Sunainaa 
Entertainment

'നിങ്ങളെ കാണാന്‍ എന്റെ മുന്‍ കാമുകിയെ പോലെ തന്നെയുണ്ട്'; ആരാധകന്റെ കമന്റിന് സുനൈനയുടെ 'തഗ്ഗ്' മറുപടി

നിങ്ങളെ കണ്ടാല്‍ എന്റെ മാമന്റെ മോളോ തന്നെ പോലുണ്ടെന്ന കമന്റിനും സുനൈന പ്രതികരിക്കുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് നടി സുനൈന. സോഷ്യല്‍ മീഡിയയിലും സജീവം. തന്റെ ചിത്രത്തിന് വന്നൊരു കമന്റിന് സുനൈന നല്‍കിയ മറുപടിയാണിപ്പോള്‍ വൈറലാകുന്നത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പങ്കുവച്ച ചിത്രത്തിന് ലഭിച്ചൊരു കമന്റിന് സുനൈന നല്‍കിയ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് സുനൈന തന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. സാരിയണിഞ്ഞുള്ള തന്റെ ചിത്രങ്ങളും ദീപാവലി ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളുമാണ് സുനൈന പങ്കുവച്ചത്. ഇതിനിടെ ഒരു ആരാധകന്‍ രസകരമായൊരു കമന്റുമായെത്തുകയായിരുന്നു.

''നിങ്ങളെ കണ്ടാല്‍ എന്റെ മുന്‍ കാമുകിയെ പോലെ തന്നെയുണ്ട്. ശരിക്കും മിസ് ചെയ്യുന്നു'' എന്നായിരുന്നു ആരാധകന്റെ കമന്റ്. പിന്നാലെ സുനൈന മറുപടിയുമായെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ കരുണാസിന്റെ 'സെരി ഡാ ഇപ്പോ എന്നാ?' എന്ന സ്റ്റിക്കറായിരുന്നു സുനൈന മറുപടിയായി നല്‍കിയത്.

''എന്നോട് ക്ഷമിക്കണം. ഇത് പോസ്റ്റ് ചെയ്യണമെന്ന് തോന്നി'' എന്നും സുനൈന പറയുന്നുണ്ട്. ആരാധകന്റെ കമന്റും, സുനൈനയുടെ മറുപടിയുമൊക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ട്രോളുകളും മീമുകളുമായി ആരാധകര്‍ കമന്റ് ആഘോഷമാക്കുകയാണ്. അതേസമയം നിങ്ങളെ കണ്ടാല്‍ എന്റെ മാമന്റെ മോളോ തന്നെ പോലുണ്ടെന്ന കമന്റിനും സുനൈന പ്രതികരിക്കുന്നുണ്ട്.

Sunainaa

തമിഴിലും തെലുങ്കിലും സജീവമായ നടിയാണ് സുനൈന. 2005 ല്‍ പുറത്തിറങ്ങിയ കുമാര്‍ വെഴ്‌സസ് കുമാരി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. കാതനില്‍ വിഴുന്തേനിലൂടെയാണ് തമിഴിലെത്തുന്നത്. പിന്നീട് നേര്‍പറവൈ, രാജ രാജ ചോര, മാസിലമണി, തെറി, എന്നെ നോക്കി പായും തോട്ട, സിലു കറുപ്പട്ടി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ധനുഷ് ചിത്രം കുബേരയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Sunainaa gives reply to a comment about she looking like his ex girlfriend

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കിയ അഴിമതി, 'വന്‍കൊള്ള'; ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി

കറിവേപ്പില ഇനി അഴുകിപോകില്ല, ഈ ടെക്നിക് ഒന്ന് പരീക്ഷിച്ചു നോക്കൂ

ഇടുക്കി ശാന്തൻപാറയിൽ മധ്യവയസ്കയെ വീടിനു സമീപം തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ആഡംബരങ്ങളില്ല, സെറ്റുകളുമില്ല; 'ഇത് എന്റെ മെറ്റേണിറ്റി ഷൂട്ടായി കണക്കാക്കൂ'; ബേബി ബംപ് ചിത്രം പങ്കുവച്ച് സാമന്ത

'സുഹൃത്തും മുന്‍ കാമുകിയും തമ്മില്‍ അടുപ്പം, അഭിരാം പ്രോത്സാഹിപ്പിച്ചത് വൈരാഗ്യമായി', ഇരുവരെയും ലക്ഷ്യമിട്ടിരുന്നുവെന്ന് പതിനേഴുകാരന്‍