Sanju Samson About Rajinikanth വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

അയര്‍ലണ്ടില്‍ ഇന്ത്യയുടെ മാച്ചും രജനികാന്ത് പടവും ഒരുമിച്ച്; സിനിമ കാണാന്‍ സഞ്ജുവിന്റെ റിസ്‌കി ഷോട്ട്! ആ കഥ ഇങ്ങനെ

കട്ട രജനികാന്ത് ആരാധകന്‍

Author : സമകാലിക മലയാളം ഡെസ്ക്

രജനികാന്ത് ചിത്രം കൂലിയ്ക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ ആമിര്‍ ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലോക്കിയും തലൈവരും ആദ്യമായി കൈ കോര്‍ക്കുമ്പോള്‍ എന്താകും സംഭവിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

കൂലിയ്ക്കായി കാത്തിരിക്കുന്ന കട്ട രജനികാന്ത് ആരാധകരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണുമുണ്ട്. താനൊരു കടുത്ത തലൈവര്‍ ഫാന്‍ ആണെന്ന് നേരത്തേയും സഞ്ജു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കൂലിക്കായുള്ള തന്റെ കാത്തിരിപ്പിനെക്കുറിച്ച് മനസ് തുറക്കുകയാണ് സഞ്ജു സാംസണ്‍.

മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു രജനികാന്തിനെക്കുറിച്ച് സംസാരിച്ചത്. രജനികാന്തിന്റെ സിനിമ കാണാന്‍ അയര്‍ലണ്ടിലെ തിയേറ്ററില്‍ പോയ കഥയും സഞ്ജു പങ്കുവെക്കുന്നുണ്ട്. സഞ്ജുവിന്റെ ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

''ഞാന്‍ അയര്‍ലണ്ടിനിലെ ഡബ്ലിനിലായിരുന്നു. ഇന്ത്യയുടെ മത്സരത്തിനായി വന്നതാണ്. നോക്കുമ്പോള്‍ നാളെയാണ് രജനി സാറിന്റെ സിനിമ റിലീസാകുന്നത്. നാളെ കഴിഞ്ഞാല്‍ മത്സരവുമാണ്. അതിനാല്‍ ഞാന്‍ ഒറ്റയ്ക്ക് പോയി തിയേറ്റര്‍ കണ്ടു പിടിച്ച്, ടിക്കറ്റെടുത്ത് ഒറ്റയ്ക്കിരുന്ന് സിനിമ കണ്ട് തിരിച്ചു വന്നു. ആ അറ്റം വരെ പോയിട്ടുണ്ട്.'' എന്നാണ് സഞ്ജു പറയുന്നത്.

''അതിനാല്‍ അദ്ദേഹത്തിന്റെ അടുത്ത സിനിമയ്ക്കായി ഞാനും ആകാംഷയോടെ കാത്തു നില്‍ക്കുകയാണ്. അന്ന് അവിടെ സിനിമ കാണാന്‍ തമിഴ്‌നാട്ടുകാരും മലയാളികളും ആന്ധ്രക്കാരുമെല്ലാമുണ്ടായിരുന്നു. തിയേറ്റര്‍ ഫുള്ളായിരുന്നു. കൂലിയും ആദ്യ ദിവസം ആദ്യ ഷോ തന്നെ പോയി കാണണം'' എന്നും സഞ്ജു സാംസണ്‍ പറയുന്നുണ്ട്.

ഓഗസ്റ്റ് 14 നാണ് കൂലി ബോക്‌സ് ഓഫീസിലേക്ക് എത്തുന്നത്. കേരളത്തില്‍ രാവിലെ ആറ് മണിയ്ക്കാണ് സിനിമയുടെ റിലീസ്. സൗബിന്‍ ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര, ശ്രുതി ഹാസന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന സിനിമയുടെ ക്യാമറ ഗിരീഷ് ഗംഗാധരനാണ് കൈകാര്യം ചെയ്യുന്നത്.

Sanju Samson narrates how he went to watch a Rajinikanth movie in Ireland.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

വോട്ടർ പട്ടികയിൽ പേരില്ല; കെജരിവാളിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; രേഖ ​ഗുപ്തയുടെ പേരിലും പൊരുത്തക്കേട്

ദുബൈയില്‍ മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍

'ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നു; വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള കേരള സര്‍വകലാശാലയുടെ നീക്കം അപലപനീയം'

വ്യോമാക്രമണമോ? റിയാദ് എയര്‍പോര്‍ട്ടിന് സമീപം കറുത്ത പുകയും തീജ്വാലകളും, റിപ്പോര്‍ട്ട്