Sameera Reddy ഇൻസ്റ്റ​ഗ്രാം
Entertainment

​'ഗ്യാസ് കുറ്റി കിങ്! അവസാനം ഞങ്ങളുടെ വിഐപി വന്നെത്തി'; രസകരമായ റീലുമായി സമീറ റെഡ്ഡി

ഒടുവില്‍ ഞങ്ങളുടെ വീട്ടിലും വിഐപി എത്തി എന്ന തലക്കെട്ടോടെയാണ് സമീറ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് പാചകവാതക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ രസകരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി സമീറ റെഡ്ഡി. പാചകവാതകം ലഭിക്കാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തിലാണ് തങ്ങള്‍ക്ക് ലഭിച്ച വിഐപിയെ കാണിച്ചു കൊണ്ട് സമീറ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഗ്യാസ് സിലിണ്ടറിനെയാണ് താരം വിഐപിയായി വിഡിയോയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബുക്ക് ചെയ്താല്‍ പോലും ഗ്യാസ് കിട്ടാത്ത സാഹചര്യത്തില്‍ ഒരു കുറ്റി ഗ്യാസെങ്കിലും കിട്ടുന്നത് വലിയ ഭാഗ്യമെന്ന് താരം വിഡിയോയിൽ പറയുന്നു.

ഒടുവില്‍ ഞങ്ങളുടെ വീട്ടിലും വിഐപി എത്തി എന്ന തലക്കെട്ടോടെയാണ് സമീറ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടില്‍ ഒരു വിഐപി അതിഥി എത്തിയാല്‍ എങ്ങനെയിരിക്കും ?. അതുപോലെയാണ് സമീറ ഗ്യാസ് കുറ്റിയെ പരിപാലിക്കുന്നത്. ഗ്യാസ് സിലിണ്ടറിന് ചായ കൊടുക്കുന്നതും ഒപ്പമിരുന്ന് സെല്‍ഫി എടുക്കുന്നതുമെല്ലാം ചേര്‍ത്ത് തീര്‍ത്തും തമാശരൂപേണയുളള ഈ വിഡിയോ കയ്യടികള്‍ ഏറ്റുവാങ്ങുകയാണ്.

അതേസമയം ഇനിയുള്ള കാലം ഗ്യാസ് സിലിണ്ടര്‍ ഒരു വിഐപി ആയി മാറുമെന്നും, ആ കാലം വിദൂരമല്ലെന്നും നിരവധി പേര്‍ കമന്‍റ് ചെയ്തു. തമാശ രൂപേണയുളള വിഡിയോ ആണെങ്കിലും വളരെ ഗൗരവത്തോടെ എടുക്കേണ്ട കാര്യം തന്നെയാണ് സമീറ പങ്കുവച്ചിരിക്കുന്നതെന്നും വിഡിയോ കണ്ടവര്‍ പറയുന്നു.

'ഇതിൽ നിന്നെല്ലാം നമുക്ക് ഒരു കാര്യം പഠിക്കാം... ഒന്നും നിസ്സാരമായി കാണരുത്. ഒരു ഗ്യാസ് സിലിണ്ടർ പോലും', 'എല്ലാവരും വാങ്ങിക്കാൻ പരക്കം പാഞ്ഞു നടക്കുകയാണ്... എൽപിജി അതിന്റെ സെലിബ്രിറ്റി ജീവിതം നയിക്കുന്നു'- എന്നൊക്കെ കുറിക്കുന്നവരുമുണ്ട്.

Cinema News: Actress Sameera Reddy fun video about LPG cylinder crisis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളവും സെറ്റാണ്, ഞങ്ങളും സെറ്റാണ്'; തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനം: രമേശ് ചെന്നിത്തല

വീട്ടിൽ ചെമ്പരത്തിയുണ്ടോ? ലിപ്ബാം റെഡി

'വായില്‍ നിന്നും കൂള്‍ എടുത്ത് മാറ്റിയതോ? അതോ സെറ്റ് പല്ല് ഊരി വച്ചതോ?'; വൈറലായി മന്‍സൂര്‍ ഖാന്റ വിഡിയോ

നേപ്പാളില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 7 മരണം, 9 പേര്‍ക്ക് പരിക്ക്

ചന്തം കൂട്ടാൻ മൂക്കുത്തി നല്ലതാണ്, പക്ഷെ സ്ഥാനം തെറ്റിയാൽ ജീവൻ തന്നെ നഷ്ടമാകാം

SCROLL FOR NEXT