ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമ. വിക്രമിന്റെ ക്ലൈമാക്‌സില്‍ വന്ന് കയ്യടി നേടിയ റോളക്‌സ് എന്ന സൂര്യയുടെ വില്ലന്റെ സ്പിന്‍ ഓഫ് ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തെക്കുറിച്ചുളള അറിയിപ്പുകളൊന്നും പിന്നീട് വന്നിട്ടില്ല.
ഇപ്പോഴിതാ റോളക്‌സ് ചിത്രത്തെക്കുറിച്ച് സൂര്യയും പ്രതികരിച്ചിരിക്കുകയാണ്. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൂര്യയുടെ പ്രതികരണം. ആരാധകരെ പോലെ തന്നെ തനിക്കും ആ ചിത്രത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് ചിരിച്ചു കൊണ്ട് സൂര്യ പറയുന്നത്.
''എന്താണ് ലോകേഷ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. അവന്‍ അല്ലു അര്‍ജുന്‍ സിനിമയുടെ തിരക്കിലാണ്. അതിന് ശേഷം വിക്രം 2വും ചെയ്യാനുണ്ട്. ഇന്റര്‍വ്യുകളില്‍ റോളക്‌സ് ഉണ്ടെന്നും എഴുതുകയാണെന്നും അവന്‍ പറയുന്നത് കാണാറുണ്ട്. സംഭവിക്കുമ്പോള്‍ സംഭവിക്കും. കാലം തീരുമാനിക്കട്ടെ'' സൂര്യ പറയുന്നു. 2022ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം വിക്രമിലാണ് സൂര്യയുടെ റോളക്‌സിനെ അവതരിപ്പിച്ചത്. അതേസമയം, തന്റെ പുതിയ ചിത്രത്തെക്കുറിച്ചും സൂര്യ സംസാരിക്കുന്നുണ്ട്.
''ആവേശം, രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്റെ സിനിമ പൂര്‍ത്തിയായി. ഇന്നലെയായിരുന്നു റാപ്പ് അപ്പ്. അത് ഞങ്ങളുടെ ഹോം പ്രൊഡക്ഷനാണ്. വര്‍ഷാവസാനം ആകും റിലീസ്. അദ്ദേഹം എഴുതിയ ബാലനും ഗംഭീര സിനിമയായിരുന്നു'' എന്നാണ് സൂര്യ പറയുന്നത്. നസ്രിയയാണ് ഈ ചിത്രത്തിലെ നായിക.
വിശ്വനാഥന്‍ ആന്റ് സണ്‍സ് ആണ് സൂര്യയുടെ പുതിയ ചിത്രം. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന സിനിമയിലെ നായിക മമിത ബൈജുവാണ്. ഓഗസ്റ്റ് 14 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തില്‍ സൂര്യ പാട്ട് പാടുകയും ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates