മലയാള സിനിമയിലെ ഐക്കോണിക് കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാടും മോഹന്‍ലാലും. ഇരുവരും ഒരുമിച്ചപ്പോഴൊക്കെ പിറന്നത് മികച്ച സിനിമകളാണ്. മോഹന്‍ലാലിന് മികച്ച നടനുള്ള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കെടുത്ത ടിപി ബാലഗോപലന്‍ എംഎ മുതല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഹൃദയപൂര്‍വ്വം വരെ നീണ്ടു നില്‍ക്കുന്ന സിനിമകള്‍ അവരുടെ ആത്മബന്ധത്തിന്റെ കൂടെ അടയാളപ്പെടുത്തലുകളാണ്.
വര്‍ഷങ്ങളായി വളരെ അടുത്ത സുഹൃത്തുക്കളാണ് സത്യന്‍ അന്തിക്കാടും മോഹന്‍ലാലും. എന്നാല്‍ താന്‍ ഒരിക്കല്‍ മോഹന്‍ലാലുമായി പിണങ്ങിയിട്ടുണ്ടെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. പിണങ്ങുക മാത്രമല്ല 12 വര്‍ഷക്കാലം ഒരുമിച്ച് സിനിമകളൊന്നും ചെയ്തില്ല. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആ കഥ സത്യന്‍ അന്തിക്കാട് പങ്കുവെക്കുന്നുണ്ട്.
''മോഹന്‍ലാല്‍ എന്ന സുഹൃത്തിനോട് എനിക്ക് ഇഷ്ടവും ബഹുമാനവുമുണ്ട്. ഒരിക്കല്‍ പോലും അകലാന്‍ തോന്നാത്ത സുഹൃത്താണ്. ഞാന്‍ മോഹന്‍ലാലുമായി പിണങ്ങിയിട്ടുണ്ട്. മോഹന്‍ലാലിനെ വച്ച് കുറേക്കാലം സിനിമ ചെയ്യാതിരുന്നിട്ടുണ്ട്. പക്ഷെ ഇക്കാര്യം മോഹന്‍ലാലിന് അറിയില്ല. ഞാന്‍ പിന്നീട് പറയുമ്പോഴാണ് അറിയുന്നത്. ഞാന്‍ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് മോഹന്‍ലാലിനെ കിട്ടാതെ വന്നതോടെയായിരുന്നു എന്റെ ഉള്ളിലൊരു പിണക്കമുണ്ടാകുന്നത്.'' എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.
''പിണക്കം മാത്രമായിരുന്നു. ദേഷ്യമല്ല. പക്ഷെ ലാല്‍ അത് പോലും അറിഞ്ഞിരുന്നില്ല. രസതന്ത്രം ചെയ്യുന്നതിന് മുമ്പ് 12 കൊല്ലം മോഹന്‍ലാലിനൊപ്പം വര്‍ക്ക് ചെയ്തിട്ടില്ല. പക്ഷെ ലാലും ഞാനും വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് തോന്നിയത് ഇന്നലെ ലാല്‍ എന്റെ സെറ്റില്‍ നിന്നും പോയതാണ് എന്നായിരുന്നു. വ്യക്തിപരമായി നമ്മളെ അത്രയും കംഫര്‍ട്ടബിള്‍ ആക്കുന്നയാളാണ് മോഹന്‍ലാല്‍. സിനിമയ്ക്ക് അകത്തെ ലാല്‍ പുറത്തെ ലാല്‍ എന്നില്ല. ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നവരാണ്.'' എന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാലും സത്യന്‍ അന്തിക്കാട് നാളുകള്‍ക്ക് ശേഷം ഒരുമിച്ച ചിത്രമാണ് ഹൃദയപൂര്‍വ്വം. ഓണത്തിന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇതിനോടകം തന്നെ 50 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു. മാളവിക മോഹനന്‍, സംഗീത് പ്രതാപ്, സംഗീത തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates