രജനികാന്ത് നായകനായെത്തുന്ന 'ധർമ്മന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു. ഡോക്ടറായാണ് ചിത്രത്തിൽ രജനിയെത്തുക. സിമ്രാൻ, റാഷി ഖന്ന എന്നിവരാണ് ചിത്രത്തിലെ നായികമാർ. 'പേട്ട' എന്ന ചിത്രത്തിന് ശേഷം രജനികാന്തും സിമ്രാനും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധർമ്മൻ. ഇപ്പോഴിതാ 'ധർമ്മന്റെ' ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പറയുകയാണ് സിമ്രാൻ.
"എനിക്ക് വളരെയധികം സന്തോഷമുണ്ട്. രജനി സാറിനെ കാണുമ്പോഴൊക്കെ ഞാൻ പറയും, സാർ എനിക്ക് ഇനിയും നിങ്ങളുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന്. ആ വൈബിനായി ഞാൻ കാത്തിരിക്കുന്നു. എനിക്ക് ഇങ്ങനെയൊരു അവസരം തന്നതിന് രാജ് കമൽ ഫിലിംസിനോട് നന്ദി പറയുന്നു.
എനിക്ക് ഇങ്ങനെയൊരു അവസരം തന്നതിന് നന്ദി കമൽ സാർ. എല്ലാവരോടും നന്ദി. തിരിച്ചു വന്ന് ഞാൻ രജനി സാറിനൊപ്പം സിനിമ ചെയ്യുന്നു. എന്താണ് പറയേണ്ടതെന്ന് എനിക്ക് ശരിക്കും അറിയില്ല. ഒരുപാട് സന്തോഷം. നന്ദി അശ്വത്. ഇതിന്റെ അണിയറപ്രവർത്തകരോടെല്ലാം നന്ദി പറയുന്നു. സെറ്റിൽ ജോയിൻ ചെയ്യുന്നതിന്റെ ആവേശത്തിലാണ് ഞാൻ.
നിങ്ങളോടൊപ്പം വർക്ക് ചെയ്യാനായതിൽ സന്തോഷം". - സിമ്രാൻ പറഞ്ഞു. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാഗ്ലൈൻ ദ് ഡെഡ്‌ലി ഡോക്ടർ എന്നാണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ‘ഓ മൈ കടവുളേ’, ‘ഡ്രാഗൺ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അശ്വത് ഒരുക്കുന്ന ചിത്രം കൂടിയാണ് ധർമ്മൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates