Shah Rukh Khan, Rajinikanth എക്സ്
Entertainment

അപ്പോൾ അതങ്ങ് ഉറപ്പിച്ചോ! 'ജയിലർ 2' വിൽ രജനികാന്തിനൊപ്പം കിങ് ഖാനും; ഇത് തകർക്കുമെന്ന് ആരാധകർ

വാര്‍ത്ത പുറത്തുവന്നതോടെ വലിയ പ്രതീക്ഷയോടെയാണ് രജിനി-ലാല്‍-ശിവ രാജ്കുമാര്‍ ആരാധകരുള്ളത്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ചിത്രമായിരുന്നു നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലർ. മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നുമുൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകൾ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയതായിരുന്നു ജയിലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്.

ജയിലർ രണ്ടാം ഭാ​ഗത്തിന്റെ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തിലുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ ബോളിവുഡ് കിങ് ഷാരുഖ് ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

ബംഗാളി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ഇക്കാര്യം വെളുപ്പെടുത്തിയത്. എന്നാല്‍ സംവിധായകനോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.

സംവിധായകന്റെയോ നിര്‍മാതാക്കളുടെയോ അറിവില്ലാതെ മിഥുന്‍ അബദ്ധവശാല്‍ പുറത്തുവിട്ടതാകാമെന്നാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍. നേരത്തേ രജനികാന്ത് തന്നെ നായകനായ കൂലിയില്‍ ഗസ്റ്റ് റോളില്‍ ആദ്യം സമീപിച്ചത് ഷാരുഖിനെ ആയിരുന്നുവെന്നും അദ്ദേഹം നിഷേധിച്ചതിനു ശേഷമാണ് ആമിര്‍ ഖാന്‍ വേഷം ചെയ്യാനെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാര്‍ത്ത പുറത്തുവന്നതോടെ വലിയ പ്രതീക്ഷയോടെയാണ് രജിനി-ലാല്‍-ശിവ രാജ്കുമാര്‍ ആരാധകരുള്ളത്. തമിഴകത്ത് നിന്നുമുള്ള ആദ്യ 1000 കോടി നേടുന്ന ചിത്രമായിരിക്കും ജയിലര്‍ 2 വെന്നും അനിരുദ്ധിന്റെ മ്യൂസിക്കില്‍ തിയറ്റര്‍ കത്തുമെന്നുമാണ് സോഷ്യല്‍മീഡിയയിൽ നിറയുന്ന കമന്റുകൾ.

Cinema News: Shah Rukh Khan's cameo confirmed in Rajinikanth's Jailer 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാനനിമിഷം ട്വിസ്റ്റ്; വി വി രാജേഷ് മേയര്‍ സ്ഥാനാര്‍ത്ഥി; ഡെപ്യൂട്ടി മേയര്‍ ആകാനില്ലെന്ന് ശ്രീലേഖ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ വിവിധ തസ്തികകളിലായി 132 ഒഴിവുകൾ, ഡിപ്ലോമക്കാർക്കും ബിരുദമുള്ളവർക്കും അപേക്ഷിക്കാം

ഇന്ന് 67 സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ; പ്രതികൂല കാലാവസ്ഥയെന്ന് വിശദീകരണം

20 സിക്‌സ്, 23 ഫോര്‍, 74 പന്തില്‍ 228 റണ്‍സ്! സ്‌ട്രൈക്ക് റേറ്റ് 308.11; ഒരോവറിലെ ആറ് പന്തും അതിര്‍ത്തിയും കടത്തി തന്മയ്

തൃപ്പൂണിത്തുറയില്‍ ബിജെപി ഭരണത്തിന് സാധ്യതയേറി; പി എല്‍ ബാബു ചെയര്‍മാന്‍ സ്ഥാനാര്‍ഥി

SCROLL FOR NEXT