അനുശ്രീ കള്ള് ഷാപ്പിൽ/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'അന്തസ്സായി കള്ള് കുടിക്കും', കള്ളുഷാപ്പിൽ കയറി അനുശ്രീ: വിഡിയോയ്ക്ക് രൂക്ഷ വിമർശനം

ഏത് ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയാലും ഷാപ്പിൽ ഇരുന്ന് കഴിക്കുന്നതിന്റെ ടേസ്റ്റ് കിട്ടില്ലെന്നും താരം പറയുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി എത്തി മലയാളികളുടെ ശ്രദ്ധ നേടിയ താരമാണ് അനുശ്രീ. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള താരം ഇപ്പോൾ യൂട്യൂബർ കൂടിയാണ്. തന്റെ വിശേഷങ്ങളെല്ലാം അനുശ്രീ യൂട്യൂബ് വിഡിയോകളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ചർച്ചയാവുന്നത് അനുശ്രീ പങ്കുവച്ച പുതിയ യൂട്യൂബ് വിഡിയോ ആണ്. കള്ള്ഷാപ്പിൽ എത്തി കള്ളു കുടിക്കുന്ന അനുശ്രീയെയാണ് വിഡിയോയിൽ കാണുന്നത്. 

പുളിച്ച കഞ്ഞിവെള്ളത്തിന്റെ ടേസ്റ്റ് പോലെയുണ്ട് എന്നായിരുന്നു കള്ളു കുടിച്ചതിന് ശേഷമുള്ള അനുശ്രീയുടെ ആദ്യത്തെ കമന്റ്. താൻ കുടിച്ചിട്ടില്ല എന്നല്ല പറഞ്ഞതെന്നും അന്തസ്സായി കുടിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. പനങ്കള്ളും തെങ്ങുംകള്ളുമെല്ലാം കുടിച്ചിട്ടുണ്ട്. വിഡിയോയിൽ ആദ്യമായാണ് കുടിക്കുന്നത്. അതിനാൽ താൻ നിഷ്കളങ്കത അഭിനയിക്കുന്നതാണെന്നു അനുശ്രീ പറഞ്ഞു. ഏത് ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയാലും ഷാപ്പിൽ ഇരുന്ന് കഴിക്കുന്നതിന്റെ ടേസ്റ്റ് കിട്ടില്ലെന്നും താരം പറയുന്നുണ്ട്. 

കള്ളിനൊപ്പം പല തരത്തിലുള്ള ടച്ചിങ്സും അനുശ്രീ പരീക്ഷിക്കുന്നുണ്ട്. കൂന്തൽ, കക്ക, ചെമ്മീൻ, ബീഫ് എന്നിവയെല്ലാം ടേസ്റ്റ് ചെയ്ത് അഭിപ്രായം പറഞ്ഞു. മുയൽ, ഞണ്ട്, പോർക്ക് ഉൾപ്പടെയുള്ളവ വാങ്ങിയെങ്കിലും അനുശ്രീ അതൊന്നും കഴിച്ചില്ല. എന്തായാലും വിഡിയോയ്ക്ക് താഴെ വിമർശനവുമായി നിരവധി പേരാണ് എത്തുന്നത്. റീച്ച് കൂട്ടാനായി ഏത് രീതിയിലുള്ള വിഡിയോയും എടുക്കുമെന്നാണ് കമന്റുകൾ. വെജിറ്റേറിയനാണെന്ന് നേരത്തെ പറഞ്ഞിട്ട് നോൺ വെജ് കഴിക്കുന്നത് എന്താണെന്ന് ചോദിക്കുന്നവരുമുണ്ട്. 

ബാലതാരമായിട്ടായിരുന്നു അനുശ്രീ ആദ്യം വേഷമിട്ടിരുന്നത്. 'ഓമനത്തിങ്കള്‍ പക്ഷി', 'അമല',  'പാദസരം', തുടങ്ങിയ സീരിയലുകളില്‍ മികച്ച വേഷങ്ങളില്‍ എത്തി. ഛായാഗ്രാഹകനായ വിഷ്‍ണുവിനെയായിരുന്നു വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു കുട്ടിയുമുണ്ട്. കുഞ്ഞ് ജനിച്ചതിനു പിന്നാലെ ഇവർ വേർപിരിയുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞ് പറഞ്ഞ് 24കാരി'; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം; 2 പേര്‍ പിടിയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

SCROLL FOR NEXT