Sindhu Krishna 
Entertainment

'ഒരു മകളെയെങ്കിലും നല്ല പഠിപ്പും ജോലിയുമുള്ള ആളെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നില്ലേ?'; മറുപടിയുമായി സിന്ധു കൃഷ്ണ

മരുമക്കളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് സിന്ധു നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ കുടുംബം. മകള്‍ ദിയ കൃഷ്ണ കേരളത്തിനെതിരെയുള്ള വിദ്വേഷ വിഡിയോയ്ക്ക് കമന്റ് ചെയ്തത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് സഹോദരി അഹാനയടക്കം മറുപടിയുമായെത്തിയിരുന്നു. ഇതിനിടെ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ ക്യു ആന്റ് എ വൈറലാവുകയാണ്.

തന്റെ മരുമക്കളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് സിന്ധു നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. 'ഇതൊരു കൊനഷ്ട് ചോദ്യമാണ്. മക്കളില്‍ ഒരാളെ നല്ല പഠിപ്പുള്ള ഒരാളെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നില്ലേ?' എന്നു പറഞ്ഞു കൊണ്ടാണ് സിന്ധു മറുപടിയിലേക്ക് കടക്കുന്നത്.

'അതെന്താണ് അങ്ങനെ ചോദിച്ചത്? രണ്ടു പേര് കല്യാണം കല്യാണം കഴിച്ചു. ഓസിയും അമ്മുവും. അമ്മുവിന്റെ അതേ ക്വാളിഫിക്കേഷന്‍ ആണ് നിമിഷിന്. അവര്‍ ഡിഗ്രിയ്ക്ക് ചെയ്തത് വിഷ്വല്‍ കമ്യൂണിക്കേഷന്‍ ആയിരുന്നു. അതിന് ശേഷം അഡ്വര്‍ട്ടൈസിങ് ആന്റ് മാര്‍ക്കറ്റിങില്‍ മാസ്റ്റേഴ്‌സ് ചെയ്തു. അഹമദാബാദ് മൈക്ക യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു. അതിന്റെ ഗ്രാജുവേഷന് പോയപ്പോഴൊന്നും വ്‌ളോഗ് എടുക്കുമായിരുന്നില്ല. അല്ലായിരുന്നെങ്കില്‍ നിങ്ങള്‍ അറിഞ്ഞേനെ. നിമിഷിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് അമ്മുവായിരുന്നു. നിമിഷിന് ഷൂട്ടുണ്ടായിരുന്നു. അവര്‍ക്ക് അത്രത്തോളം വിദ്യാഭ്യാസമാണുള്ളത്.'' സിന്ധു കൃഷ്ണ പറയുന്നു.

''അശ്വിന്‍ എഞ്ചിനീയര്‍ ആയിരുന്നുവെന്നാണ് എന്റെ വിചാരം. പഠിക്കാതെ എഞ്ചിനീയര്‍ ആകാന്‍ പറ്റുമോ? പുള്ളി സോഫ്റ്റ് വെയര്‍ ഡെവലപ്പറാണ് കെട്ടോ. എനിക്ക് അത്ര വലിയ വിദ്യാഭ്യാസമുള്ളവരോടൊന്നും താല്‍പര്യമില്ല കെട്ടോ. ഇത്രയൊക്കെ വിദ്യാഭ്യാസം മതി'' എന്നുമാണ് സിന്ധു കൃഷ്ണ പറഞ്ഞത്. അഹാനയുടെ ഭര്‍ത്താവ് നിമിഷ് രവി ഛായാഗ്രാഹകനാണ്. ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പറായിരുന്നു. ഇപ്പോള്‍ ദിയയുടെ സ്ഥാപനമായ ഓ ബൈ ഓസിയുടെ സിഇഒയാണ്.

Sindhu Krishna gives reply to questions about her son-in-laws Aswin Ganesh and Nimish Ravi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്ക് 10 ദിവസത്തെ സമയം അനുവദിച്ച് സുപ്രീം കോടതി

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തി പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

വെള്ളക്കുപ്പി എത്ര ദിവസം കൂടുമ്പോൾ കഴുകണം? അറിയാം ശരിയായ രീതി

മാക്കൂട്ടം ചുരം റോഡ് തകർന്ന് തരിപ്പണമായി: അഞ്ചുമണിക്കൂറോളം ഗതാഗതക്കുരുക്ക്

റെക്കോര്‍ഡ് 'പവര്‍ പ്ലേ'; കിവികളെ തുരത്തി പരമ്പര ഉറപ്പിച്ച് ഇന്ത്യ!