King എക്സ്
Entertainment

'കാത്തിരുന്ന ഷാരുഖിനെ തിരിച്ചു കിട്ടി!, 'ഇതാരാ പെൻ​ഗ്വിനോ ?'; ട്രോളിയും കയ്യടിച്ചും 'കിങ്' റിലീസ് വിഡിയോ ഏറ്റെടുത്ത് ആരാധകർ

മികച്ച സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഷാരുഖിന്റേതായി തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരും ബോളിവുഡും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് കിങ്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അവഞ്ചേഴ്സ് ഡ്യൂംസ് ഡേയ്ക്ക് ഒപ്പം ചിത്രം റിലീസിനെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ ഇപ്പോഴിതാ ഔദ്യോ​ഗികമായി ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ഈ വർഷം ക്രിസ്തുമസ് റിലീസായി ഡിസംബർ 24 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഷാരുഖിന്റെ ആക്ഷൻ രം​ഗങ്ങൾക്കൊപ്പമുള്ള അനൗൺസ്മെന്റ് വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

മികച്ച സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. എന്നാൽ വിഡിയോയെ ട്രോളിയും ചിലർ രം​ഗത്തെത്തുന്നുണ്ട്. ഷാരുഖ് എന്താ പെൻ​ഗ്വിൻ ആണോ എന്നാണ് ചിലർ ചോദിക്കുന്നത്. 90 കളിലെ ഷാരുഖിനെ തിരികെ കിട്ടിയെന്നും ചിലർ കുറിക്കുന്നു. പഠാൻ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ഷാരുഖും സിദ്ധാർഥ് ആനന്ദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കിങ്.

ഷാരുഖിനൊപ്പം ദീപിക പദുക്കോണും സുഹാന ഖാനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡൂംസ് ഡേക്ക് ഒപ്പം കിംഗ് റിലീസ് ചെയ്യുന്നത് മണ്ടത്തരമാണെന്നും അത് ഷാരൂഖ് സിനിമയുടെ കളക്ഷനെ സാരമായി ബാധിക്കുമെന്നാണ്‌ ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

അവഞ്ചേഴ്‌സ് ഡൂംസ് ഡേ ഇന്ത്യയിലടക്കം വമ്പൻ കളക്ഷൻ നേടുമെന്നും ചിത്രത്തിനൊപ്പം ഏത് സിനിമ എത്തിയാലും അവയുടെ കളക്ഷനുകളെ ബാധിക്കുമെന്നും ചിലർ എക്സിൽ കുറിച്ചു. കൂടാതെ ഇവയ്ക്കൊപ്പം മറ്റൊരു ഹോളിവുഡ് സിനിമയായ ഡ്യൂൺ 3 യും ഇതേ തീയതിയിൽ പുറത്തിറങ്ങുന്നുണ്ട്.

Cinema News: Shah Rukh Khan's King release date announced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

യുവേഫ യൂറോപ്പ ലീഗ്; പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദം ജയിച്ചു കയറി ആസ്റ്റന്‍ വില്ല, പോര്‍ട്ടോ

'ആര്‍ക്കും വാങ്ങാം', റഷ്യന്‍ എണ്ണയില്‍ നിലപാട് മാറ്റി ട്രംപ്; 30 ദിവസത്തെ ഇളവ്

എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി, ഇറാനെ ആശങ്ക അറിയിച്ച് ഇന്ത്യ, ജി സുധാകരന്റെ വീടിന് സുരക്ഷ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുലംകുത്തികളെ കാലം വര്‍ഗ വഞ്ചകരെന്ന് വിളിക്കും'; ജി സുധാകരന്റെ വീടിന് മുന്നില്‍ ബാനര്‍, സുരക്ഷയൊരുക്കി പൊലീസ്

SCROLL FOR NEXT