Siddharth Venugopal, Seema G Nair  ഫെയ്സ്ബുക്ക്
Entertainment

'അവസാന നിമിഷവും ജീവിതത്തിലേക്ക് തിരിച്ചുവരാൻ നീ ആഗ്രഹിച്ചു'; സിദ്ധാർഥിനെ ഓർമിച്ച് സീമ ജി നായർ

നിസ്സഹായരാകാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ.

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ ഈ ലോകത്തോട് വിടപറഞ്ഞത്. താരത്തിന്റെ പെട്ടെന്നുള്ള വേർപാട് സഹപ്രവർത്തകരിലും പ്രേക്ഷകരിലും ഒരുപോലെ ഞെട്ടലുണ്ടാക്കി. കാൻസർ ബാധിതനായിരുന്ന നടൻ രണ്ട് വർഷത്തോളം രോഗത്തോട് പോരാടിയാണ് വിടചൊല്ലിയത്.

സിദ്ധാർഥുമായി വളരെ അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് നടി സീമ ജി നായർ. ഇപ്പോഴിതാ സിദ്ധാർഥിനെ അനുസ്മരിച്ച് വികാരഭരിതമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സീമ ജി നായർ. അവസാന നിമിഷവും ജീവിതത്തിലേക്ക് തിരിച്ചുവരാൻ സിദ്ധാർഥ് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ നിസ്സഹായരാകാൻ മാത്രമേ തങ്ങൾക്ക് കഴിഞ്ഞുള്ളൂവെന്നും കുറിക്കുകയാണ് സീമ.

കുട്ടിക്കാലം മുതൽ അഭിനയത്തോട് താല്പര്യമുള്ള സിദ്ധാര്‍ഥ് കോളജ് കാലഘട്ടത്തില്‍ പ്രൊഫഷണല്‍ നാടകങ്ങളില്‍ സജീവമായിരുന്നു. സ്വകാര്യ ചാനലിൽ അവതാരകനായിരിക്കെയാണ് സീരിയലിലേയ്ക്ക് എത്തുന്നത്. 'കസ്തൂരിമാൻ,' 'ഭാഗ്യജാതകം' തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനായിരുന്നു സിദ്ധാർഥ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ട സിദ്ദു നീ പോയിട്ട് ..ഇന്നേക്ക് അഞ്ചുനാൾ .. എത്രയോ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കി വെച്ചാണ് നീ യാത്രയായത് ..അവസാന നിമിഷവും നീ ജീവിതത്തിലേക്ക് തിരിച്ചുവരാൻ നീ ആഗ്രഹിച്ചു ..നിസ്സഹായരാകാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ.

ഇന്നലെ ഐവർമഠത്തിൽ നിന്റെ അസ്ഥികൾ എടുത്തു വെക്കാൻ ചെന്നപ്പോൾ നിന്നെ ദഹിപ്പിച്ചതിന്റെ തൊട്ടടുത്ത് മറ്റൊരു മൃതശരീരം ദഹിപ്പിക്കാൻ കൊണ്ടുവന്നു. മുപ്പതു വയസ്സുള്ള ഒരു പയ്യന്റെ, അവൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നു പറഞ്ഞു കേട്ടു,

ഒരിടത്തു ജീവിക്കാൻ അത്രയേറെ കൊതിച്ചിട്ടും മരണം പിടിച്ചു പറിച്ചു പോയ ജീവിതം. തൊട്ടപ്പുറത്തു ജീവിതം ബാക്കി ഉണ്ടായിട്ടും സ്വയം അതു തീർത്തു കളയുന്നവരും.എന്താ അല്ലേ

Cinema News: Seema G Nair remembers Siddharth Venugopal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്'; നിര്‍ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

PMIS: 9000 രൂപ വരെ വിദ്യാർഥികൾക്ക് സ്റ്റൈപൻഡ്; കേന്ദ്ര പദ്ധതിയിലേക്ക് എങ്ങനെ അപേക്ഷിക്കാം?

ലോറസ് പുരസ്‌കാരം തലനാരിഴയ്ക്ക് നഷ്ടമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം; അല്‍ക്കരാസും സബലേങ്കയും മികച്ച താരങ്ങള്‍

രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം: കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറി ജഡ്ജി

'കുന്തവും പിടിച്ച് വൈകുന്നേരം 6 മണി വരെ നിന്നു, വല്ലാത്ത വിഷമവും ഭാരവും'; നടനോട് ക്ഷമ ചോദിച്ച് 'പള്ളിച്ചട്ടമ്പി' ടീം

SCROLL FOR NEXT