S Thaman, Anirudh Ravichander ഇൻസ്റ്റ​ഗ്രാം
Entertainment

'അനിരുദ്ധിന് തെലുങ്കിൽ പെട്ടെന്ന് സിനിമകൾ കിട്ടും; അതുപോലെ എനിക്ക് തമിഴിൽ കിട്ടാൻ ബുദ്ധിമുട്ടാണ്'

തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ അതില്ലെന്നാണ് എനിക്ക് തോന്നുന്നത്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള സം​ഗീത സംവിധായകനാണ് എസ് തമൻ. ഇതിനോടകം തന്നെ ഒട്ടനവധി സൂപ്പർ ഹിറ്റ് സിനിമകൾക്ക് തമൻ സം​ഗീതമൊരുക്കി കഴിഞ്ഞു. നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ അഖണ്ഡ 2 താണ്ഡവത്തിലാണ് തമൻ ഒടുവിൽ സം​ഗീതം ചെയ്തത്. ഇപ്പോഴിതാ തമന്റെ ഒരു തുറന്നുപറച്ചിലാണ് സിനിമാ ലോകത്ത് ശ്രദ്ധേയമാകുന്നത്.

അനിരുദ്ധ് രവിചന്ദറിന് തെലുങ്കില്‍ സിനിമകള്‍ ലഭിക്കുന്നത് പോലെ തമിഴില്‍ തനിക്ക് അവസരം ലഭിക്കുന്നില്ലെന്ന് തമൻ പറയുന്നു. അഖണ്ഡ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സുമന്‍ ടിവി ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനിരുദ്ധിന് തെലുങ്കില്‍ എളുപ്പത്തില്‍ സിനിമകള്‍ ലഭിക്കുന്നു, പക്ഷേ എനിക്ക് തമിഴ് സിനിമകളില്‍ അവസരങ്ങള്‍ ലഭിക്കാന്‍ പ്രയാസമാണ്. തമിഴ് ഇന്‍ഡസ്ട്രിയില്‍ ശക്തമായ ഐക്യമുണ്ട്. അല്ലെങ്കില്‍ ഒത്തൊരുമ ഉണ്ട്. എന്നാല്‍ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ അതില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്നിരുന്നാലും, തെലുങ്ക് സിനിമയിലെ മറ്റ് സംഗീത സംവിധായകരില്‍ നിന്നുള്ള ഉയര്‍ന്ന തലത്തിലുള്ള മത്സരം എനിക്ക് പ്രശ്നമല്ല, തമന്‍ പറയുന്നു.

സ്വന്തം ഇന്‍ഡസ്ട്രിയില്‍ അല്ലാതെ തെലുങ്ക് സിനിമയില്‍ നിന്ന് കൂടുതല്‍ വരുമാനം നേടുന്ന സംഗീത സംവിധായകരുണ്ടെന്നും ചിലര്‍ പ്രധാനമായും തെലുങ്ക് സിനിമകളോടുള്ള ആരാധന കൊണ്ടല്ല, മറിച്ച് സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും തമന്‍ പറഞ്ഞു.

എങ്കിലും, തെലുങ്ക് സിനിമയില്‍ മറ്റ് സംഗീത സംവിധായകരില്‍ നിന്ന് താന്‍ നേരിടുന്ന കടുത്ത മത്സരം ഒരു പ്രശ്‌നമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2009ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം മല്ലി മല്ലിയിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് തമന്‍.

Cinema News: S Thaman opens up about Anirudh Ravichander and music.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT