രണ്ട് പതിറ്റാണ്ടിന് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രമാണ് 'കറുപ്പ്'. മാസ് കൊമേഴ്സ്യൽ എൻ്റർടെയ്നറായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആർ ജെ ബാലാജി ആണ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കാത്തതിൽ കടുത്ത അമർഷത്തിലാണ് സൂര്യ ആരാധകർ. കറുപ്പിനെ കുറിച്ച് ആർ ജെ ബാലാജി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
"നിങ്ങളുടെ കാത്തിരിപ്പ് ഉടൻ അവസാനിക്കും. ഇനിയും ഒരുപാട് സമയം എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സിനിമ എപ്പോൾ റിലീസ് ചെയ്യുമെന്ന അപ്ഡേറ്റുമായി ഞാൻ ഉടൻ വരും. പത്ത് ദിവസനത്തിനുള്ളിൽ അപ്ഡേറ്റ് വരും. ഏപ്രിൽ 10 ന് സിനിമ പുറത്തിറങ്ങുമെന്ന് ഒരുപാട് അപ്‌ഡേറ്റുകൾ കണ്ടു. പക്ഷേ അന്ന് അല്ല സിനിമ വരുന്നത്.
സംവിധായകനും നിർമാതാവും തമ്മിൽ അടിയാണ്, ഞാൻ എസ് ആർ പ്രഭുവിനെ അടിക്കുന്ന വിഡിയോ, ഞാൻ അദ്ദേഹത്തിനെതിരെ കേസ് കൊടുക്കുന്നു, എനിക്കും മ്യൂസിക് ഡയറക്ടർക്കും ഇടയിൽ അടിയാണ് എന്ന് തുടങ്ങി ഒരുപാട് കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. നിങ്ങൾ എല്ലാവരും നിരാശയിലാണെന്ന് എനിക്കറിയാം. ഞാൻ ഉറപ്പ് തരുന്നു ഈ സിനിമ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകും".- ആർ ജെ ബാലാജി പറഞ്ഞു.
അതേസമയം സീ തമിഴ് ആണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സായ് അഭ്യങ്കാർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates