Sarathkumar, Deepika Padukone ഇന്‍സ്റ്റഗ്രാം
Entertainment

'ഞാനും ഡ്യൂഡ്, ഇനി ദീപിക പദുക്കോണിനെ നായികയാക്കി സിനിമ ചെയ്യണം'; വൈറലായി ശരത്കുമാറിന്റെ വാക്കുകള്‍, വിഡിയോ

പ്രസംഗത്തിന്റെ വിഡിയോ വൈറലാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ് ഡ്യൂഡ്. പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കേരളത്തിലും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ചിത്രത്തിലെ ശരത്കുമാറിന്റെ പ്രകടനവും കയ്യടികള്‍ നേടുകയാണ്. ശരത്കുമാറില്‍ നിന്നും ഇതുവരെ കാണാത്തൊരു വേഷമാണ് ഡ്യൂഡിലേത് എന്നാണ് സിനിമ കണ്ടിറങ്ങുന്നവര്‍ പറയുന്നത്.

ഡ്യഡിന്റെ വിജയാഘോഷത്തിനിടെ ശരത്കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താനും ഇപ്പോള്‍ ഒരു ഡ്യൂഡ് ആയെന്നും ബോളിവുഡ് താരം ദീപിക പദുക്കോണിനെ തന്റെ നായികയാക്കി സിനിമ ചെയ്യുന്നതിനെക്കുറിച്ച് നിര്‍മാതാക്കള്‍ ആലോചിക്കണമെന്നുമാണ് ശരത്കുമാര്‍ പറയുന്നത്. അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്റെ വിഡിയോ വൈറലാവുകയാണ്.

''പ്രദീപിന്റെ ആരാധകരും എന്നെ ഇഷ്ടപ്പെട്ടു തുടങ്ങി. അവര്‍ എന്നെ വിളിക്കുന്നത് ഡ്യൂഡ് എന്നാണ്. അങ്ങനെ ഞാനുമൊരു ഡ്യൂഡ് ആയി. അടുത്ത സിനിമയില്‍ നവീന്‍ സാറൊക്കെ വിചാരിച്ചാല്‍ ദീപിക പദുക്കോണിനെ എന്റെ നായികയാക്കി പാട്ടൊക്കെ വച്ചാല്‍ ചെയ്യാന്‍ ഞാന്‍ റെഡിയാണ്. ഈ കഥാപാത്രം ചെയ്യാന്‍ സാധിച്ചു, പിന്നെയാണോ അത്. ഞാന്‍ ഐശ്വര്യ റായിയുടെ ഭര്‍ത്താവായി വരെ അഭിനയിച്ചിട്ടുണ്ട്. ആരും അസൂയപ്പെടേണ്ട. ഇതുപോലൊരു അവസരത്തിലല്ലേ ചോദിക്കാന്‍ പറ്റുകയുള്ളൂ. നിങ്ങള്‍ ആലോചിച്ചോളൂ. അവരേക്കാളും സുന്ദരിമാരില്ലേ എന്നാണെങ്കില്‍ അതൊക്കെ നിങ്ങള്‍ ആലോചിച്ച് തീരുമാനിച്ചോളൂ. എന്റെ നായികയായി ആര് വേണമെന്ന് നിങ്ങള്‍ തീരുമാനിച്ചോളൂ. പാട്ട് സായിയെക്കൊണ്ട് ചെയ്യിക്കാം. പ്രദീപിന്റെ ഉപദേശങ്ങളും തേടാം നമുക്ക്'' എന്നാണ് ശരത്കുമാര്‍ പറയുന്നത്.

അതേസമയം ബോക്‌സ് ഓഫീസില്‍ വിജയം ആവര്‍ത്തിക്കുകയാണ് പ്രദീപ് രംഗനാഥന്‍. തുടര്‍ച്ചയായ മൂന്നാമത്തെ നൂറ് കോടി ചിത്രമെന്ന നേട്ടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് പ്രദീപ്. കീര്‍ത്തീശ്വരന്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഡ്യൂഡ്. മൈത്രി മൂവി മേക്കേഴ്‌സാണ് സിനിമയുടെ നിര്‍മാണം. ഹൃദു ഹരൂണ്‍, സത്യ, രോഹിണി, ഐശ്വര്യ ശര്‍മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Sarathkumar calls himself a dude and wishes to act opposite Deepika Padukone.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT