷൻ വിഡിയോകളുമൊക്കെ ഞാൻ കാണുന്നുണ്ട്. അതിൽ ഉപയോ​ഗിച്ച് പോലും നോക്കാതെയാണ് പ്രൊമോഷൻ ചെയ്യുന്നത് എന്ന കമന്റ് കണ്ടിരുന്നു. അതിനോട് എനിക്ക് യോജിക്കാൻ ഭയങ്കര പ്രയാസമുണ്ട്. കാരണം, ഞാനിന്നുവരെ പ്രൊമോട്ട് ചെയ്തിരിക്കുന്ന ഏതൊരു പ്രൊഡക്ടും ആയിക്കോട്ടേ, ഏതുമായിക്കോട്ടേ ഞാനത് ഉപയോ​ഗിച്ച് നോക്കാതെ ഞാനിതുവരെ പ്രൊമോട്ട് ചെയ്തിട്ടില്ല. എനിക്ക് തോന്നുന്നു ഒരു മാർച്ച്, ഏപ്രിൽ സമയത്താണ് ഞാനിത് പ്രൊമോട്ട് ചെയ്തത്.

ആ സമയത്ത് എന്റെ മേമയുടെ മക്കളുടെ കൂടെ ഞാൻ നീന്തൽ ക്ലാസിന് പോകുന്നുണ്ടായിരുന്നു. ക്ലോറിൻ വെള്ളത്തിൽ കിടന്നിട്ട് എനിക്ക് നല്ല ടാൻ ഉണ്ടായിരുന്നു ആ സമയത്ത്. ആ സമയത്താണ് ഈ പ്രൊമോഷൻ വന്നത്. ഞാൻ ഉപയോ​ഗിച്ച ശേഷം ഞാൻ പ്രൊമോഷൻ ചെയ്യാം എന്ന് അവരോട് ഞാൻ പറഞ്ഞു. എനിക്ക് ടാൻ മാറുകയും ചെയ്തു. എന്റെ വിഡിയോ സ്ഥിരമായി കാണുന്നവർക്ക് അറിയാം, എന്റെ സ്കിൻ ഭയങ്കര സെൻസിറ്റീവ് സ്കിൻ ആണ്.

എന്തിട്ടാലും ഭയങ്കരമായി റിയാക്ട് ചെയ്യുന്ന ഒന്നാണ്. ഈ ഒരു പ്രൊഡക്ട് ഒരു 14-15 ദിവസത്തിന് മുകളിൽ ഞാൻ ഉപയോ​ഗിച്ചിരുന്നു. നല്ല റിസൽറ്റും ഉണ്ടായിരുന്നു. എനിക്ക് ഒരുതരത്തിലുമുള്ള റിയാക്ഷനും ഉണ്ടായിരുന്നില്ല. എല്ലാം വ്യക്തമായി ഞാൻ ആ വിഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് അത്രയും കോൺഫിഡന്റായി ഞാൻ ആ വിഡിയോ ചെയ്തത്. കാറിലിരുന്ന് വിഡിയോ ചെയ്യുന്ന ഒരു ചേട്ടന്റെ വിഡിയോ ഞാൻ കണ്ടിരുന്നു.

പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ശവംതീനി ആണെന്ന തരത്തിൽ. അങ്ങനെയൊരു പ്രയോ​ഗത്തോട് ഞാനൊരിക്കലും യോജിക്കില്ല. കാരണം, സംഭവം ശരിയാണ്. നമ്മൾ പ്രൊമോഷൻ ചെയ്യുമ്പോൾ പെയ്മെന്റ് വാങ്ങിക്കാറുണ്ട്. ഒരു പ്രൊഡക്ട് കിട്ടിയാൽ അത് ഉപയോ​ഗിച്ച് നോക്കി അതിന്റെ റിവ്യു പറയുന്നതിന് നമ്മൾ പെയ്മെന്റ് വാങ്ങുന്നുണ്ട്. എന്നും പറഞ്ഞ്, എന്തും പൈസയ്ക്ക് വേണ്ടി ചെയ്യുന്ന ഒരു ടൈപ്പ് ആളല്ല ഞാൻ.

അതുപോലെ തെറ്റായിട്ടുള്ള കാര്യങ്ങളോ ഞാനുപയോ​ഗിക്കാത്ത കാര്യങ്ങളോ ഞാനിന്നുവരെ എന്റെ സോഷ്യൽ മീഡിയയിൽ ഞാൻ പ്രൊമോഷൻ ചെയ്തിട്ടുമില്ല. നിങ്ങളും ഞാനും ഒരുപോലെ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. എന്റെ സ്കിൻ പോലെ ആയിരിക്കില്ല നിങ്ങളുടെ സ്കിൻ. നിങ്ങൾക്ക് സ്യൂട്ട് ആകുന്ന പല കാര്യങ്ങളും എനിക്ക് സ്യൂട്ട് ആകില്ല. നമ്മുടെ എല്ലാവരുടെയും ശാരീരികാവസ്ഥയും ആരോ​ഗ്യാവസ്ഥയും സ്കിൻ ടൈപ്പും എല്ലാം വ്യത്യസ്തമാണ്.

ഓരോ വ്യക്തിയിലും ഇത് വ്യത്യസ്തമാണ്. അതുകൊണ്ട് വിനയത്തോടെ ഞാൻ നിങ്ങളോട് പറയുന്നു, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസിറ്റീവായി റിവ്യൂ കാണുന്ന പല പ്രൊഡക്ടുകളും കഴിക്കുന്ന സാധനങ്ങളാണെങ്കിൽ പോലും നിങ്ങളത് ഉപയോ​ഗിക്കുന്നതിന് മുൻപ് ഒരു ഫിസിഷ്യനെയോ ഡോക്ടറെയോ ഡെർമറ്റോളജിസ്റ്റിനെയോ ഒക്കെ കൺസൾട്ട് ചെയ്ത് നിങ്ങൾക്കത് നല്ലതാണോ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം ഉപയോ​ഗിക്കുക.

ഇത് എനിക്കും കിട്ടിയിരിക്കുന്ന വലിയൊരു പാഠം തന്നെയാണ്. സൗന്ദര്യത്തെ സംബന്ധിച്ചോ അല്ലെങ്കിൽ സ്കിൻ കെയറോ ഹെൽത്ത് സംബന്ധിച്ചോ ഒരു പ്രൊഡക്ട് നാളെ മുതൽ പ്രൊമോട്ട് ചെയ്യാൻ വരുകയാണെങ്കിൽ പോലും അതിന്റെ പോസിറ്റീവും നെ​ഗറ്റീവും ഒക്കെ നന്നായി മനസിലാക്കിയ ശേഷം മാത്രമായിരിക്കും ഞാനും പ്രൊമോട്ട് ചെയ്യുക. ഇതെനിക്കും കിട്ടിയിരിക്കുന്ന വലിയൊരു പാഠം തന്നെയാണ്.

ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് എത്രയും പെട്ടെന്ന് ഭേദമാകട്ടേ എന്ന് നിങ്ങളെപ്പോലെ തന്നെ ഞാനും പ്രാർഥിക്കുകയാണ്. എന്തായാലും ഇതുപോലെ സൈഡ്എഫ്ക്ട് ഉള്ള പ്രൊഡക്ടുകൾ മാർക്കറ്റിൽ വരാതിരിക്കാൻ കഴിയട്ടേ. അത് ആളുകളിലേക്ക് എത്താതിരിക്കാൻ കഴിയട്ടേ. തീർച്ചയായും ഞാനും സോഷ്യൽ കമ്മിറ്റ്മെന്റും സാമൂഹിക ഉത്തരവാദിത്വമുള്ള ഒരാൾ തന്നെയാണ്.

ഒരിക്കലും മനപൂർവം ഒരാളെ ഇങ്ങനെയൊരു കണ്ടീഷനിൽ എത്തിക്കണമെന്നോ ട്രാപ്പിലാക്കണമെന്നോ പറഞ്ഞ് നമ്മളങ്ങനെ ചെയ്യുന്ന ഒരാൾ അല്ല. ഞാനൊരു പബ്ലിക് ഫി​ഗർ ആയതു കൊണ്ട് പല ആൾക്കാർക്കും പ്രചോദനമാകുമെന്ന് അറിയാം. അതുകൊണ്ട് തന്നെ അടുത്ത തവണ മുതൽ ഭയങ്കര ശ്രദ്ധയോട് കൂടി ചെയ്യാനേ എനിക്ക് പറ്റൂ. അതുപോലെ ആയിരിക്കട്ടേ എല്ലാ ഇൻഫ്ലുവൻസേഴ്സും എന്ന് പറയുകയാണ്".- റെനീഷ വിഡിയോയിൽ പറഞ്ഞു.

Reneesha Rahiman on fairness cream complaint allegation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാമ്പത്തിക ലോകത്തേയ്ക്കുള്ള കണ്ണാടി'; പുതിയ അധ്യായം ചേര്‍ത്ത് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് വെബ്‌സൈറ്റ് മിഴിതുറന്നു

വീട്ടിൽ വാട്ടർ ഫിൽറ്റർ ഉണ്ടോ? ഉപയോഗിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്

'അങ്കമാലി ഡയറീസിന് പ്രതിഫലം ഉണ്ടായിരുന്നില്ല; ആദ്യമായി വലിയ തുക ലഭിച്ചത് ആ പരസ്യ ചിത്രത്തിലൂടെ'; തുറന്നു പറഞ്ഞ് പെപ്പെ

കെ.എ.എസ് നിയമന ചട്ടങ്ങൾ പരിഷ്കരിക്കുന്നു; ഉദ്യോഗാർഥികൾക്ക് ആശങ്ക

ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ വീണ്ടും! ടോസ് നേടി ബാറ്റിങെടുത്ത് പാകിസ്ഥാന്‍