Rimi Tomy വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എല്ലാത്തിലും പൊരുത്തം ഒന്നുമില്ല, ജീവിക്കാൻ വേണ്ടത് പാട്ടോ ഡാൻസോ ഒന്നുമല്ലല്ലോ! തുടങ്ങുമ്പോഴേ വീരവാദം പറയേണ്ട കാര്യമില്ല'

'പരസ്പരം മനസിലാക്കി മുന്നോട്ടു പോകുക'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മുംബൈയിൽ വച്ച് ഇന്നലെയായിരുന്നു ​ഗായിക റിമി ടോമിയുടെ വിവാഹം. ബോഡി ബിൽഡറും ട്രെയ്‌നറും മുംബൈ മലയാളിയുമായ ലിബിൻ മാത്യുവാണ് റിമിയുടെ ജീവിത പങ്കാളി. ഒരു മാസം മുൻപാണ് വിവാഹം തീരുമാനിച്ചതെന്ന് റിമി തന്നെ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ജീവിതത്തെ കുറിച്ചുള്ള റിമിയുടെ കാഴ്ചപ്പാടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

'നിങ്ങളിൽ ആരാണ് നന്നായി ഡാൻസ് ചെയ്യുന്നത്' എന്നായിരുന്നു അവതാരകന്റെ ചോദ്യം. "പാട്ട് പാടുമോ എന്ന് ചോദിച്ചല്ലോ. ലിബിനുള്ള പല കഴിവുകളും എനിക്കില്ല. ലിബിൻ ഡാൻസ് ചെയ്യും, കുക്ക് ചെയ്യും. അല്ലെങ്കിൽ ബോഡി ഫിറ്റ്നസ്, ഡിസ്പ്ലിൻ ഒക്കെയുണ്ട്. എന്ന് വച്ചാൽ ജീവിക്കാൻ വേണ്ടത് പാട്ടോ ഡാൻസോ ഒന്നുമല്ലല്ലോ. നമുക്ക് ഒരാൾക്ക് ഇല്ലാത്തത്, ഒരാൾക്ക് ഉണ്ടാകും.

അതിലുപരി പരസ്പരം മനസിലാക്കി മുന്നോട്ടു പോകുക. ഇതിപ്പോൾ തുടങ്ങുമ്പോഴേ വലിയ വീരവാദം പറയേണ്ട കാര്യമില്ല. നമുക്ക് നോക്കാം. അഡ്ജസ്റ്റ്മെന്റ് ആണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത്. എല്ലാത്തിലും പൊരുത്തം ഒന്നുമില്ല".- റിമി ടോമി പറഞ്ഞു. "ലിബിൻ ഭയങ്കരമായും ടേക്ക് കെയർ ചെയ്യുന്ന ഒരാളാണ്.

നമ്മുടെ മനസറിഞ്ഞ്, നമ്മുടെ മനസിലെന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അത് മുൻപേ കണ്ടുപിടിച്ച്, ഒരു കോച്ച് കൂടി ആയതു കൊണ്ടായിരിക്കാം. എല്ലാം നന്നായി ടേക്ക് കെയർ ചെയ്യാനും പറഞ്ഞു തരാനും പ്രായത്തിനേക്കാളും വലിയ പക്വതയുണ്ടെന്ന് എനിക്ക് തോന്നിയിരിക്കുന്ന ഒരാളാണ് ലിബിനെന്നും" റിമി കൂട്ടിച്ചേർത്തു. വിവാഹ വിശേഷങ്ങളെല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെ റിമി ടോമി ആരാധകരുമായി പങ്കുവച്ചിരുന്നു.

Rimi Tomy on married life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയിലെ യാത്രാദുരിതം പരിഹരിക്കാൻ 'സ്‌കൈ മെട്രോ'; നിര്‍ദേശവുമായി ഇ ശ്രീധരന്‍

മിൽമയിൽ സ്ഥിരനിയമനം നേടാം, ബിരുദം മതി; ശമ്പളം 29,490 രൂപ മുതൽ

മന്ത്രി വന്നപ്പോള്‍ റിസപ്ഷനില്‍ ആളില്ല; ആലപ്പുഴ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

​പഴയ ഷൂവിനുള്ളിൽ ഒളിപ്പിച്ച ലക്ഷങ്ങളുടെ സ്വർണം; ഹരിത കർമ്മ സേനയ്ക്ക് നൽകി മാഷ്, ഒടുവിൽ സംഭവിച്ചത്!

ദിവസവും പാചകം ചെയ്യാൻ മടിയാണോ? ഈ അഞ്ച് ചേരുവകൾ നേരത്തെ തയ്യാറാക്കി വയ്ക്കാം