Job Kurian, Nandagovindam Bhajans ഇൻസ്റ്റ​ഗ്രാം
Entertainment

പാട്ടും പാടി നന്ദ​ഗോവിന്ദം ഭജൻസിലേക്ക് ജോബ് കുര്യന്റെ സൂപ്പർ എൻട്രി; 'ഇത് കാത്തിരുന്ന നിമിഷമെന്ന്' ആരാധകർ- വിഡിയോ

അവരുടെ മനോഹരമായ സംഗീത യാത്രയിൽ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ ശരിക്കും സന്തോഷം.

Author : സമകാലിക മലയാളം ഡെസ്ക്

നന്ദ​ഗോവിന്ദം ഭജൻസിനൊപ്പം സം​ഗീത പരിപാടിയിൽ പങ്കുചേർന്ന് ​ഗായകൻ ജോബ് കുര്യൻ. നന്ദ​ഗോവിന്ദം ഭജൻസിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാ​ഗമായി കോട്ടയം പാലായിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ജോബ് പങ്കെടുത്തത്. നന്ദ​ഗോവിന്ദം ഭജൻസിനൊപ്പം പാട്ട് പാടുന്ന ചിത്രങ്ങൾ ജോബ് കുര്യൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

"വ്യത്യസ്ത വിശ്വാസങ്ങളിൽ വേരൂന്നിയ സമാന പ്രത്യയശാസ്ത്രം. സം​ഗീതം, സ്നേഹം, പരസ്പര ബഹുമാനം എന്നിവയാൽ ബന്ധിതം. അവരുടെ മനോഹരമായ സംഗീത യാത്രയിൽ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ ശരിക്കും സന്തോഷം. പാലായിൽ‍ നടന്ന അവരുടെ 25-ാം വാർഷികാഘോഷത്തിൽ അതിഥിയായി പങ്കെടുക്കാനുള്ള ക്ഷണത്തിന് നന്ദഗോവിന്ദം ഭജൻസിന് നന്ദി".- ചിത്രങ്ങൾക്കൊപ്പം ജോബ് കുര്യൻ കുറിച്ചു.

ഇതിന് മറുപടിയായി നന്ദ​ഗോവിന്ദം ഭജൻസിലെ നവീനുമെത്തി. "ബ്രദർ, നമ്മൾ പരസ്പരം കുറേനാളായി അറിയുന്നതു പോലെ തോന്നി. മനോഹരമായ ഒരു ആത്മാവ്... സം​ഗീതജ്ഞരിലെ രത്നം. കോട്ടയം ഭജൻ കണക്ടിൽ ഞങ്ങളോടൊപ്പം പങ്കുവച്ച സം​ഗീതത്തിനും ഊർജ്ജത്തിനും നന്ദി".- എന്നാണ് നവീൻ കുറിച്ചിരിക്കുന്നത്.

നന്ദഗോവിന്ദം ഭജൻസിനൊപ്പം ‘പദയാത്ര’ എന്ന ഗാനം ജോബ് കുര്യൻ ആലപിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നന്ദഗോവിന്ദം ഭജൻസ് അംഗമായ ഹരികൃഷ്ണൻ പങ്കുവച്ച വിഡിയോയിൽ സെലിബ്രിറ്റികളടക്കം നിരിവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

മലയാളികൾക്ക് ഏറെ പ്രിയങ്കരരായി മാറിയ നന്ദഗോവിന്ദം ഭജൻസ് എന്ന ഭജന ഗ്രൂപ്പ് അവരുടെ 25–ാം വാർഷികം ആഘോഷിക്കുകയാണിപ്പോൾ. 2000ല്‍ കോട്ടയം നട്ടാശേരി വേമ്പിന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ രൂപംകൊണ്ട കർക്കടക ഭജന സംഘമാണ് പിന്നീട് നന്ദഗോവിന്ദം ഭജൻസ് ആയി വളർന്നത്.

2001 മുതൽ ശ്രീദുർഗ ഭജനസമിതി എന്ന പേരിലാണ് ഇവർ പ്രവർത്തിച്ചത്. 2004 മുതലാണ് നന്ദഗോവിന്ദം ഭജൻസ് എന്ന പേരു സ്വീകരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ മുതൽ വിദേശത്ത് ജോലി ചെയ്യുന്നവർ വരെ സംഘത്തിലുണ്ട്. കേരളത്തിലും വിദേശത്തുമായി ഭജന വേദികളിൽ നിറസാന്നിധ്യമാവുകയാണ് സംഘം.

അടുത്തിടെ ക്ഷേത്രത്തിൽ ക്രിസ്തീയ ഭ​ക്തി​ഗാനം ആലപിച്ചതിന്റെ പേരിൽ നന്ദ​ഗോവിന്ദം ഭജൻസിനെതിരെ ഒരു വിഭാ​ഗം രം​ഗത്തെത്തിയിരുന്നു. 'ഈ പരദേവനഹോ' എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജന്‍സ് പാടിയത്. കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു പരിപാടി.

Cinema News: Singer Job Kurian sings with Nandagovindam Bhajans.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്റെ പൊന്നേ...!; ചരിത്രാലാദ്യമായി പവന് 10,200 രൂപയുടെ വര്‍ധന; വരുംദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരും; കാരണമിതാണ്

Kerala CM Selection Live: 'വയനാട് അമേഠിയാകും', രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പ്രതിഷേധം

മൈക്രോവേവ് ഓവൻ ഉപയോഗിക്കുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകൾ

കമ്പ്യൂട്ടറിന് മുന്നിൽ ദീർഘനേരമുള്ള ഇരിപ്പ്, നടുവേദന പരിഹരിക്കാൻ ഓഫീസിൽ തന്നെ ചെയ്യാവുന്ന ചില സ്ട്രെച്ചുകൾ

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

SCROLL FOR NEXT