Santosh T Kuruvila, Mohanlal 
Entertainment

സിനിമ നഷ്ടമായാല്‍ ലാലേട്ടന്‍ പ്രതിഫലത്തില്‍ നിന്നും കുറയ്ക്കാറുണ്ട്; പല ഹിറ്റുകളും കണക്കെടുത്താല്‍ നഷ്ടം: സന്തോഷ് ടി കുരുവിള

ആന്റണി പെരുമ്പാവൂര്‍ വന്ന ശേഷമാണ് ലാലേട്ടന് നല്ല സിനിമകളും സാമ്പത്തിക അച്ചടക്കവും ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

താന്‍ നായകനായ സിനിമകള്‍ സാമ്പത്തികമായി പരാജയപ്പെടുമ്പോള്‍ പ്രതിഫലത്തില്‍ നിന്നും കുറയ്ക്കുന്ന ശീലം മോഹന്‍ലാലിന് ഉണ്ടെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള. അദ്ദേഹം തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും സന്തോഷ് ടി കുരുവിള പറയുന്നു. പല ഹിറ്റ് സിനിമകളുടേയും കണക്ക് എടുക്കുമ്പോള്‍ നഷ്ടമായിരിക്കുമെന്നും അങ്ങനെ വരുമ്പോള്‍ മോഹന്‍ലാല്‍ പ്രതിഫലം കുറയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു.

മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ടി കുരുവിളയുടെ വെളിപ്പെടുത്തല്‍. മോഹന്‍ലാലിന് സാമ്പത്തിക അച്ചടക്കമുണ്ടാകുന്നത് ആന്റണി പെരുമ്പാവൂര്‍ വന്നതോടെയാണെന്നും സന്തോഷ് ടി കുരുവിള പറയുന്നുണ്ട്.

''നീരാളിയുടെ ഷൂട്ടിങ് സമയത്ത് ലാലേട്ടന്റെ കൂടെ ആകെ രണ്ട് സ്റ്റാഫേയുള്ളൂ. ഞാനുമുണ്ട്. ബാക്കിയാരുമില്ല. ഞങ്ങള്‍ എല്ലാ ദിവസവും സംസാരിക്കും. ഒരേ ഹോട്ടലില്‍ അപ്പുറത്തേയും ഇപ്പുറത്തേയും മുറികളിലാണ് താമസം. ഒരുമിച്ചൊരു വണ്ടിയിലാണ് സെറ്റിലേക്ക് പോകുന്നത്. സെറ്റിലും ഞാനുണ്ട്. സംസാരിക്കുമ്പോള്‍ പുള്ളിയുടെ വായില്‍ നിന്നു തന്നെ വന്നിട്ടുണ്ട്. വലിയ ഹിറ്റു പടങ്ങളൊക്കെ ഇറങ്ങിയിട്ടുണ്ടാകും, അവസാനം കണക്കുമായി വരുമ്പോള്‍ ഒന്നുമുണ്ടാകില്ല. നഷ്ടമായിരിക്കും. അപ്പോള്‍ പുള്ളിയ്ക്ക് കൊടുക്കാനുള്ള ശമ്പളത്തില്‍ നിന്നത് കുറയ്ക്കും'' താരം പറയുന്നു.

''ലാലേട്ടന്‍ കലാകാരനാണ്. കലാകാരന് ഒരിക്കലുമൊരു കച്ചവടക്കാരനായി മാറാനാകില്ല. കച്ചവടക്കാരന്‍ ആയാല്‍ അയാളുടെ കല നഷ്ടമാകും. അത് ആരാണെങ്കിലും ശരി. പക്ഷെ കച്ചവടക്കാരന് രണ്ടും സാധിക്കും'' എന്നും അദ്ദേഹം പറയുന്നു. ആന്റണി പെരുമ്പാവൂര്‍ വന്ന ശേഷമാണ് ലാലേട്ടന് നല്ല സിനിമകളും സാമ്പത്തിക അച്ചടക്കവും ഉണ്ടായത്. ഞാന്‍ അതിന് ശേഷമാണ് ലാലേട്ടനെ പരിചയപ്പെട്ടത്. അതിന് മുന്നേയുള്ള കാര്യങ്ങള്‍ എനിക്ക് അറിയില്ല. പക്ഷെ എന്നോട് ലാലേട്ടന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും സന്തോഷ് ടി കുരുവിള പറയുന്നു.

Santosh T Kuruvila says Mohanlal cuts down his payment if the movie flops.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ