മറാത്തി സിനിമയുടെ സീന്‍ മാറ്റുകയാണ് ദിയൂള്‍ ബന്ദ് 2 എന്ന കൊച്ചു ചിത്രം. വെറും 9-10 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ മറാത്തിയിലെ എക്കാലത്തേയും വലിയ ഹിറ്റുകളുടെ പട്ടികയില്‍ ടോപ് ഫൈവിലെത്തിയിരിക്കുകയാണ്. 80 കോടി ഇതുവരെ നേടിയ ചിത്രം 100 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്.
മറാത്തി ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി മാറിയിരിക്കുന്ന ദിയൂള്‍ ബന്ദിന്റെ വിജയത്തിന്റെ ഒരു പങ്ക് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാനും അവകാശപ്പെട്ടതാണ്. തിയേറ്ററിലേക്ക് പോലും എത്തുമോ എന്ന് ദിയൂള്‍ ബന്ദിന്റെ അണിയറ പ്രവര്‍ത്തകര്‍ ആശങ്കപ്പെട്ടിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു. അപ്പോള്‍ സഹായമായത് ഷാരൂഖ് ഖാന്റെ ഇടപെടലായിരുന്നു.
ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ താര്‍ഡെയാണ് ഷാരൂഖ് ഖാന്‍ തങ്ങളെ സഹായിച്ചതിനെക്കുറിച്ച് സംസാരിച്ചത്. ചിത്രത്തിന്റെ ഡിജിറ്റല്‍ സിനിമ പാക്കേജിംഗിനായി 12 ലക്ഷമായിരുന്നു നിര്‍മാതാക്കള്‍ നിശ്ചയിച്ചിരുന്ന ബജറ്റ്. എന്നാല്‍ അവര്‍ക്ക് ലഭിച്ച എസ്റ്റിമേറ്റ് ആകട്ടെ 42 ലക്ഷവും.
''ബില്‍ 42 ലക്ഷം ആയി. ഞങ്ങളുടെ പക്കല്‍ അത്രത്തോളം പണമുണ്ടായിരുന്നില്ല. ആ തുക കണ്ടെത്താനുളള സോഴ്‌സുകളുമുണ്ടായിരുന്നില്ല. ഞങ്ങള്‍ റെഡ് ചില്ലീസിനെ സമീപിക്കുകയും സാഹചര്യം അറിയിക്കുകയും ചെയ്തു. മറാത്തിയിലൊരുങ്ങുന്ന, ചെറിയ സിനിമയാണെന്നും അത്രയും ബജറ്റില്ലെന്നും ഞങ്ങള്‍ പറഞ്ഞു. ഞങ്ങളിത് ലാര്‍ജ് സ്‌കെയിലില്‍ തന്നെ റിലീസ് ചെയ്യാനാണ് ആഗ്രഹിക്കുന്നതും പിന്തുണയ്ക്കണമെന്നും പറഞ്ഞു'' സംവിധായകന്‍ പറയുന്നു. വിവരം അറിഞ്ഞതോടെ ഷാരൂഖ് ഖാന്‍ ഇടപെട്ടു.
''അദ്ദേഹം ടെക്‌നിക്കല്‍ ടീമിനോട് കാര്യം തിരക്കി. മുല്‍ഷി പാറ്റേണ്‍ ഒരുക്കിയവരുടെ സിനിമയാണെന്ന് അവര്‍ അറിയിച്ചു. മുല്‍ഷി പാറ്റേണ്‍ സല്‍മാന്‍ ഖാന്‍ അന്തിം ആയി റീമേക്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ ഷാരൂഖ് ഖാന് അറിയാം. അദ്ദേഹം ദിയൂള്‍ ബന്ദ് 2വിനെക്കുറിച്ച് ചോദിച്ചു. നന്നായി ഒരുക്കിയ സിനിമയാണെന്നും അവര്‍ക്ക് ഡിസിപി വേണമെന്നും അറിയിച്ചു. പണമില്ലെന്നതും അറിയിച്ചു. ഡിസിപി തയ്യാറായിരുന്നു. പക്ഷെ ബില്ലടയ്ക്കാനാകാത്തതിനാല്‍ കൈ മാറിയിരുന്നില്ല'' താര്‍ഡെ പറയുന്നു.
''അദ്ദേഹം രണ്ടാമതൊന്ന് ആലോചിക്കാതെ, അവരുടെ ബില്ല് എഴുതിത്തള്ളിയേക്കൂ. ഇതൊരു മറാത്തി സിനിമയാണ്. അവര്‍ക്ക് ഡിസിപി നല്‍കൂ. പ്രതിഫലത്തിന്റെ കാര്യമൊക്കെ പിന്നെ നോക്കാം. നല്ല സിനിമയാണെങ്കില്‍ അവര്‍ക്ക് ഡിസിപി നല്‍കൂ എന്ന് അദ്ദേഹം പറഞ്ഞു. മറാത്തി സിനിമയോട് കാണിച്ച ആദരവായിരുന്നു അത്. അദ്ദേഹത്തിന് പണത്തേക്കാളും വലുത് സിനിമയാണ്. സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് ഈ ആളുകള്‍ക്കുള്ളതാണ്'' എന്നും സംവിധായകന്‍ പറഞ്ഞു.
''ഇന്ന് ഈ ചിത്രം നൂറ് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. എല്ലാവരും അഭിനന്ദിക്കുന്നു. പക്ഷെ ഒന്നുമില്ലാതിരുന്നപ്പോഴാണ് ഷാരൂഖ് ഖാന്‍ സഹായിച്ചത്. വിജയിക്കുമോ ഇല്ലയോ എന്ന് പോലും അറിയില്ല. അത് ഞങ്ങളെന്നും ഓര്‍ക്കും. യാതൊരു ഗ്യാരണ്ടിയുമില്ലാതെയാണ് അദ്ദേഹം ഞങ്ങളെ സഹായിച്ചത്. ഞങ്ങള്‍ എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു'' എന്നും താര്‍ഡെ പറഞ്ഞു. ഷാരൂഖ് ഖാന് വേണ്ടി ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ് നടത്താന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates