Sai Pallavi 
Entertainment

കാട്ടില്‍ ഒറ്റപ്പെട്ടു, ഹനുമാന്‍ ചാലിസ ചൊല്ലിയതും ഇരുട്ടില്‍ നിന്നുമത് പ്രത്യക്ഷപ്പെട്ടു, ഞങ്ങള്‍ക്ക് വഴികാട്ടിയായി: സായ് പല്ലവി

താന്‍ ഹനുമാന്‍ ചാലിസ പഠിക്കാന്‍ കാരണമായ അനുഭവം പങ്കിട്ട് സായ് പല്ലവി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. രണ്‍ബീര്‍ കപൂര്‍ രാമനായി എത്തുന്ന സിനിമയില്‍ സീതയാകുന്നത് സായ് പല്ലവിയാണ്. വന്‍ കാന്‍വാസിലൊരുങ്ങുന്ന സിനിമ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിന്റെ റിലീസിന് മുമ്പായുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങള്‍.

ഇതിന്റെ ഭാഗമായി നായിക സായ് പല്ലവി നടന്‍ ജഗപതി ബാബു അവതാരകനായ ഷോയില്‍ കഴിഞ്ഞ ദിവസം അതിഥിയായി എത്തിയിരുന്നു. ഷോയില്‍ തന്റെ ജീവിതത്തേയും കരിയറിനേയും കുറിച്ച് രസകരമായ പല കാര്യങ്ങളും സായ് പല്ലവി സംസാരിക്കുന്നുണ്ട്. ഇതിനിടെ താന്‍ ഹനുമാന്‍ ചാലിസ പഠിച്ചതിനെക്കുറിച്ചും സായ് സംസാരിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരി പൂജയ്ക്കും സുഹൃത്തിനുമൊപ്പം കസോളിലേക്ക് നടത്തിയ യാത്രയിലായിരുന്നു സംഭവം അരങ്ങേറിയത്. ഒരു ദിവസം യാത്രയ്ക്കിടെ പാര്‍വതി വാലി കാണാന്‍ മൂവരും തീരുമാനിച്ചു. തങ്ങള്‍ക്ക് തിരികെ പോകാനുള്ള ബസ് വൈകിട്ട് അഞ്ച് മണിയോടെ പുറപ്പെടും എന്നറിയാതെയാണ് മൂവരും താഴ്‌വരയിലേക്ക് പോയത്.

''ഞങ്ങള്‍ തിരിച്ചുവരുമ്പോഴേക്കും അവസാന ബസ് പോയിക്കഴിഞ്ഞിരുന്നു. അതിനാല്‍ ആ മല മുഴുവന്‍ ഞങ്ങള്‍ക്ക് നടന്നിറങ്ങേണ്ടി വന്നു. നിലാവെളിച്ചത്തിലാണ് നടന്നത്. ചുറ്റും കാടും ഘോര അന്ധകാരവുമായിരുന്നു. പെട്ടെന്ന് ഇരുട്ടില്‍ നിന്നും ഒരു പട്ടിക്കുട്ടി എവിടെ നിന്നോ എന്ന പോലെ ഇറങ്ങി വന്നു'' സായ് പല്ലവി പറയുന്നു.

തങ്ങള്‍ നടത്തം നിര്‍ത്തുന്നത് വരെ ആ പട്ടിക്കുട്ടി തങ്ങള്‍ക്കൊപ്പം നടന്നുവെന്നാണ് സായ് പല്ലവി പറഞ്ഞത്. ''ജീവിതത്തില്‍ ആദ്യമായി അന്ന് എനിക്ക് ഹനുമാന്‍ ചാലിസ അറിയില്ലല്ലോ എന്ന് ഞാന്‍ ചിന്തിച്ചു'' സായ് പല്ലവി പറയുന്നു. സഹോദരി ഹനുമാന്‍ ചാലിസയുടെ ആദ്യ വരി ചൊല്ലി തീര്‍ത്തപ്പോഴാണ് ഇരുട്ടില്‍ നിന്നും പട്ടിക്കുട്ടി കയറി വന്നതെന്നാണ് സായ് പല്ലവി പറയുന്തന്. ദൂരെ കടകളുടെ വെളിച്ചം കണ്ട് നടന്ന തങ്ങളൂടെ തന്നെ അതും നടന്നുവെന്നും സായ് പറയുന്നു.

''ഞങ്ങള്‍ കടകളുടെ അടുത്തെത്തിയപ്പോള്‍ ആ പട്ടക്കുട്ടി തിരിഞ്ഞ് നടന്നു പോയി. എനിക്ക് തോന്നിയത് ദൈവം പട്ടിക്കുട്ടിയുടെ രൂപത്തില്‍ ഞങ്ങളുടെ കൂടെ നടക്കുകയായിരുന്നുവെന്നാണ്. അന്ന് മുതല്‍ ദിവസവും ഒരു തവണയെങ്കിലും ഞാന്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ തുടങ്ങി. എല്ലാ ദിവസവും ചൊല്ലാറുണ്ട്. ധൈര്യം കിട്ടാനാണ്'' എന്നും സായ് പല്ലവി പറയുന്നു.

Sai Pallavi about learning Hanuman Chalisa beacuse of an incident in Kasol.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

'ക്യാപ്റ്റൻ രോഹിത് ശർമ'!!! മുംബൈ ഇന്ത്യൻസിൽ വീണ്ടും 'ഹിറ്റ്മാൻ' കാലം!

'എനിക്കത്ര വലിയ കഴിവൊന്നുമില്ല, എന്റെ ഡാൻസിനെക്കുറിച്ച് മാത്രമേ ആളുകൾക്ക് അറിയൂ; അതാണ് പ്രശ്നം'

മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദം: പ്രിന്‍സിപ്പല്‍ മദ്യപിച്ചിട്ടില്ല, രക്തപരിശോധന ഫലം നെഗറ്റീവ്

'20' സിക്‌സുകള്‍... '259 റണ്‍സ്'... ന്യൂസിലന്‍ഡിന് റെക്കോര്‍ഡ്!