Suchitra Mohanlal at Aarambham location  
Entertainment

ഉറ്റമിത്രത്തെ കാണാൻ ഓടിയെത്തി സുചിത്ര മോഹൻലാൽ; 'ആരംഭം' സെറ്റിൽ സർപ്രൈസ് വിസിറ്റ്!

25 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന സരിത

Author : സമകാലിക മലയാളം ഡെസ്ക്

തൻ്റെ ഉറ്റമിത്രവും, 25 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ വേഷവുമായി തിരിച്ചുവരവിന് ഒരുങ്ങുകയും ചെയ്യുന്ന സരിതയെ കാണാൻ ഓടിയെത്തി സുചിത്ര മോഹൻലാൽ. തെന്നിന്ത്യൻ താരം ഖുശ്ബുവിന്‍റെയും സംവിധായകൻ സുന്ദർ സിയുടേയും മകൾ അവന്തിക സുന്ദർ മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്ന 'ആരംഭം' എന്ന സിനിമയുടെ സെറ്റിലാണ് പ്രിയ സുഹൃത്തുക്കൾ ഒത്തുചേർന്നത്. സുചിത്ര മോഹൻലാലിൻ്റെ സർപ്രൈസ് വിസിറ്റ് സെറ്റിൽ വലിയ ആവേശമായി.

സരിതയെയും സംവിധായകൻ സുജേഷ് ആനി ഈപ്പനേയും അവന്തികയെയും കാണാനായി തൃശൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ സുചിത്ര എത്തിയതോടെ 'ആരംഭം' ലൊക്കേഷൻ അപൂർവ്വ സൗഹൃദ സംഗമത്തിന് കൂടി വേദിയായി മാറുകയായിരുന്നു. സംവിധായകൻ സുജേഷ് ആനി ഈപ്പനുമായും സുചിത്രയ്ക്ക് വർഷങ്ങൾ നീണ്ട സൗഹൃദമുണ്ട്.

അവന്തിക അഭിനയിക്കുന്ന ആദ്യ സിനിമയായ 'ആരംഭ'ത്തിന്‍റെ പൂജ അടുത്തിടെയാണ് നടന്നത്. സിനിമയുടെ ചിത്രീകരണം സജീവമായി പുരോഗമിക്കുകയാണ്. വലിയൊരു താരനിര ഒരുമിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാണം സ്റ്റുഡിയോ ബെല്ലാറൂഹും സംവിധാനം സുജേഷ് ആനി ഈപ്പനുമാണ്. ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അവന്തിക എത്തുന്നത്. അവന്തികയുടെ അമ്മ ഖുശ്ബു 1991-ൽ 'അങ്കിൾ ബൺ' എന്ന ചിത്രത്തിലൂടെ മോഹൻലാലിന്‍റെ നായികയായി മലയാളത്തിൽ എത്തിയതുപോലെ, മകൾ അവന്തികയും മലയാള സിനിമയിലൂടെ തന്‍റെ സിനിമാ യാത്രയ്ക്ക് മനോഹരമായ ഒരു ആരംഭം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അവന്തികയ്ക്ക് പുറമെ സരിത, അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ഭഗത് മാനുവൽ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആ‍ർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി കൊണ്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങാനായി ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം ജോസ്‍ലെറ്റ് ജോസഫ്, അജോയ് തമ്പി , ഛായാഗ്രഹണം അജയൻ വിൻസെന്‍റ്, സംഗീതം ഗോപി സുന്ദർ, എ‍ഡിറ്റർ രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, ആർട്ട് ഡയറക്ടർ സാബു മോഹൻ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം സൂര്യ ശേഖർ, ഗാനരചന ബി.കെ ഹരിനാരായണൻ, കോറിയോഗ്രാഫി രാജു സുന്ദരം, ദിനേശ്, സ്റ്റിൽസ് റെനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാംജിത് പ്രഭാത്, പിആർഒ ആതിര ദിൽജിത്ത്.

Suchitra Mohanlal visited AARAMBHAM movie shooting location ato see her friend Saritha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

'ഷാജിക്ക.... 9 മ്മക്ക് വേണ്ടാട്ടോ...'; കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് ലീഗ് പ്രവര്‍ത്തകര്‍

പ്രതിപക്ഷ നേതാവായശേഷം പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍; വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം

'ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഇന്ധന ടാങ്കിന്റെ തകരാറുമല്ല'; സോനയുടെ മരണം ആസൂത്രിതമോ? ദുരൂഹത

വിഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT