Shruti Haasan, Suhasini 
Entertainment

എപ്പോഴാണ് കല്യാണമെന്ന് സുഹാസിനി; 'നിങ്ങള്‍ എപ്പോള്‍ ഡിവോഴ്‌സാകും?' എന്ന് ശ്രുതി ഹാസന്‍; കയ്യടി നേടി മറുപടി

''എന്താണ് ഇങ്ങനെ മെലിഞ്ഞിരിക്കുന്നത്. വീട്ടില്‍ തിന്നാന്‍ ഒന്നും തരുന്നില്ലേ?'' എന്ന ചോദ്യത്തിനും ശ്രുതി മറുപടി നല്‍കുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി ഹാസന്‍. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ശ്രുതിയുടെ മറുപടികള്‍ വൈറലായിരിക്കുകയാണ്. സുഹാസിനി മണിരത്‌നവുമായുള്ള അഭിമുഖത്തിലായിരുന്നു ശ്രുതിയുടെ പ്രതികരണം. തന്റെ ജീവിതത്തെക്കുറിച്ച് പതിവായി കേള്‍ക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സുഹാസിനി ആവശ്യപ്പെടുകയായിരുന്നു.

''ഒട്ടും ചിന്തിക്കാതെ, ഇങ്ങനെയൊക്കെ ചോദിക്കാമോ എന്ന് പോലും ചിന്തിക്കാതെ ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരാളാണെന്ന് കരുതി, ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം'' എന്നാണ് സുഹാസിനി പറഞ്ഞത്. പിന്നാലെ സുഹാസിനി ചോദ്യങ്ങളിലേക്ക് കടക്കുകയായിരുന്നു. നിങ്ങള്‍ക്ക് എത്ര വയസുണ്ട് എന്ന ചോദ്യത്തിന് ശ്രുതി നല്‍കിയ മറുപടി ഗൂഗിള്‍ ചെയ്ത് നോക്കൂ എന്നായിരുന്നു.

'ശ്രുതി എപ്പോള്‍ കല്യാണം കഴിക്കും?' എന്ന് ചോദിക്കുമ്പോള്‍ ശ്രുതി നല്‍കുന്ന മറുപടി 'നിങ്ങള്‍ എപ്പോള്‍ ഡിവോഴ്‌സാകും?' എന്നായിരുന്നു. ശ്രുതിയുടെ മറുപടി കേട്ടതും സുഹാസിനി പൊട്ടിച്ചിരിക്കുകയായിരുന്നു. ''സത്യത്തില്‍ ആ ചോദ്യം വല്ലാതെ അലോസരപ്പെടുത്തുന്നതാണ്. ഇപ്പോള്‍ എന്റെ മറുപടി എനിക്കറിയില്ല എന്നതാണ്. കാരണം സത്യമായിട്ടും എനിക്കറിയില്ല'' എന്നും ശ്രുതി പറയുന്നുണ്ട്.

''എന്താണ് ഇങ്ങനെ മെലിഞ്ഞിരിക്കുന്നത്. വീട്ടില്‍ തിന്നാന്‍ ഒന്നും തരുന്നില്ലേ?'' എന്ന ചോദ്യത്തിനും ശ്രുതി മറുപടി നല്‍കുന്നുണ്ട്. ''ഞാന്‍ നന്നായി ഭക്ഷണം കഴിക്കും. പക്ഷെ ഫിറ്റ്‌നസ് എനിക്ക് ഏറെ ഇഷ്ടമാണ്'' എന്നാണ് ശ്രുതി പറയുന്നത്. ശ്രുതിയുടെ മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Shruti Haasan gives reply to questions about her marriage to Suhasini

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാം; തമിഴ്‌നാട്ടിലെ പാറ, മണല്‍ വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

'ലിംഗഭേദമില്ലാതെ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ട്, ആർക്കും ഇത് നിഷേധിക്കാനാകില്ല'; തുറന്നുപറഞ്ഞ് രമ്യ കൃഷ്ണൻ

'ചായയ്ക്ക് സ്റ്റാന്‍ഡേര്‍ഡൈസ്ഡ് മില്‍ക്ക്, ഹൃദ്രോ​ഗികൾക്ക് ഡബിള്‍ ടോണ്‍ഡ്'; പാൽ എങ്ങനെ തിരഞ്ഞെടുക്കാം

'കമ്യൂണിസ്റ്റാണ്, യാത്ര മേഴ്‌സിഡെസിലും ഫസ്റ്റ് ക്ലാസ് എസിയിലും, ധരിക്കുന്നത് ബ്രാന്‍ഡഡ് വസ്ത്രങ്ങളും പാദരക്ഷകളും'; സിപിഎം എംപിക്കെതിരെ ജഡ്ജി

സുകന്യ സമൃദ്ധി യോജന: അറിയാം പലിശനിരക്കും നേട്ടങ്ങളും പിന്‍വലിക്കല്‍ വ്യവസ്ഥകളും