Shamna Kasim 
Entertainment

ഇക്കയുടെ കുറിപ്പ് കണ്ട് ഞങ്ങള്‍ തെറ്റിപ്പിരിഞ്ഞോ എന്ന് പലരും ചോദിച്ചു; ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്ക് നെഗറ്റീവ് കമന്റുകള്‍ വരാറുണ്ട്; ഷംന കാസിം

'പലപ്പോഴും നെഗറ്റീവ് കമന്റ്‌സ് വരാറുണ്ട്. അദ്ദേഹം അത് ഗൗനിക്കുന്ന ആളല്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയിലാകെ സ്വന്തമായൊരു ഇടം നേടിയിട്ടുള്ള നടിയാണ് ഷംന കാസിം. അഭിനയത്തിലെന്നത് പോലെ നൃത്തത്തിലും സജീവമാണ് ഷംന കാസ്. രജനികാന്ത് ചിത്രം ജയിലര്‍ 2വിലെ അല്ല ബോലേലോ പാട്ടിലെ ഷംനയുടെ നൃത്തം വന്‍ ഹിറ്റായി മാറിയിരുന്നു. റിലീസിന് മുമ്പ് തന്നെ ഷംനയുടെ നൃത്തം വൈറലായി മാറിയിരുന്നു.

ജയിലര്‍ 2വില്‍ നൃത്തം ചെയ്യുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും പിന്നീടാണ് അറിഞ്ഞതെന്നും ഷംന പറഞ്ഞിരുന്നു. ഇതിനിടെ ഷംനയെക്കുറിച്ച് ഭര്‍ത്താവ് ഷാനിദ് പങ്കുവച്ച കുറിപ്പും വൈറലായിരുന്നു. എന്നാല്‍ ഈ കുറിപ്പ് വായിച്ച ചിലര്‍ കരുതിയത് തങ്ങള്‍ പിരിഞ്ഞുവെന്നാണെന്നാണ് ഷംന പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷംന ഇക്കാര്യം പങ്കുവച്ചത്.

''നിങ്ങള്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞിരുന്നോ, അതുകൊണ്ടാണോ ഷാനിദ് ഇത്ര ഇമോഷനലായി കുറിപ്പ് എഴുതിയത് എന്നാണ് പലരും ചോദിച്ചത്. ദുബായ് യില്‍ ജെബിഎസ് ഗ്രൂപ് ഓഫ് കമ്പനീസിന്റെ സിഇഒയാണ് ഇക്ക. ജയിലര്‍ ടുവിന്റെ സമയത്ത് ഏതാണ്ട് 45 ദിവസം ഞങ്ങള്‍ക്കു പിരിഞ്ഞു നില്‍ക്കേണ്ടി വന്നത് കുറച്ച് സങ്കടമായി'' എന്നാണ് ഷംന പറയുന്നത്.

''മലപ്പുറത്തു നിന്നു വരുന്ന ആളാണ് അദ്ദേഹം. അറേബ്യന്‍ ശൈലിയിലുള്ള നീളന്‍ ഉടുപ്പ് കന്തൂറ ആണ് ധരിക്കാറ്. ചിലപ്പോള്‍ നൃത്തത്തിന് ശേഷം ഞങ്ങള്‍ ഒരുമിച്ചു ചിത്രങ്ങള്‍ എടുക്കുമ്പോള്‍ അദ്ദേഹം കന്തൂറയിലും ഞാന്‍ ഭരതനാട്യം വേഷത്തിലുമായിരിക്കാം. ഇതിന് പലപ്പോഴും നെഗറ്റീവ് കമന്റ്‌സ് വരാറുണ്ട്. അദ്ദേഹം അത് ഗൗനിക്കുന്ന ആളല്ല'' എന്നും ഷംന പറയുന്നു.

''ചെറുപ്പം മുതലേ എന്റെ ടാലന്റ്‌സ് തിരിച്ചറിഞ്ഞ് കരിയര്‍ ഉണ്ടാക്കാന്‍ എല്ലാ സപ്പോര്‍ട്ടും തന്നത് എന്റെ മമ്മിയാണ്. ജീവിതത്തില്‍ മുന്നോട്ട് പോകുമ്പോള്‍ നൃത്തം കൈ വിടരുതെന്ന് മമ്മി എപ്പോഴും പറയുമായിരുന്നു. മമ്മിയെപ്പോലെ തന്നെ ഇപ്പോള്‍ എന്റെ സപ്പോര്‍ട്ട് ആയി ഇക്ക ഉണ്ട്. ദുബായ് യില്‍ സ്വന്തമായി ഡാന്‍സ് ക്ലാസ് ആരംഭിച്ചെങ്കിലും ലോകത്തെവിടേയും സ്‌റ്റേജ് പെര്‍ഫോമന്‍സിനായി ഞാന്‍ മടിച്ചിട്ടില്ല. അതുകൊണ്ടാണല്ലോ സിനിമയില്‍ ഇത്ര നല്ലൊരു നൃത്തം തേടി വന്നതും'' എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

Shamna Kasim on people misreading her husband's post about her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിഎസ് സി ചെയര്‍മാനെ പുറത്താക്കണം'; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ

ടെലികണ്‍വെര്‍ട്ടര്‍ സപ്പോര്‍ട്ട്; വിവോ എസ്70 ലോഞ്ച് ഉടന്‍

'പിഎസ് സി പ്രശംസനീയമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം; ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധ നിലപാടിനെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടോ?'

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് മൂന്ന് ജില്ലകളില്‍ അതിതീവ്രമഴ; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ചുഴലിക്കാറ്റ്?

'മൈ​ഗ്രേൻ നിസ്സാരക്കാരനല്ല, അവയവങ്ങൾ തളർന്നു പോകുന്ന അവസ്ഥ'