Nivin, Soori, Sivakarthikeyan  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും, ശിവകാർത്തികേയനൊപ്പം ഇരിക്കുമ്പോഴുള്ള അതേ സന്തോഷം തോന്നും'; നിവിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സൂരി

സൂപ്പർ മനുഷ്യനാണ് നിവിൻ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നിവിൻ പോളിയെയും സൂരിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'യേഴു കടൽ യേഴു മലൈ'. ഒക്ടോബർ ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. നിവിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് സൂരിയിപ്പോൾ. എപ്പോഴും കോമഡിയൊക്കെ പറഞ്ഞ് ചിരിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് നിവിനെന്നാണ് സൂരി പറയുന്നത്.

ശിവകാർത്തികേയനോട് തനിക്ക് തോന്നിയ അതേ ഇഷ്ടം നിവിനോടുമുണ്ടെന്ന് സൂരി പറഞ്ഞു. എസ്എസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "നിവിനൊപ്പവും അഞ്ജലിക്കൊപ്പവും അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

എന്റെ അനിയൻ ശിവകാർത്തികേയന്റെ അടുത്തിരിക്കുമ്പോൾ തോന്നുന്ന സന്തോഷവും കാര്യങ്ങളുമൊക്കെ പിന്നെ എനിക്ക് തോന്നിയിട്ടുള്ളത് നിവിനോടാണ്. സൂപ്പർ മനുഷ്യനാണ് നിവിൻ. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. അദ്ദേ​ഹത്തിന്റെ സിനിമകളൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഭയങ്കര ജോളിയായിട്ടുള്ള ആളാണ് അദ്ദേഹം.

എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ. അത്രയും കോമഡികൾ പറയുന്ന ഒരു മനുഷ്യൻ. ഒരു ദിവസം എനിക്ക് ഇമോഷണൽ സീൻ ആയി‌രുന്നു ചെയ്യേണ്ടിയിരുന്നത്. അപ്പോൾ ഞാൻ ട്രെയിനിന്റെ ഒരു കംപാർട്ടുമെന്റിൽ കയറി ഹോം വർക്ക് ചെയ്യുകയായിരുന്നു. എനിക്ക് ഭയങ്കര നീണ്ട ഡയലോ​ഗ് ഒക്കെ പറയാനുണ്ട്. അപ്പോൾ അവിടെ വന്ന് നിവിൻ ഒച്ചയുണ്ടാക്കി, കോമഡി ഒക്കെ പറഞ്ഞ് എന്നെ ശല്യപ്പെടുത്തിയിട്ട് പോകും.

എന്നിട്ട് അവൻ തന്നെ എന്നോട് സോറി പറയും. അപ്പോൾ ഞാൻ പറയും, 'ഞാൻ കുറച്ചൊന്ന് ഹോം വർക്ക് ചെയ്തോട്ടെ, എനിക്ക് കുറച്ച് സമാധാനം തരുമോ' എന്ന്. അപ്പോൾ നിവിൻ 'അയ്യോ സോറി സോറി' എന്ന് പറയും. എന്നിട്ട് അങ്ങോട്ടുമിങ്ങോട്ടും ഒക്കെ നോക്കി. എന്നിട്ട് ട്രെയിനിന്റെ ഒരു കംപാർട്ട്മെന്റിൽ പോയി തനിച്ചിരുന്നു. എന്നിട്ട് അസിസ്റ്റന്റിനോട് പറഞ്ഞു. അദ്ദേഹത്തെ ആരെങ്കിലും ശല്യപ്പെടുത്തുവാണെങ്കിൽ പറയ് എന്ന്.

ഞാൻ എന്നിട്ട് ഹോം വർക്ക് ചെയ്തു കൊണ്ടിരിക്കുവാ. നോക്കുമ്പോൾ അദ്ദേഹം അവിടെ ഇരിക്കുന്നു. അപ്പോൾ 'എന്നോട് സോറി സോറി എന്ന് പറഞ്ഞു. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. നിങ്ങൾ ഹോം വർക്ക് ചെയ്യുമ്പോൾ എന്നോട് പറയണം. എനിക്കത് കാണണ'മെന്ന്. അപ്പോൾ ഞാൻ പറഞ്ഞു, 'നീ അത് കാണണ്ട, കാമറയുടെ മുന്നിൽ കണ്ടാൽ മതി എന്ന്. ദയവ് ചെയ്ത് എന്നെ വിട്ടാൽ മതി' എന്ന് ഞാൻ പറഞ്ഞു.

എന്റെ ഉള്ളിൽ നിന്ന് പറയുകയാണ്, അത്രയും സ്വീറ്റായുള്ള ഒരു മനുഷ്യനാണ് നിവിൻ. അങ്ങനെയൊരു മനുഷ്യനാണ്. റാം സാറിനെ കാണുമ്പോഴേ അവൻ പറയും, 'അയ്യോ എൻ സാമി വന്നേ, എന്റെ സാർ വന്നേ' എന്നൊക്കെ. ഡബ്ബിങ് ഒക്കെ കഴിഞ്ഞ് എന്നെ ഫോൺ വിളിച്ചിരുന്നു. എന്നിട്ട് എന്നോട് ചോദിച്ചു, 'ഡബ്ബിങ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു'വെന്ന്.

'മൂന്ന് ദിവസം എനിക്ക് സംസാരിക്കാൻ പോലും വയ്യായിരുന്നു'വെന്ന് നിവിൻ പറഞ്ഞു. അവൻ അങ്ങനെയാണ്, അതിശയിപ്പിക്കുന്ന ഒരു മനുഷ്യൻ. നിവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും ഒരു നല്ല അനുഭവമായിരുന്നു. അതുപോലെ നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം".- സൂരി പറഞ്ഞു.

Soori talks about his friendship with Nivin Pauly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നുവെന്ന് പറയുന്നവർ പിന്നെന്തിന് മത്സരിക്കുന്നു? പ്രതിപക്ഷ പാർട്ടികൾ വിട്ടുനിൽക്കണമെന്ന് അഭിജീത് ദിപ്കെ

ഒരേ ഷൂ ദിവസവും ധരിക്കുന്നവരാണോ? പാദങ്ങളുടെ ആരോ​ഗ്യത്തെ ബാധിക്കുന്നതിങ്ങനെ

ലീക്ക് ആയ സ്വകാര്യദൃശ്യം ഡ്രൈവര്‍ക്കും സഹായിക്കും അയച്ചു കൊടുത്തു; ദിവസങ്ങളോളം വീടിന് പുറത്തിറങ്ങിയില്ല: രാധിക ആപ്‌തെ

തൃശൂർ മെഡിക്കൽ കോളജിൽ വൈദ്യുതി തടസ്സം: മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ഒപിയും മുടങ്ങി

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; പ്രഖ്യാപനം ഉടന്‍ ?